Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണയ്‌ക്കെതിരായ വാക്‌സിൻ പരീക്ഷിക്കാൻ ഞങ്ങൾ ഗിനിപ്പന്നികളല്ല; കൊറോണ വൈറസ് വ്യാപനം തടയാൻ ആഫ്രിക്കയിലുള്ളവരെ സഹായിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്; ഇത്തരം പരീക്ഷണങ്ങൾക്കുള്ള ലബോറട്ടറിയല്ല ഞങ്ങളുടെ രാജ്യം; വംശീയ പരാമർശങ്ങൾ എപ്പോഴും കൈനീട്ടി സ്വീകരിക്കുന്നത് അവസാനിപ്പിക്കണം; ഫ്രഞ്ച് ഡോക്ടർമാരുടെ പരാമർശത്തിൽ മറുപടിയുമായി ഘാന ഫുട്‌ബോൾ താരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

പാരിസ്: കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിൻ ആഫ്രിക്കയിലെ ജനങ്ങളിൽ പരീക്ഷിക്കണമെന്ന ഫ്രഞ്ച് ഡോക്ടർമാരുടെ പ്രസ്താവനയ്‌ക്കെതിരേ ഘാന ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്‌സുവും രംഗത്ത്. നേരത്തെ കാമറൂൺ താരം സാമുവൽ എറ്റൂവും ഐവറി കോസ്റ്റ് താരം ദിദിയർ ദ്രോഗ്ബയും ഈ മരുന്നുപരീക്ഷണത്തിനെതിരേ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ അറ്റ്‌സുവും തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരു ടെവിലിഷൻ പരിപാടിക്കിടെ ഫ്രാൻസിൽ നിന്നുള്ള ഡോക്ടർമാരായ പ്രൊഫസർ ജീൻ പോൾ മിറാ, പ്രൊഫസർ കാമിലെ ലോച്ച് എന്നിവരാണ് ആഫ്രിക്കയിൽ മരുന്ന് പരീക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. 'ഇങ്ങനെ സംസാരിക്കാൻ അവർക്ക് നാണമില്ലേ? പുതിയ വാക്‌സിൻ അവർക്ക് ആഫ്രിക്കയിലാണ് പരീക്ഷിക്കേണ്ടത്.' ദേഷ്യപ്പെടുന്ന ഇമോജിയോടൊപ്പം അറ്റ്‌സു ട്വീറ്റ് ചെയ്തു.

വാക്‌സിൻ പരീക്ഷിക്കാൻ ആഫ്രിക്കയെ നിർദ്ദേശിക്കുകവഴി ഇരുവരും കടുത്ത വംശീയ പരാമർശമാണ് നടത്തിയതെന്ന് ദിദിയർ ദ്രോഗ്ബ ചൂണ്ടിക്കാട്ടി. ഇത്തരം വംശീയ പരാമർശങ്ങൾ എപ്പോഴും കൈനീട്ടി സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ആഫ്രിക്ക ഇത്തരം പരീക്ഷണങ്ങൾക്കുള്ള ലബോറട്ടറിയല്ല. ഈ നിർദ്ദേശത്തെ ഞാൻ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ ആഫ്രിക്കയിലുള്ളവരെ സഹായിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അല്ലാതെ ഞങ്ങളെ വെറും ഗിനിപ്പന്നികളായി കാണരുത്. ഇതിൽ നിന്നെല്ലാം ആഫ്രിക്കൻ ജനതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇവിടുത്തെ നേതാക്കൾക്കാണെന്ന കാര്യം മറക്കരുത്. ദ്രോഗ്ബ ട്വീറ്റിൽ പറയുന്നു.

കടുത്ത ഭാഷയിലുള്ള അസഭ്യ വാക്കുകളോടെയാണ് ബാഴ്‌സലോണയുടെ മുൻതാരം കൂടിയായ സാമുവൽ ഏറ്റൂ ഇവരുടെ പരാമർശങ്ങളോട് പ്രതികരിച്ചത്.പാരിസിലെ കൊച്ചിൻ ഹോസ്പിറ്റലിലെ ഡോക്ടറാണ് പ്രൊഫസർ ജീൻ പോൾ മിറാ.

ഫ്രാൻസിലെ നാഷനൽ മെഡിക്കൽ റിസർച്ച് സെന്ററിലെ ഡോക്ടറാണ് പ്രൊഫസർ കാമിലെ ലോച്ച്. വൈറസിനെതിരേ കാര്യമായ പ്രതിരോധ സൗകര്യങ്ങളില്ലാത്ത ജനതയെന്ന നിലയിൽ ആഫ്രിക്കക്കാരിൽ വേണം വാക്‌സിൻ പരീക്ഷിക്കാനെന്നായിരുന്നു ജീൻ പോൾ മിറായുടെ പരാമർശം. കാമിലെ ലോച്ച് ഇതു ശരിവെയ്ക്കുകയും ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP