Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുരസ്‌കാര വേദിയിൽ വച്ച് പ്രിയതാരത്തെ കണ്ണുനിറയേ കാണാൻ സാധിക്കാതായപ്പോൾ കുരുന്നിന്റെ 'കണ്ണ് നിറഞ്ഞൊഴുകി'; വിമാനയാത്ര നീട്ടിവച്ച് കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ച് ഫുട്‌ബോൾ താരം മുഹമ്മദ് സലാ; മുത്തച്ഛനും പ്രിയ താരവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ നിറ പുഞ്ചിരി; അംജദ് അസ്സംരി നീ ഭാഗ്യവാൻ തന്നെ !

പുരസ്‌കാര വേദിയിൽ വച്ച് പ്രിയതാരത്തെ കണ്ണുനിറയേ കാണാൻ സാധിക്കാതായപ്പോൾ കുരുന്നിന്റെ 'കണ്ണ് നിറഞ്ഞൊഴുകി'; വിമാനയാത്ര നീട്ടിവച്ച് കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ച് ഫുട്‌ബോൾ താരം മുഹമ്മദ് സലാ; മുത്തച്ഛനും പ്രിയ താരവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ നിറ പുഞ്ചിരി; അംജദ് അസ്സംരി നീ ഭാഗ്യവാൻ തന്നെ !

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കുരുന്ന് ആരാധകന്റെ ആഗ്രഹം സാധിക്കാൻ വിമാനയാത്ര നീട്ടിവച്ച് ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം മുഹമ്മദ് സലായുടെ സ്‌നേഹം. എട്ടുവയസുകാരനെ സഹായിക്കാൻ ദുബായ് പൊലീസ് കൂടി സന്നദ്ധമായതോടെ താരത്തിന്റെയും ആരാധകന്റെയും കൂടിക്കാഴ്‌ച്ച കാണുന്നവരുടെ മനസ് നിറയ്ക്കുന്ന ഒന്നുകൂടിയായി മാറുകയായിരുന്നു. എട്ടു വയസുകാരൻ ഈജിപ്ഷ്യൻ ബാലൻ മുഹമ്മദ് അംജദ് അസ്സംരിയുടെ കണ്ണ് ഇനി നിറഞ്ഞൊഴുകില്ല. അത്ര സന്തോഷവാനായാണ് പ്രിയ താരത്തെ കുരുന്ന് കണ്ണ് നിറയേ കണ്ടത്.

അംജദ് കാത്തു വച്ച ജഴ്‌സിയിൽ ഇഷ്ടതാരം സലാ ഒപ്പിട്ടു നൽകുകയും മതിവരുവോളം ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തപ്പോൾ ആ കുഞ്ഞു മനസ് ആനന്ദ നൃത്തം വെച്ചിരിക്കാം. 2018ലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിയേറ്റീവ് സ്പോർട്സ് അവാർഡ് സ്വീകരിക്കാനെത്തിയതായിരുന്നു, ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ സൂപ്പർതാരമായ മുഹമ്മദ് സലാ. പുരസ്‌കാരച്ചടങ്ങിനു മുത്തച്ഛനൊപ്പം എത്തിയ മുഹമ്മദ് അംജദ് സലായുടെ ഒപ്പു വാങ്ങാൻ ഒരു ജഴ്‌സി കയ്യിൽ കരുതിയിരുന്നു.

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നു പുരസ്‌കാരം സ്വീകരിച്ചയുടൻ സലാ വേദിക്കു പിന്നിലൂടെ സ്ഥലംവിട്ടു. ഇതുമൂലം മുഹമ്മദ് അംജദിനു സലായെ നേരിൽ കാണാനായില്ല. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ കുട്ടിയുടെ വിവരം തിരക്കിയ ദുബായ് പൊലീസ് മേധാവി മേജർ അബ്ദുല്ല ഖലീഫ അൽ മർറി വിവരം സലായെ അറിയിക്കുകയായിരുന്നു.

തുടർന്ന്, സ്വകാര്യ വിമാനത്തിൽ ലണ്ടനിലേക്കു പുറപ്പെടാൻ തയാറായ സലാ യാത്ര വൈകിപ്പിക്കാൻ തീരുമാനിച്ചു. പൊലീസിനൊപ്പം വിമാനത്താവളത്തിലെത്തിയ കുഞ്ഞ് ആരാധകന്റെ ജഴ്‌സിയിൽ ഒപ്പു ചാർത്തിയ മുഹമ്മദ് സലാ അംജദിന് ഒപ്പം നിന്നു ചിത്രങ്ങളെടുക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP