Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സരം നടത്തുന്നത് അനാവശ്യ റിസ്‌ക്ക് എടുക്കൽ: കോവിഡ് 19 ഭീഷണി വ്യാപകമായതോടെ ഫുട്ബോളിലും കനത്തതിരിച്ചടി; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി ആഴ്സണൽ മത്സരം നീട്ടിവെച്ചു; പ്രീമിയർ ലീഗിൽ കൊറോണയെ തുടർന്ന് മത്സരം മാറ്റിവെക്കുന്നത് ഇതാദ്യം

മത്സരം നടത്തുന്നത് അനാവശ്യ റിസ്‌ക്ക് എടുക്കൽ: കോവിഡ് 19 ഭീഷണി വ്യാപകമായതോടെ ഫുട്ബോളിലും കനത്തതിരിച്ചടി; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി ആഴ്സണൽ മത്സരം നീട്ടിവെച്ചു; പ്രീമിയർ ലീഗിൽ കൊറോണയെ തുടർന്ന് മത്സരം മാറ്റിവെക്കുന്നത് ഇതാദ്യം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യൂറോപ്പിൽ കൊറോണ വൈറസ് ഭീഷണി വ്യാപകമായത് ഫുട്ബോൾ രംഗത്തും കനത്ത തിരിച്ചടിക്ക് ഇടയാക്കുന്നു. ഇറ്റലിയിൽ ഏപ്രിൽ 3 വരെ എല്ലാ കായിക വിനോദങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടതിന് പിന്നാലെ ഇംഗ്ലണ്ടിലും നിയന്ത്രണങ്ങളെത്തിയത്. വൈറസ് ഭീഷണിയെ തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി ആഴ്സണൽ മത്സരം നീട്ടിവെച്ചിരിക്കുകയാണ്. ഇതാദ്യമായാണ് പ്രീമിയർ ലീഗിൽ കൊറോണ ഭീഷണിയെത്തുടർന്ന് മത്സരം മാറ്റിവെക്കുന്നത്.

ബുധനാഴ്ചയാണ് ആഴ്സലണലും സിറ്റിയും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്നത്. ഒളിമ്പിയാക്കോസ് ഉടമ എവൻഗെലോസ് മരിനാക്കിസുമായി ആഴ്സണൾ താരങ്ങൾ അടുത്തു ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തെ തുടർന്നാണ് മത്സരം മാറ്റി വെച്ചതെന്നാണ് റിപ്പോർട്ട്. എവൻഗെലോസിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് പ്രീമിയർ ലീഗ് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം പല ആഴ്‌സണൽ താരങ്ങളും നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. അതേസമയം, പ്രീമീയർ ലീഗിലെ മറ്റു മത്സരങ്ങൾ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യൂറോപ്പ് ലീഗിൽ അടുത്തുനടന്ന ആഴ്സണൽ-ഒളിമ്പിയാക്കോസ് മത്സരം കാണാൻ മാരിനിക്കോസ് സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇദ്ദേഹം താരങ്ങളുമായും ഇടപഴകിയിരുന്നു. ഇതോടെ ഇരുടീമിലേയും താരങ്ങൾ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം, യൂറോപ്പാ ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങൾ കൊറോണാ കാലത്ത് അനാവശ്യ റിസ്‌ക് എടുക്കലാണെന്ന അവകാശവാദവുമായി വീണ്ടും ഇംഗ്ലീഷ് ക്ലബ്ബുകൾ രംഗത്ത വന്നിരുന്നു. വൂൾവ്സാണ് യൂറോപ്പാ ലീഗ് മത്സരങ്ങളിലെ ഒളിമ്പിയാക്കോസിലെ പോരാട്ടങ്ങൾ നടത്തരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്താൻ ഉദ്ദേശിച്ചതെങ്കിലും താരങ്ങളുടെ യാത്ര ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് വൂൾവ്സ് ക്ലബ്ബ് പ്രതിനിധി നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP