Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടർന്നേക്കും; ക്ലബ്ബ് മാറുന്നതിനേക്കുറിച്ച് ഇതുവരെ താരം സംസാരിച്ചിട്ടില്ലെന്ന് ഡയറക്ടർ പേവൽ നെദ്വെദ്; ജൂലായ് 25 ന് താരം ക്ലബ്ബിന്റെ ക്യാമ്പിൽ എത്തിയേക്കുമെന്ന് സൂചന

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടർന്നേക്കും; ക്ലബ്ബ് മാറുന്നതിനേക്കുറിച്ച് ഇതുവരെ താരം സംസാരിച്ചിട്ടില്ലെന്ന് ഡയറക്ടർ പേവൽ നെദ്വെദ്; ജൂലായ് 25 ന് താരം ക്ലബ്ബിന്റെ ക്യാമ്പിൽ എത്തിയേക്കുമെന്ന് സൂചന

സ്പോർട്സ് ഡെസ്ക്

ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ സീസണിൽ യുവന്റസിൽ തന്നെ തുടർന്നേക്കും. 36-കാരനായ പോർച്ചുഗീസ് നായകൻ ഈ സീസണിൽ ക്ലബ്ബ് വിടുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ക്ലബ് ഡയറക്ടർ പേവൽ നെദ്വെദാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ക്ലബ്ബ് മാറുന്നതിനേക്കുറിച്ച് ഇതുവരെ റൊണാൾഡോ സംസാരിച്ചിട്ടില്ലെന്നും ഈ സീസണിൽ യുവന്റസിൽ തുടരാനാണ് സാധ്യതയെന്നും പേവൽ വ്യക്തമാക്കി. നിലവിൽ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ് താരം. ജൂലായ് 25 ന് താരം ക്ലബ്ബിനൊപ്പം ചേരും.

അടുത്ത വർഷം ജൂണിലാണ് യുവന്റസുമായുള്ള റൊണാൾഡോയുടെ കരാർ അവസാനിക്കുക. ഇത്തവണ കിരീടം നഷ്ടപ്പെട്ടതോടെയാണ് റൊണാൾഡോ ക്ലബ്ബ് മാറുമെന്നുള്ള വാർത്തകൾ പ്രചരിച്ചത്. കഴിഞ്ഞ സീസണിൽ യുവന്റസിനായി 29 ഗോളുകൾ നേടി ടോപ് സ്‌കോറർക്കുള്ള സീരി എ പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു.

ഈ സീസണിൽ യുവന്റസ് വിട്ട് തന്റെ പഴയ ക്ലബ്ബുകളായ മാഞ്ചെസ്റ്റർ യുണൈറ്റഡിലേക്കോ സ്പോർട്ടിങ്ങിലേക്കോ മടങ്ങാനാണ് താരം പദ്ധതിയിട്ടിരിക്കുന്നത് എന്ന വാർത്ത ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഇക്കഴിഞ്ഞ യൂറോ കപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നു.

പുതിയ സീസണിൽ കുറച്ചുതാരങ്ങളെ ടീമിലെത്തിക്കാൻ യുവന്റസ് പരിശ്രമിക്കുന്നുണ്ട്. മാഞ്ചെസ്റ്റർ സിറ്റിയിൽ നിന്നും ഗബ്രിയേൽ ജെസ്യൂസിനെയും എവർട്ടൺ സ്ട്രൈക്കർ മോയിസ് കീനിനെയും സസുവോളോയിൽ നിന്നും പുത്തൻ താരോദയം മാനുവേൽ ലോക്കാട്ടെല്ലിയെയും ടീമിലെത്തിക്കാനാണ് പേവലും സംഘവും ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP