Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിരവധി മുൻ കളിക്കാർ ബ്രയിൻ സംബന്ധമായ രോഗങ്ങൾക്കു ചികിത്സക്ക് വിധേയരായവർ; ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണങ്ങളിൽ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ പന്തു കളിക്കാത്തവരെക്കാൾ മൂന്നര ഇരട്ടിയിൽ അധികം കൂടുതലാണ് പന്തുകളിക്കാരിൽ എന്നും; ഇംഗ്ലീഷ് ഫുട്‌ബോളിൽ പ്രൈമറി തലത്തിൽ ഇനി ഹെഡ്ഡിങ് ഇല്ല; ഭാവിയിൽ ഫുട്‌ബോൾ അക്ഷരാർഥത്തിൽ ' കാൽ പന്തു കളി' മാത്രമാകും!

നിരവധി മുൻ കളിക്കാർ ബ്രയിൻ സംബന്ധമായ രോഗങ്ങൾക്കു ചികിത്സക്ക് വിധേയരായവർ; ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണങ്ങളിൽ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ പന്തു കളിക്കാത്തവരെക്കാൾ മൂന്നര ഇരട്ടിയിൽ അധികം കൂടുതലാണ് പന്തുകളിക്കാരിൽ എന്നും; ഇംഗ്ലീഷ് ഫുട്‌ബോളിൽ പ്രൈമറി തലത്തിൽ ഇനി ഹെഡ്ഡിങ് ഇല്ല; ഭാവിയിൽ ഫുട്‌ബോൾ അക്ഷരാർഥത്തിൽ ' കാൽ പന്തു കളി' മാത്രമാകും!

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോളിൽ പ്രൈമറി തലത്തിൽ ഇനി ഹെഡ്ഡിങ് ഇല്ല. ഫുട്‌ബോൾ രംഗത്തു സജീവമായിരുന്ന നിരവധി മുൻ കളിക്കാർ ബ്രയിൻ സംബന്ധമായ രോഗങ്ങൾക്കു ചികിത്സക്ക് വിധേയരായിട്ടുണ്ട്. തുടർന്ന് ഇത് സംബന്ധിച്ച ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണങ്ങളിൽ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ പന്തുകളിക്കാത്തവരെക്കാൾ മൂന്നര ഇരട്ടിയിൽ അധികം കൂടുതലാണ് പന്തുകളിക്കാരിൽ എന്നാണ്. ഈ സാഹചര്യത്തിലാണ് ഇനി തല കൊണ്ട് ഫുട്‌ബോൾ കളിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഇംഗ്ലണ്ട് അയർലൻഡ് സ്‌കോട്ട്ലൻഡ് ഫുട്ബാൾ ഫെഡറെഷനുകൾ എത്തിയത്. ഇതു സംബന്ധിച്ച പ്രശസ്ത കോച്ചായ ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റ് ചർച്ചയാവുകയാണ്

ഡോ മുഹമ്മദ് അഷ്റഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇനി തലകൊണ്ട് ' ഫുട്‌ബോൾ കളിക്കേണ്ട '

ഇംഗ്ലീഷ് ഫുട്ബാളിൽ പ്രൈമറി സ്‌കൂൾ തലത്തിൽ 'ഹെഡ്ഡെർ' നിരോധിച്ചുകൊണ്ട് ഇംഗ്ലണ്ട് അയർലൻഡ് സ്‌കോട്ട്ലൻഡ് ഫുട്ബാൾ ഫെഡറെഷനുകൾ.. !

ഫുട്‌ബോൾ രംഗത്തു സജീവമായിരുന്ന നിരവധി മുൻ കളിക്കാർ ബ്രയിൻ സംബന്ധമായ രോഗങ്ങൾക്കു ചികിത്സക്ക് വിധേയരായിട്ടുണ്ട്
തുടർന്ന് ഇത് സംബന്ധിച്ച ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണങ്ങളിൽ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ പന്തുകളിക്കാത്തവരെക്കാൾ മൂന്നര ഇരട്ടിയിൽ അധികം കൂടുതലാണ് പന്തുകളിക്കാരിൽ എന്നാണ്.. !

ഇതിനു മുൻപ് സ്യു ലോപ്പസ് എന്ന ഇംഗ്ലീഷ്l ഫുട്‌ബോൾ കളിക്കാരി 74 മത്തെ വയസിൽ കോടതിയെ സമീപിച്ചിരുന്നു അവരുടെ ഡിമെൻഷ്യ രോഗത്തിന് കാരണം ഹെഡ് ബാളുകൾ ആയിരുന്നു എന്നും അത് നിരോധിക്കണമെന്നും
മൂന്നു പതിറ്റാണ്ടിലേറെ ഇംഗ്ലീഷ് ഫുട്ബാളിൽ സജീവമായിരുന്നു സ്യു ലോപ്പസ്

2016 മുതൽ യൂ എസ് ഫുട്ബാളിൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് പരിശീലനത്തിൽ ഹെഡ്ഡർ ഒഴിവാക്കിയിരുന്നു
പ്രൈമറി സ്‌കൂൾ തലം മുതലാണ് പ്രഖ്യാപനമെങ്കിലും ഇക്കൊല്ലം മുതൽ അത് 12/ 16 ഗ്രൂപ്പുകളിലേക്കും തുടർന്ന് അണ്ടർ 18 വരെയും പ്രാബല്യത്തിൽ വരുത്തുവാനാണ് ഈ മൂന്നു ബ്രിട്ടീഷ് ഫെഡറേഷനുകളുടെയും തീരുമാനം
ഇങ്ങിനെയാണങ്കിൽ ഫുട്ബാൾ അക്ഷരാർഥത്തിൽ ഭാവിയിൽ ' കാൽ പന്തു കളി' മാത്രമാകും
ഡോ മുഹമ്മദ് അഷ്റഫ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP