Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ 'വൈറസ് ബാധ'യേറ്റ് അതിസമ്പന്നന്മാരും; ആഗോളതലത്തിലെ 500 കോടീശ്വരന്മാരുടെ സമ്പത്തിൽ ഒറ്റടിക്ക് വന്ന നഷ്ടം 444 ബില്യൺ ഡോളിന്റേത്; സമ്പത്തിൽ ഏറ്റവും വലിയ ഇടിവുണ്ടായത് ഒന്നാം നമ്പറുകാരൻ ജെഫ് ബെസോസിന് തന്നെ; കൊറോണ സാധാരണക്കാർക്കൊപ്പം സമ്പന്നരുടെ നിലനിൽപ്പിന് തന്നെ ഭീഷണി; ദലാൽ സ്ട്രീറ്റിൽ കൊറോണയുണ്ടാക്കിയ ഭീതിയിൽ വശംകെട്ട് ഇന്ത്യൻ ശതകോടീശ്വരന്മാരും

കൊറോണ 'വൈറസ് ബാധ'യേറ്റ് അതിസമ്പന്നന്മാരും; ആഗോളതലത്തിലെ 500 കോടീശ്വരന്മാരുടെ സമ്പത്തിൽ ഒറ്റടിക്ക് വന്ന നഷ്ടം 444 ബില്യൺ ഡോളിന്റേത്; സമ്പത്തിൽ ഏറ്റവും വലിയ ഇടിവുണ്ടായത് ഒന്നാം നമ്പറുകാരൻ ജെഫ് ബെസോസിന് തന്നെ; കൊറോണ സാധാരണക്കാർക്കൊപ്പം സമ്പന്നരുടെ നിലനിൽപ്പിന് തന്നെ ഭീഷണി; ദലാൽ സ്ട്രീറ്റിൽ കൊറോണയുണ്ടാക്കിയ ഭീതിയിൽ വശംകെട്ട് ഇന്ത്യൻ ശതകോടീശ്വരന്മാരും

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ആഗോള സമ്പദ് വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കൊറോണ വൈറസ്. 2008 ൽ ഉണ്ടായ ആഗോള സാമ്പത്തിക പ്രതസിന്ധിക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധമൂലം ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വൈറസ് ബാധ ഇപ്പോൾ ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ഒടിച്ചിരിക്കുകയാണ്. ഇന്നലെ ഇന്ത്യൻ വിപണിയെയും ആഗോള ഓഹരി വിപണിയെയും ഏറ്റവും വലിയ നഷ്ടത്തിലേക്കാണ് തള്ളിവിട്ടത്. ലോക കോടീശ്വന്മാരുടെ സമ്പത്തിൽ ഈ ആഴ്‌ച്ച മാത്രം 444 ബില്യൺ ഡോളറോളം നഷ്ടം. ലോകത്തെ 500 സമ്പന്നർക്ക് കഴിഞ്ഞദിവസത്തെ ഓഹരി വിപണിയിൽ ഭീമമയ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസിന്റെ സമ്പത്തുകളിലടക്കം ഭീമമായ ഇടിവാണ് ഉണ്ടായത്. അതേസമയം യുഎസ് ഓഹരി വിപണിയായ ഡൗൺജോൺസ് 12 ശതമാനം ഇടിവാണ് ഈ കഴിഞ്ഞദിവസം മാത്രം രേഖപ്പെടുത്തിയത്. ഇത് മൂലം ആഗോള ഓഹരി വിപണിയിൽ ആകെ ആറ് ട്രില്യൺ ഡോളറോളം നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ബ്ലൂംബർഗ് സൂചിക പ്രകാരം, ഈ വർഷം ആരംഭം മുതൽ കഴിഞ്ഞ ആഴ്ച വരെ 500 സമ്പന്നർ സ്വരൂപിച്ച 78 ബില്യൺ ഡോളർ നേട്ടമാണ് ഇപ്പോൾ കൊറോണ വൈറസിന്റെ ആഘാതം മൂലം ഇടിയാൻ ഇടയാക്കിയത്. മാത്രമല്ല ആമസോൺ മേധാവി ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്, എൽവി എംച്ച് ചെയർമാൻ ബെർനാൾഡ് അർനാൾഡ് തുടങ്ങി ലോകത്തിലെ അതിസമ്പന്നർക്ക് ആകെ 30 ബില്യൺ ഡോളറോളം ഇടിവാണ് ആസ്തിയിൽ ഉണ്ടാക്കിയത്.

എന്നാൽ ആഗോളതലത്തിലെ 25ാമത്തെ കോടീശ്വരനായ എലോന്മാസ്‌കിന്റെ സമ്പത്തിൽ 9 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ എലോൻ മാസ്‌കിന്റെ ആസ്തി 36.3 ബില്യൺ ഡോളറായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

കൊറോണ വൈറസിന്റെ ആഘാതത്തിൽ ലോക സമ്പന്നർക്കുണ്ടായ നഷ്ടം ഇങ്ങനെയാണ്. ആമസോൺ മേധാവി ജെഫ് ബെസോനുണ്ടായ നഷ്ടം 11.9 ബില്യൺ ഡോളറും, മൈക്രോസോഫ്റ്റ് സ്ഥാപകന്റെ നഷ്ടം 10 ബില്യൺ ഡോളറും, ബെർനാൾഡ് അർനാൾട്ടിന്റെ നഷ്ടം 8.8 ബില്യൺ ഡോളറുമാണ് നഷ്ടം വന്നത്. അതേസമയം കൊറോണ വൈറസ് മൂലം ആഗോള ഓഹരി വിപണി ഏറ്റവും വലിയ നഷ്ടത്തിലേക്ക് വഴുതി വീണതോടെ ആഗോള തലത്തിലെ 500 സമ്പന്നർക്ക് ആകെ 444 ബില്യൺ ഡോളറിന്റെ നഷ്ടനമാണ് ആകെ വരുത്തിവെച്ചത്. കൊറോണ വൈറസിന്റെ ആഘാതത്തിൽ ഇന്ത്യൻ ഓഹരി വിപണിയടക്കം ഏറ്റവും വലിയ തളർച്ചയിലേക്കാണ് കൂപ്പുകുത്തിയത്.

ഇന്ത്യൻ ഓഹരി വിപണിയും ഏറ്റവും വലിയ തളർച്ചയിലേക്ക് കൂപ്പുകുത്തി

വരും നാളുകളിൽ ഓഹരി വിപണിക്ക് വലിയ മുറിവുണ്ടാക്കിയേക്കും. ആഗോളതലത്തിൽ കൊറോണ വൈറസ് പടർന്നതോടെ ലോകം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും, വെല്ലുവിളികളിലേക്കും വഴുതിവീഴാനുള്ളാ സാധ്യതയാണ് നിലനിൽ്ക്കുന്നത്. നിക്ഷേപകരുടെ, ബിസിനസ് ഇടപാടുകാരുടെ പിന്മാറ്റവും, രാജ്യങ്ങൾ തമ്മിൽ വ്യാപാരങ്ങൾക്കും വലിയ തടസ്സങ്ങൾ ഉണ്ടായേക്കുകൊറോണ വൈറസ് ആഗോള തലത്തിൽ പടർന്നതോടെ ഇന്നലെ മാത്രം ആഗോള ഓഹരി വിപണി ഏറ്റവും വലിയ തകർച്ചയിലേക്കാണ് നീങ്ങിയത്. ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകർക്ക് മാത്രം ഏറ്റവും വലിയ നഷ്ടമാണ് 2020 ഫെബ്രുുവരിയിലെ അവസാന വ്യാപാര ദിനമായ ഇന്നലെ നേരിടേണ്ടി വന്നത്. കൊറോണ കലാപം ദലാൽ സ്ട്രീറ്റിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. നിക്ഷേപകർക്ക് കൊറോണ വൈറസിന്റെ ആഘാതം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക് തന്നെ നോക്കുക. ഏകദേശം 10 ലക്ഷം കോടി രൂപയുടെ ഓഹരി വിപണി തകർന്നടിഞ്ഞതോടെ നിക്ഷേപകർക്കുണ്ടായത്. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 5.96 ശതമാനം ഇടിഞ്ഞ് ദേശീയ ഓഹഗരി സൂചികയായ നിഫ്റ്റി 6.21 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയാണ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.

മുംബൈ ഓരി സൂചികയായ സെൻസെക്‌സ് 38297.29 ത്തിലേക്കാണ് കഴിഞ്ഞദിവസം ചുരുങ്ങിയത്. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 1,448.37 പോയിന്റ് താഴ്ന്ന് ഏകദേശം 3.64 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി 38297.29 ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 431.50 പോയിന്റ് താഴ്ന്ന് അതായത് 3.71 ശതമാനം വരെ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. നിലവിൽ 485 കമ്പനികളുടെ ഓഹരികൾ മാത്രമാണ് ഇന്ന് നേട്ടത്തിലേക്കെത്തിയത്. അതേസമയം 1975 കമ്പനികളുടെ ഓഹരികൾ ഇന്ന് നഷ്ടത്തിലേക്കാണ് അവസാനിച്ചത്.

രാജ്യത്തെ സമ്പന്നർക്കും ഭീമമായ നഷ്ടം

കൊറോണ വൈറസിന്റെ ആഘാതത്തിൽ രാജ്യത്തെ സമ്പന്നരുടെ ആസ്തിയിൽ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് അഞ്ച് ബില്യൺ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിത്താട്ടുന്നത്. കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ആഗോള ഓഹരി വിപണിയും, ഇന്ത്യൻ ഓഹരി വിപണിയുമെല്ലാം ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരുടെ ആസ്തിയലും, കമ്പനികളുടെ വിപണി മൂലധനവുമെല്ലാം ഇത് മൂലം ഇടിഞ്ഞു. ഓഹരി വിപണിയിൽ ഉണ്ടാക്കിയ നഷ്ടമാണ് രാജ്യത്തെ സമ്പന്നരുടെ ആസ്തികളിൽ ഭീമമായ ഇടിവ് ഇന്ന് ഉണ്ടാകാൻ ഇടയാക്കിയത്.

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയ്ക്ക് 884 മില്യൺ ഡോളറും, അസിംപ്രേംജിക്ക് 869 മില്യൺ ഡോളറും, ഗൗതം അദാനിക്ക് 496 മില്യൺ ഡോളറും നഷ്ടം വന്നു. മാത്രമല്ല, കഴിഞ്ഞ 15 ദിവസംകൊണ്ട് ബിഎസ്ഇ സൂചികയായ സെൻസെക്സ് 3000 പോയിന്റോളം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ നിക്ഷേപകരുടെ നഷ്ടത്തിലും ഇത് മൂലം ഭീമമായ നഷ്മാണ് ഉണ്ടാക്കിയത്. കൊറോണ വൈറസ് ബിസിനസ് സംരംഭകരുടെയും, വ്യാപാര മേഖലയുമെല്ലാം വലിയ തോതിൽ പരിക്കുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബിഎസ്ഇയിൽ ഇക്വിറ്റി നിക്ഷേപകർക്ക് ആകെ നഷ്ടം വന്നത് ഏകദേശം 11.52 ലക്ഷം കോടി രൂപയോളമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം വ്യാപാരം ആരംഭിച്ച് ഓഹരി വിപണികളിൽ നിക്ഷേപരുടെ നഷ്ടം അഞ്ച് ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

കൊറോണ വൈറസിന്റെ ആഘാതത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനത്തിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഫെബ്രുുവരി 13 മുതൽ 27 വരെ കമ്പനിയുടെ വിപണി മൂലധനത്തിൽ 53,706.40 കോടി രൂപയോളം ഇടിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP