Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം ബലോൻ ദ് ഓർ പുരസ്‌കാരമില്ലെന്ന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ; തീരുമാനം കോവിഡ് വ്യാപനത്തെ തുടർന്ന്

ഈ വർഷം ബലോൻ ദ് ഓർ പുരസ്‌കാരമില്ലെന്ന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ; തീരുമാനം കോവിഡ് വ്യാപനത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ഈ വർഷം ബലോൻ ദ് ഓർ പുരസ്കാരം ഇല്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര വിതരണം നടത്തേണ്ടെന്ന് സംഘാടകർ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും പ്രധാന ഫുട്ബോൾ പുരസ്‌കാരമാണ് ബാലൻ ഡി ഓർ. കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലെ ബലോൻ ദ് ഓർപുരസ്‌കാരമില്ലെന്ന് സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഔദ്യോഗികമായി അറിയിച്ചു. 2019ലെ ജേതാവായ നേടിയ മെസ്സിയുടെ കൈയിലായിരിക്കും അടുത്ത ഒരു വർഷം കൂടി പുരസ്‌കാരം.

അനുകൂല സാഹചര്യമില്ലാത്തതിനെ തുടർന്നാണ് പുരസ്‌കാരം ഒഴിവാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ബാഴ്‌സലോണ താരം ലയണൽ മെസ്സിയും യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കമുള്ള താരങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ആറ് പ്രാവശ്യം ജേതാവായ ലയണൽ മെസ്സിയാണ് ഏറ്റവും കൂടുതൽ തവണ പുരസ്‌കാരം നേടിയ താരം.

1956ൽ ആരംഭിച്ചതിന് ശേഷം അനുകൂല സാഹചര്യമില്ലാത്തതിന്റെ പേരിൽ ആദ്യമായിട്ടാണ് ബലോൻ ദ് ഓർമുടങ്ങുന്നത്. ആറ് പുരസ്‌കാരമാണ് മെസ്സി ഇതുവരെ നേടിയത്. അഞ്ച് പുരസ്‌കാരങ്ങൾ നേടി ക്രിസ്റ്റ്യാനോ തൊട്ടുപിന്നിലുണ്ട്. ഇത്തവണ ഇരുവർക്കും കടുത്ത വെല്ലുവിളിയുമായി ബയേൺ താരം റോബർട്ട് ലെവൻഡോസ്‌കിയും മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയിനും പട്ടികയിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP