Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതിഹാസ പരിശീലകൻ അലക്‌സ് ഫെർഗ്യൂസന്റെ ജീവിതം ഇനി സ്‌ക്രീനിൽ; 'അലക്‌സ് ഫെർഗ്യൂസൻ നെവർ ഗിവ് ഇൻ' എത്തുക മെയ് 29 ന്; ട്രെയിലർ പുറത്ത്

ഇതിഹാസ പരിശീലകൻ അലക്‌സ് ഫെർഗ്യൂസന്റെ ജീവിതം ഇനി സ്‌ക്രീനിൽ; 'അലക്‌സ് ഫെർഗ്യൂസൻ നെവർ ഗിവ് ഇൻ' എത്തുക മെയ് 29 ന്; ട്രെയിലർ പുറത്ത്

സ്പോർട്സ് ഡെസ്ക്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗ്യൂസന്റെ ജീവിതം പ്രമേയമായ ഡോക്യുമെന്ററി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഈ മാസം 29നാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക. മാർക്ക് മന്റോ തിരക്കഥയൊരുക്കിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഫെർഗ്യൂസന്റെ മകൻ ജേസൺ ഫെർഗ്യൂസനാണ്.

റേഞ്ചേഴ്‌സ് ഉൾപ്പെടെയുള്ള സ്‌കോട്‌ലൻഡ് ക്ലബുകളിലെ കളി ജീവിതവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ, മാത്രമല്ല, ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച പരിശീലകനായി മാറിയ കഥകളും ഫെർഗ്യൂസൺ ഓർത്തെടുക്കുന്നു.

13 പ്രീമിയർ ലീഗ് കിരീടം. അഞ്ച് എഫ് എ കപ്പുകൾ. രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം. ഇരുപത്തിയാറ് വർഷം യുണൈറ്റഡിന് തന്ത്രമോതിയ ഫെർഗ്യൂസൺ ക്ലബ് ഫുട്‌ബോളിൽ സ്വന്തമാക്കാത്ത കിരീടങ്ങളില്ല. സമാനതകളില്ലാത്ത ഫെർഗ്യൂസന്റെ ജീവിതം ഭാര്യ കാത്തിയും ജേസൺ ഉൾപ്പടെയുള്ള മൂന്ന് മക്കളും, എറിക് കന്റോണയും റയാൻ ഗിഗ്‌സുമെല്ലാം ഓർത്തെടുക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP