Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുകൊണ്ടായിരിക്കാം വാറൻ ബഫറ്റ് ശതകോടികൾ ജപ്പാനിലേക്ക് ഒഴുക്കുന്നത്? ജപ്പാൻ സമ്പദ്വ്യവസ്ഥ കത്തിപ്പടരാൻ പോവുകയണോ? ജപ്പാൻ നിക്ഷേപ സാദ്ധ്യതകൾ വിലയിരുത്തപ്പെടുമ്പോൾ

എന്തുകൊണ്ടായിരിക്കാം വാറൻ ബഫറ്റ് ശതകോടികൾ ജപ്പാനിലേക്ക് ഒഴുക്കുന്നത്? ജപ്പാൻ സമ്പദ്വ്യവസ്ഥ കത്തിപ്പടരാൻ പോവുകയണോ? ജപ്പാൻ നിക്ഷേപ സാദ്ധ്യതകൾ വിലയിരുത്തപ്പെടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ടോക്ക്യോ: രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവുമധികം നാശഷ്ടം അനുഭവിച്ച രാജ്യമാണ് ജപ്പാൻ. ഇതുവരെ അണുബോംബിന്റെ മാരകശക്തി നേരിട്ട് അനുഭവിച്ചിട്ടുള്ളവരും ജപ്പാൻ ജനത മാത്രമാണ്. കത്തിച്ചാമ്പലായ മണ്ണിൽ നിന്നാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജപ്പാൻ ഒരു ഫീനിക്സ് പക്ഷിയേപ്പോലെ ഉയർത്തെഴുന്നേറ്റത്. ഇന്ന് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ജപ്പാൻ. ഇപ്പോൾ വീണ്ടും ലോക നിക്ഷേപ മാപ്പിൽ സുപ്രധാനമായ ഒരിടം കണ്ടെത്തിയിരിക്കുകയാണ് ഉദയസൂര്യന്റെ നാട്.

പ്രമുഖ നിക്ഷേപ ഗുരുവായ വാറൻ ബഫറ്റ്, വൻകിട ജപ്പാൻ കമ്പനികളുടെ ഓഹരികൾ വാങ്ങാനിറങ്ങിയതോടെ ജപ്പാൻ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. സോണി, ടയോട്ട തുടങ്ങിയ വൻകിടക്കാരുള്ള ജപ്പാന്റെ സ്റ്റോക്ക് മാർക്കറ്റ് മൂല്യം അഞ്ച് ട്രില്ല്യണ ഡോളറാണ്. മാത്രമല്ല, അമേരിക്കയ്ക്ക് പുറത്ത് ഏറ്റവുമധികം മൂല്യമുള്ള സ്റ്റോക്ക് മാർക്കറ്റും ജപ്പാന്റേതാണ്. എന്നിരുന്നാലും പാശ്ചാത്യ നിക്ഷേപകർക്ക് ജപ്പാൻ ഒരിക്കലും ഒരു പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമായിരുന്നില്ല.

കടം, നാണയപ്പെരുപ്പം, ജനസംഖ്യ എന്നിവയായിരുന്നു പാശ്ചാത്യ നിക്ഷേപകർക്ക് ജപ്പാൻ വിപണിയോടുള്ള അകൽച്ചക്ക് പ്രധാന കാരണങ്ങൾ. മാത്രമല്ല, 2050 ഓടെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊരുഭാഗം 65 വയസ്സിന് മുകളിൽ ഉള്ളവരായിരിക്കും എന്ന കണക്കുകൂട്ടലും ജപ്പാനിൽ നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്നും പാശ്ചാത്യരെ അകറ്റി നിർത്തിയിരുന്നു.1980-ലെ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയുടെ ഓർമ്മകളും അവരെ പിൻപോട്ട് വലിച്ചിരുന്നു.

എന്നാൽ, എന്നും കൗശലത്തോടെ നിക്ഷേപം നടത്തുന്നതിൽ പേരുകേട്ട ബഫറ്റിന്റെ വരവ് ജപ്പാൻ ഓഹരി വിപണിയെ ഒരു കുതിച്ചുചാട്ടത്തിന് തയ്യാറാക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. വാറൻ ബഫറ്റ് നിക്ഷേപത്തിനു തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ പല നിക്ഷേപകരും ജപ്പാനിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. രാജ്യത്തിന്റെ മൊത്തം സമ്പദ്ഘടന ഈ വർഷം നാലിലൊന്നിലധികം ചുരുങ്ങുമെന്ന പ്രവചനം നിലനിൽക്കെ തന്നെ അവിടത്തെ പ്രധാന ഓഹരി സൂചികയായ നിക്കീ ഉയർന്നുകൊണ്ടേയിരിക്കുകയാണ്. കൊറോണ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ജപ്പാൻ ഓഹരി വിപണിക്ക് വെറും മൂന്നു മാസം മാത്രമേ വേണ്ടി വന്നുള്ളു എന്നതും ആകർഷകമായ ഒരു കാര്യമാണ്.

126 മില്ല്യണ ജനങ്ങളുള്ള ജപ്പാനിൽ 1,500 പേരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. തീർത്തും വലിയ ഒരു ദുരന്തം തന്നെയാണത്. മാത്രമല്ല, സമീപകാലത്ത് ചുഴലിക്കാറ്റും ഭൂകമ്പവുമെല്ലാം നാടിനെ തകർത്തെറിഞ്ഞതിന്റെ അനുഭവത്തിൽ ജാപ്പനീസ് കമ്പനികൾ കരുതൽ ധനം ധാരാളമായി സൂക്ഷിക്കുന്ന പതിവ് തുടങ്ങിയിരുന്നു. അമേരിക്കയിലും യൂറോപ്പിലും ഒക്കെ ലഭിക്കുന്ന ലാഭവിഹിതത്തേക്കാൾ കുറവാണ് ജപ്പാനിൽ ഓഹരിയുടമകൾക്ക് ലഭിക്കുന്നതെങ്കിലും, എത്ര കടുത്ത പ്രതിസന്ധി ഘട്ടത്തിലും ലാഭവിഹിതം നൽകുവാൻ ഇവർക്കായി.

ഇത്രയും അനുകൂല ഘടകങ്ങൾ ജപ്പാന് ഉണ്ടെങ്കിലും തീർച്ചയായും ചില പ്രതികൂല ഘടകങ്ങളും ഉണ്ട്. അവയിലൊന്ന് അസ്ഥിരമായ ജാപ്പനീസ് സ്റ്റോക്ക് മാർക്കറ്റ് തന്നെയാണ്. 1980 കളിൽ സംഭവിച്ച തകർച്ചയിൽ നിന്നും കരകയറുവാൻ നീക്കി 25 വർഷങ്ങൾ എടുത്തു എന്നു മാത്രമല്ല, ഇപ്പോഴും അവർ അവരുടെ റെക്കോർഡ് വ്യാപാരത്തെക്കാൾ 40 ശതമാനം കുറവ് വ്യാപാരം മാത്രമേ ചെയ്യുന്നുള്ളു.

ജപ്പാനിലെ ഏറ്റവും വലിയ അഞ്ചു കമ്പനികളിൽ 6 ബില്ല്യൺ ഡോളറിന്റെ നിക്ഷേപമാണ് വാറൻ ബഫറ്റ് ഇപ്പോൾ നടത്തിയിട്ടുള്ളത്. ഇതിൽ വളരെ പ്രശസ്തമായ മിറ്റ്സുയി, മിറ്റ്സുബിഷി എന്നിവയും ഉൾപ്പെടും. വൈവിധ്യമാർന്ന മേഖലകളിൽ വ്യാപാര താത്പര്യമുള്ള ഇവയുടെ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമായതാണ്. ഈ കമ്പനികൾ പ്രധാനമായും കയറ്റുമതിയെ ആശ്രയിക്കുന്നു എന്നതിനാൽ, ഏഷ്യൻ ഭൂഖണ്ഡം എങ്ങനെ കൊറോണ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവയുടെ ഭാവി.

ചില സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടൽ, ബഫറ്റ് ജാപ്പനീസ് കമ്പനിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതിനു പുറകിൽ ലാഭേച്ഛയല്ല എന്നാണ്. തന്റെ സ്വത്ത് സംരക്ഷിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ഉദ്ദേശം എന്ന് അവർ പറയുന്നു. ജാപ്പനീസ് കമ്പനികളിൽ നിക്ഷേപം നടത്തുക വഴി തന്റെ 80 ബില്ല്യൺ ഡോളറിന്റെ അസ്തിയുടെ ഒരു ഭാഗമെങ്കിലും അമേരിക്കൻ ഡോളറിന് പെട്ടെന്നുണ്ടായേക്കാവുന്ന തകർച്ചയിൽ , നഷ്ടപ്പെടാതെ നോക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം എന്നാണവർ പറയുന്നത്.

ഇത്തരത്തിൽ വിദേശ കമ്പനികളിൽ നിക്ഷേപം നടത്തുക എന്നത് അതീവ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ഏറ്റവും നല്ല ഉപാധി ജപ്പാൻ കേന്ദ്രീകൃത ഫണ്ട് സ്വരൂപിക്കുന്ന ബ്രിട്ടീഷ് നിക്ഷേപക കമ്പനികളുമായി ബന്ധപ്പെട്ട് നിക്ഷേപിക്കുക എന്നതാണ്. ഇത്തരത്തിലുള്ള ഫണ്ടുകൾ വഴിയാകുമ്പോൾ നിങ്ങളുടെ നിക്ഷേപം കൂടുതൽ വൈവിധ്യമാർന്ന മേഖലകളിലേക്ക് വ്യാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP