Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോളിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി: മണിപ്പുരി ക്ലബ്ബ് ക്രിപ്‌സയെ തോൽപ്പിച്ച് കേരള ടീമിന്റെ ആദ്യ കിരീടനേട്ടം; ഇരുടീമും ഫൈനലിൽ കൊമ്പുകോർത്തത് പരാജയമറിയാതെ; ഗോകുലത്തിന്റെ ട്രംപ്കാർഡായി സബിത്ര ബന്ധാരി; പുരുഷ സീനിയർ ടീമിനോ വനിതാ സീനിയർ ടീമിനോ സാധിക്കാത്ത ദേശിയ ലീഗ് കിരീടം കേരള മണ്ണിലേക്ക്

ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോളിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി: മണിപ്പുരി ക്ലബ്ബ് ക്രിപ്‌സയെ തോൽപ്പിച്ച് കേരള ടീമിന്റെ ആദ്യ കിരീടനേട്ടം; ഇരുടീമും ഫൈനലിൽ കൊമ്പുകോർത്തത് പരാജയമറിയാതെ; ഗോകുലത്തിന്റെ ട്രംപ്കാർഡായി സബിത്ര ബന്ധാരി; പുരുഷ സീനിയർ ടീമിനോ വനിതാ സീനിയർ ടീമിനോ സാധിക്കാത്ത ദേശിയ ലീഗ് കിരീടം കേരള മണ്ണിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഇന്ത്യൻ വനിതാ ലീഗ് ഫൈനലിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഗോകുലം കേരളാ എഫ്‌സിക്ക് മിന്നും ജയം. മണിപ്പൂരി ടീം ക്രിഫ്‌സ എഫ്‌സിയെ 3-2 നാണ് ഗോകുലം എഫ്‌സി തോൽപ്പിച്ചത്. ആദ്യ മിനിറ്റിൽ പരമേശ്വരി ദേവി, 25-ാം മിനിറ്റിൽ കമലാ ദേവി, 86-ാം മിനിറ്റിൽ സബിത്ര ഭണ്ഡാരി എന്നിവരാണ് കേരള ടീമിനായി സ്‌കോർ ചെയ്തത്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാതയാണ് ഇരുടീമും ഫൈനലിൽ കൊമ്പുകോർത്തത്. ഇതുവരെ വഴങ്ങിയത് വെറും രണ്ടുഗോൾ. ക്രിഫ്‌സയാകട്ടെ ഒന്നേയൊന്ന് മാത്രം. നേപ്പാളി മുന്നേറ്റതാരം സബിത്ര ബന്ധാരിയാണ് ഗോകുലത്തിന്റെ ട്രംപ്കാർഡ്.

ക്യാപ്റ്റൻ ദങ്‌മെയ് ഗ്രെയ്‌സ്, രത്തൻബാല ദേവി എന്നിവരുടെ വകയായിരുന്നു ക്രിപ്‌സയുടെ ഗോളുകൾ. കേരളത്തിൽ നിന്ന് ഒരു ടീം ആദ്യമായാണ് വനിതാ ലീഗിൽ കിരീടം ചൂടുന്നത്. ഈസ്റ്റേൺ സ്‌പോർട്ടിങ് യൂണിയൻ, റൈസിങ് സ്റ്റുഡന്റ് ക്ലബ്ബ്, സേതു എഫ്.സി. എന്നിവരായിരുന്നു കഴിഞ്ഞവർഷങ്ങളിൽ ചാമ്പ്യന്മാർ. അപരാജിതരായാണ് ഗോകുലത്തിന്റെ മുന്നേറ്റം. യോഗ്യതാ റൗണ്ടിലും ഫൈനൽ റൗണ്ടിലുമായി ആറ് കളിയിലും ജയിച്ചു. 28 ഗോൾ നേടിയപ്പോൾ വഴങ്ങിയത് രണ്ടെണ്ണം മാത്രം. പരമേശ്വരി ദേവി, സബിത്ര ഭണ്ഡാരി, ഗ്രെയ്‌സ് ലാൽറാംപാരി, യുംനം കമലാ ദേവി, മനിഷ്, കഷ്മിന, ഫൻജോബം ബിന ദേവി, തോക്‌ചോം ദേവി, മൈക്കൽ കാസ്റ്റന്യ, മനിഷ പന്ന, അതിഥി ചൗഹാൻ എന്നിവരാണ് ഫൈനലിൽ ഗോകുലത്തിനായി ആദ്യ ഇലവനിലിറങ്ങിയത്.

ദേശീയ ലീഗ് കിരീടം ആദ്യമായാണ് കേരളത്തിലെത്തുന്നത്. നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഇതോടെ ഗോകുലം മാറുകയും ചെയ്തു. ഇതുവരെ ഒരു കേരള ക്ലബിന്റെയും പുരുഷ സീനിയർ ടീമിനോ വനിതാ സീനിയർ ടീമിനോ ദേശീയ ലീഗ് കിരീടം നേടാൻ സാധിച്ചിരുന്നില്ല. ആ നീണ്ട കാത്തിരിപ്പിന് ആണ് ഗോകുലം വനിതകൾ അവസാനം കുറിച്ചത്. ടൂർണമെന്റിലെ ടോപ് സ്‌കോററായ സബിത്ര ഇതുവരെ മൽസരങ്ങളിൽ നിന്നായി 19 ഗോളുകൾ നേടി. സബ്രിതയ്‌ക്കൊപ്പം കമല ദേവിയും കരിഷ്മയും മനീഷയും കൂടി ചേരുമ്പോൾ ക്രിഫ്‌സ പ്രതിരോധത്തന് പണികൂടുമെന്ന് ഉറപ്പായിരുന്നു.

ഇതോടെയാണ് കന്നികിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരളാ എഫ്‌സി കേരളത്തിലേക്ക് എത്തുന്നത്. സബിത്രയ്ക്കുള്ള ക്രിഫ്‌സയുടെ മറുപടിയാണ് ഇന്ത്യൻ മുന്നേറ്റതാരം രത്തൻബാല ദേവി. ഇതുവരെ ഒൻപത് ഗോളുകൾ സ്‌കോർ ചെയ്തു. കെൻകർ എഫ്‌സിയെ 3-1 ന് തോൽപ്പിച്ചാണ് ക്രിഫ്‌സ ഫൈനലുറപ്പിച്ചതും. നിലവിലെ ചാംപ്യന്മാരായ സേതു എഫ്‌സിയെയാണ് ഗോകുലം സെമിയിൽ നിലംപരിശാക്കിയതെന്ന പ്രത്യേകതയും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP