Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്; ബൗൺമൗത്തിനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരേ അഞ്ചു ഗോളുകൾക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്; ബൗൺമൗത്തിനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരേ അഞ്ചു ഗോളുകൾക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത് ആധികാരിക വിജയം. ആദ്യം ഒന്ന് പകച്ചെങ്കിലും ബൗൺമൗത്തിനെ ഗോൾമഴയിൽ മുക്കിയാണ് ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് വിജയം നേടിയത്. ആദ്യം ഒരു​ഗോളിന് പിന്നിലായെങ്കിലും പിന്നീട് കളിച്ചുകയറുകയായിരുന്നു. രണ്ടിനെതിരേ അഞ്ചു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. ഈ വിജയത്തോടെ ചെൽസിയെ പിന്നിലാക്കി യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. 55 പോയിന്റാണ് യുണൈറ്റഡിന്റെ അക്കൗണ്ടിലുള്ളത്. ഒരു മത്സരം കുറവ് കളിച്ച ചെൽസിക്ക് 54 പോയിന്റുണ്ട്.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ ജൂനിയർ സ്റ്റാനിസ്ലാസിലൂടെ ബൗൺമൗത്ത് യുണൈറ്റഡിന്റെ ​ഗോൾവല കുലുക്കി. യുണൈറ്റഡിന്റെ പ്രതിരോധത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഈ ഗോൾ. എന്നാൽ പിന്നീട് യുണൈറ്റഡിന്റെ തിരിച്ചടിയാണ് കണ്ടത്. 29-ാം മിനിറ്റിൽ ഗ്രീൻവുഡിലൂടെ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തി. ബ്രൂണോയുടെ പാസ് സ്വീകരിച്ച് ഗ്രീൻവുഡിന്റെ ഇടങ്കാലൻ ഷോട്ട് വലയിൽ കയറി. പിന്നാലെ പെനാൽറ്റിയിലൂടെ റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാർഷ്യലിലൂടെ യുണൈറ്റഡ് 3-1ന് മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ബൗൺമൗത്തിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജോഷ്വാ കിങ് ആയിരുന്നു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ സ്കോർ 3-2 ആയി. എന്നാൽ 54-ാം മിനിറ്റിൽ ഗ്രീൻവുഡിന്റെ രണ്ടാം ഗോളെത്തി. ഇത്തവണ 18-കാരൻ വലങ്കാലൻ ഷോട്ടിലൂടെയാണ് വല ചലിപ്പിച്ചത്. 59-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹര ഫ്രീ കിക്ക് കൂടി ആയതോടെ യുണൈറ്റഡിന്റെ ഗോൾപട്ടിക പൂർത്തിയായി.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. ഇതോടെ ലെസ്റ്ററിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമായി. ജാമി വാർഡിയുടെ ഇരട്ടഗോളുകളാണ് ലെസ്റ്ററിന് വിജയമൊരുക്കിയത്. ഇഹ്നാച്ചോയുടെ വകയായിരുന്നു ഒരു ഗോൾ. 33 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലെസ്റ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP