Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുവർണ്ണ പാദുകത്തിലും പിടിവിടാതെ മെസിയും ക്രിസ്റ്റ്യാനോയും; കോപ്പയിൽ സുവർണ്ണപാദുകം മെസി നേടിയപ്പോൾ ക്രിസ്റ്റ്യാനോയുടെ മറുപടി യുറോയിലെ സമാന നേട്ടത്തിലുടെ; കണ്ടില്ലെ സുവർണ്ണപാദുകം നേടണമെങ്കിൽ ഫൈനൽ വരെ ഒന്നും കളിക്കണ്ട എന്ന് ക്രിസ്റ്റ്യാനോ ആരാധകർ

സുവർണ്ണ പാദുകത്തിലും പിടിവിടാതെ മെസിയും ക്രിസ്റ്റ്യാനോയും;  കോപ്പയിൽ സുവർണ്ണപാദുകം മെസി നേടിയപ്പോൾ ക്രിസ്റ്റ്യാനോയുടെ മറുപടി യുറോയിലെ സമാന നേട്ടത്തിലുടെ;  കണ്ടില്ലെ സുവർണ്ണപാദുകം നേടണമെങ്കിൽ ഫൈനൽ വരെ ഒന്നും കളിക്കണ്ട എന്ന് ക്രിസ്റ്റ്യാനോ ആരാധകർ

സ്പോർട്സ് ഡെസ്ക്


ലണ്ടൻ: വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന പ്രധാന ടൂർണ്ണമെന്റുകളേക്കാൾ ഫുട്‌ബോളിനെ താങ്ങി നിർത്തുന്നത് ക്ലബ് ഫുട്‌ബോളാണ്. മികച്ച താരങ്ങളെ സൃഷ്ടിക്കുന്നതും ഒരു പക്ഷെ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് സാക്ഷിയാകുന്നതും ഒക്കെ ഇത്തരം ക്ലബ് മത്സരങ്ങൾ തന്നെ.മെസിയും ക്രിസ്റ്റ്യാനോയും താരങ്ങളായി വളർന്നതും ഇത്രയേറെ ആരാധകരെ സംബാദിച്ചതുമെല്ലാം ഈ ക്ലബ് ഫുട്‌ബോളിലുടെയാണ്.ഇങ്ങനെ ടിമുകളോളം തന്നെ ആരാധകർ ചേരിതിരിഞ്ഞ് സംസാരിക്കുന്നതും ഈ രണ്ടു താരങ്ങൾക്കും വേണ്ടിയാണ്. രണ്ട് പ്രധാന മത്സരങ്ങൾ ഒരുമിച്ചെത്തിയപ്പോൾ ടീമുകളുടെ പ്രകടനത്തോടൊപ്പം തന്നെ ആരാധകർ ഉറ്റുനോക്കിയാതായിരുന്നു മെസിയുടെയും റോണോയുടെയും വ്യക്തിഗത പ്രകടനം.ഗോൾഡ് ബൂട്ടിലുടെ ഇരുവരും ആരാധകരുടെ പ്രതീക്ഷ കാക്കുകയും ചെയ്തു.

നാലുഗോളുകളോടെ മെസി കോപ്പയിലെ ഗോൾഡൻ ബൂട്ട് നേടിയപ്പോൾ ക്രിസ്റ്റ്യാനോടുടെ മറുപടി യൂറോയിലെ സമാന നേട്ടത്തിലുടെ ആയിരുന്നു.കോപ്പ അമേരിക്ക ഫുട്‌ബോളിൽ അർജന്റീന കിരീടവും അവരുടെ സൂപ്പർതാരം ലയണൽ മെസ്സി കൂടുതൽ ഗോളുകളുമായി ടൂർണമെന്റിന്റെ സുവർണ പാദുകവും സ്വന്തമാക്കുമ്പോൾ, ഇങ്ങ് യൂറോ കപ്പിൽ നോക്കൗട്ടിലെ ആദ്യ മത്സരത്തിൽത്തന്നെ പോർച്ചുഗൽ വീണുപോയെങ്കിലും, ടൂർണമെന്റിന്റെ ടോപ് സ്‌കോറർ നേട്ടം സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് അത്രയും മത്സരങ്ങൾ തന്നെ ധാരാളമായിരുന്നു.

ടൂർണമെന്റിൽ വെറും നാലു മത്സരങ്ങൾ മാത്രം കളിച്ചാണ് റൊണാൾഡോ യൂറോയിലെ ടോപ് സ്‌കോറർ പട്ടം സ്വന്തമാക്കിയത്. ആകെ അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോയ്ക്കൊപ്പം ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കിനും അഞ്ച് ഗോളുകളുണ്ടായിരുന്നെങ്കിലും, ഒരു അസിസ്റ്റ് കൂടിയുള്ളതിന്റെ മികവിലാണ് റൊണാൾഡോ ഗോൾഡൻ ബൂട്ട് നേടിയത്. കോപ്പ അമേരിക്കയിൽ ഏഴു മത്സരങ്ങളിൽനിന്ന് നാലു ഗോളടിച്ചാണ് മെസ്സി ടോപ് സ്‌കോററിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ചിലെ, ഇക്വഡോർ എന്നീ ടീമുകൾക്കെതിരെ ഫ്രീകിക്കിൽനിന്ന് ഗോൾ നേടിയ മെസ്സി, ബൊളീവിയയ്ക്കെതിരെ ഇരട്ടഗോളും നേടി. കൊളംബിയൻ താരം ലൂയിസ് ഡയസിനും നാലു ഗോളുണ്ടെങ്കിലും, അഞ്ച് അസിസ്റ്റുകൾ കൂടി നേടിയാണ് മെസ്സി സുവർണ പാദുകം നേടിയത്.

ടൂർണമെന്റിൽ ഫ്രാൻസ്, ജർമനി തുടങ്ങിയ വമ്പന്മാർക്കൊപ്പം മരണ ഗ്രൂപ്പിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ഹംഗറിയായിരുന്നു ഈ ഗ്രൂപ്പിലെ നാലാമത്തെ ടീം. പക്ഷേ, ഹംഗറിക്കും ഫ്രാൻസിനുമെതിരെ ഇരട്ടഗോൾ നേടിയ റൊണാൾഡോ, ജർമനിക്കെതിരെയും ഒരു ഗോൾ നേടി. ഫിഫ റാങ്കിങ്ങിൽ ഒന്നാമന്മാരായ ബൽജിയത്തിനെതിരെ മാത്രമാണ് താരത്തിന് ഗോൾ നേടാനാകാതെ പോയത്. ഈ മത്സരം പോർച്ചുഗൽ ഒരു ഗോളിന് തോറ്റ് പുറത്താകുകയും ചെയ്തു.

ഇത്തവണ യൂറോയിൽ അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോ, യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരുന്നു. ഇതുവരെ 14 ഗോളുകൾ നേടിയ റൊണാൾഡോ, മുൻ യുവേഫ തലവൻ കൂടിയായ ഫ്രഞ്ച് താരം മിഷേൽ പ്ലാറ്റിനിയുടെ റെക്കോർഡാണ് (ഒൻപത് ഗോൾ) മറികടന്നത്. രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന, ഇറാന്റെ അലി ദേയിയുടെ റെക്കോർഡിന് ഒപ്പമെത്താനും റൊണാൾഡോയ്ക്ക് സാധിച്ചിര

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP