Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ബാധിച്ചതോടെ ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യം ആകെ തകർന്നു; റിസോർട്ടുകളും ഹോട്ടൽ സമുച്ചയങ്ങളും പൂട്ടിക്കിടക്കുന്നു; സർക്കാരിന്റെ സഹായം തേടി പ്രസിഡണ്ടും; അമേരിക്കൻ വാർത്തകളിൽ വീണ്ടും ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യം ചർച്ചയാകുമ്പോൾ

കൊറോണ ബാധിച്ചതോടെ ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യം ആകെ തകർന്നു; റിസോർട്ടുകളും ഹോട്ടൽ സമുച്ചയങ്ങളും പൂട്ടിക്കിടക്കുന്നു; സർക്കാരിന്റെ സഹായം തേടി പ്രസിഡണ്ടും; അമേരിക്കൻ വാർത്തകളിൽ വീണ്ടും ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

രോഗ ബാധിതരുടെ എണ്ണം 26,847 ആകുകയും മരണസംഖ്യ 346 ആകുകയും ചെയ്തതോടെ അമേരിക്കയും കടുത്ത ആശങ്കയിലായി. രോഗബാധിതരുടെ വർദ്ധിക്കുന്ന എണ്ണത്തോടൊപ്പം തകർന്നടിയുന്ന സമ്പദ്ഘടനയും അമേരിക്കയ്ക്ക് ഭീഷണിയാവുകയാണ്. സമ്പദ്ഘടനയെ കൂടുതൽ തകർച്ചയിലേക്ക് പോകാതെ രക്ഷിക്കാനായി കഴിഞ്ഞ ദിവസം സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യത്തിനും ഇപ്പോൾ ഈ സഹായങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയായതാണ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യം. അമേരിക്കയിൽ തന്നെ നിരവധി സംസ്ഥാനങ്ങളിലായി നിരവധി ഹോട്ടലുകളും ബാറുകളും ക്ലബ്ബുകളുമൊക്കെ ഇതിൽ ഉൾപ്പെടും. അദ്ദേഹം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടശേഷം മക്കളായ ഡോൺ ജൂനിയറിനും എറിക്കിനുമാണ് ഇവയുടെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. മാർ-എ ലാഗോ അടച്ചുപൂട്ടുകയും ജീവനക്കാരെ താത്ക്കാലികമായി പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പിന് വാഷിങ്ടൺ ഡിസിയിൽ ഉള്ള ബാറുകളും അടച്ചു.

ലോകമാകമനമുള്ള നിരവധി ഹോട്ടലുകൾ അടച്ചിടേണ്ടി വരികയും നിരവധിപേർക്ക് തൊഴിൽ നഷ്ടമാകുകയും ചെയ്ത സാഹചര്യം അതീവ വേദനാജനകമാണെങ്കിലും, കൊറോണയുടെ വ്യാപനം കണക്കിലെടുക്കുമ്പോൾ അത് തീർച്ചയായും നല്ലൊരു തീരുമാനമാണെന്ന് അദ്ദേഹം കൊറോണാ വ്യാപനത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ പറഞ്ഞു. അങ്ങനെയൊരു തീരുമാനം എടുത്തതിനാൽ ആളുകൾ കൂട്ടം ചേരുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് മൂലമുണ്ടായ നഷ്ടം നികത്താൻ സർക്കാർ എന്ത് സഹായം നൽകുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും ലഭിക്കുന്നതുപോലെ തന്നെ തന്റെ കാര്യവും പരിഗണിക്കുമായിരിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള ട്രംപിന്റെ വിവിധ ഹോട്ടലുകളും ക്ലബ്ബുകളും ബാറുകളുമൊക്കെ ഇതിനകം തന്നെ അടച്ചുപൂട്ടിയിട്ടുണ്ട്.

പാം ബീച്ചിലെ ട്രംപിന്റെ വിന്റർ വൈറ്റ് ഹൗസ്, മാർച്ച് 8 ന് അവിടെ നടന്ന ഒരു അത്താഴവിരുന്നിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നു പൂട്ടിയിരുന്നു. ട്രംപും ഈ വിരുന്നിൽ പങ്കെടുത്തിരുന്നതിനെ തുടർന്ന് അദ്ദേഹത്തിനെയും പരിശോധനക്ക് വിധേയനാക്കിയെങ്കിലും രോഗബാധയുള്ളതായി കണ്ടെത്തിയില്ല.

ട്രംപ് ഗ്രൂപ്പിന് കീഴിലുള്ള ന്യൂയോർക്കിലെ ഹോട്ടലിൽ നിന്നും ഇതുവരെ 40 ജീവനക്കാരെ താത്ക്കാലികമായി പിരിച്ചുവിട്ടിട്ടുണ്ട്. വാഷിങ്ടൺ മേഖലയിലെ സ്ഥപനങ്ങളിലെ 95% പേർക്കും തൊഴിൽ നഷ്ടമായതായാണ് റിപ്പോർട്ട്. ഇതിനുപുറമേ ലോസ് ഏഞ്ചൽസിലേയും മിയാമിയിലേയും ഗോൾഫ് ക്ലബ്ബുകൾ പൂർണ്ണമായും അടച്ചിടുകയും ചെയ്തിട്ടുണ്ട്.

നേരത്തേ അമേരിക്കൻ സർക്കാർ 1 ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 200 ബില്ല്യൺ ഡോളർ സഹായം വിമാനക്കമ്പനികൾ ഉൾപ്പടെ കൊറോണയുടെ പ്രഭാവം നേരിട്ട് ബാധിച്ച മേഖലയ്ക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP