Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു പതിറ്റാണ്ടു നീണ്ടു നിന്ന ആ ബന്ധത്തിന് റ്റാറ്റ പറയാൻ ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പ്; മിസ്ത്രിയും ടാറ്റയും വഴി പിരിയുന്നു; എസ്‌പി. ഗ്രൂപ്പിന്റെ കൈവശമുള്ള 1.75 ലക്ഷം കോടി രൂപ വിലമതിക്കുന്ന 18.4 ശതമാനം ഓഹരികൾ ടാറ്റാ സൺസ് വാങ്ങും; പാഴ്‌സി ബന്ധത്തിന് അപ്പുറത്തേക്കുള്ള നിക്ഷേപങ്ങൾക്ക് താൽപ്പര്യമില്ലാതെ രത്തൻ ടാറ്റയും; പ്രതിസന്ധി കാലത്ത് 1.75 ലക്ഷം കോടിയുടെ ഓഹരികൾ വാങ്ങാൻ പണം കണ്ടെത്തുന്നതും ടാറ്റ സൺസിന് മുന്നിൽ വലിയ വെല്ലുവിളി

ഏഴു പതിറ്റാണ്ടു നീണ്ടു നിന്ന ആ ബന്ധത്തിന് റ്റാറ്റ പറയാൻ ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പ്; മിസ്ത്രിയും ടാറ്റയും വഴി പിരിയുന്നു; എസ്‌പി. ഗ്രൂപ്പിന്റെ കൈവശമുള്ള 1.75 ലക്ഷം കോടി രൂപ വിലമതിക്കുന്ന 18.4 ശതമാനം ഓഹരികൾ ടാറ്റാ സൺസ് വാങ്ങും; പാഴ്‌സി ബന്ധത്തിന് അപ്പുറത്തേക്കുള്ള നിക്ഷേപങ്ങൾക്ക് താൽപ്പര്യമില്ലാതെ രത്തൻ ടാറ്റയും; പ്രതിസന്ധി കാലത്ത് 1.75 ലക്ഷം കോടിയുടെ ഓഹരികൾ വാങ്ങാൻ പണം കണ്ടെത്തുന്നതും ടാറ്റ സൺസിന് മുന്നിൽ വലിയ വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ടാറ്റാ ഗ്രൂപ്പുമായുള്ള ഏഴു പതിറ്റാണ്ടുകളുടെ ആത്മബന്ധത്തിന് ഫുൾസ്റ്റോപ്പിടാൻ ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പ്. മിസ്ത്രി കുടുംബവുമായുള്ള ബിസനസ് പങ്കാളിത്തം ടാറ്റാ സൺസും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ടാറ്റാ സൺസ് ലിമിറ്റഡിലെ 18.4 ശതമാനം ഓഹരിയുമായി പങ്കുചേരാൻ തയ്യാറാണെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വൈരാഗ്യം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് നിരീക്ഷകർ പറയുന്നു. ടാറ്റാ സൺസിലെ രണ്ട് ഗ്രൂപ്പുകളുടെയും സഹവർത്തിത്വം അസാധ്യമാണെന്ന് നിഗമനത്തിലെത്തിയതായി കോടീശ്വരനായ വ്യവസായി പല്ലോഞ്ചി മിസ്ത്രിയുടെ നേതൃത്വത്തിലുള്ള ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് ചൊവ്വാഴ്ച പറഞ്ഞു.

ടാറ്റ സൺസിൽ എസ്‌പി. ഗ്രൂപ്പിനുള്ള ഓഹരികൾ വാങ്ങാൻ തയ്യാറെന്ന് ടാറ്റ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെ വിൽപ്പനക്ക് തയ്യാറാണെന്ന് എസ് പി ഗ്രൂപ്പും അറിയിച്ചത്. എസ്‌പി. ഗ്രൂപ്പിന് ഫണ്ട് കണ്ടെത്താൻ ടാറ്റ സൺസിലെ ഓഹരികൾ പണയപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. പല്ലോൻജി മിസ്ത്രിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള എസ്‌പി. ഗ്രൂപ്പിന് ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരികളാണുള്ളത്. ഇതിന് 1.75 ലക്ഷം കോടി രൂപയെങ്കിലും മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇടപാട് നടന്നാൽ, ടാറ്റ സൺസിന്റെ ഉടമകളുടെ കടബാധ്യത കൂടും.

എസ്‌പി. ഗ്രൂപ്പിന്റെ കമ്പനികൾ മൂലധന പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ കൈവശമുള്ള ടാറ്റ സൺസ് ഓഹരികളിൽ ഒരു ഭാഗം പണയപ്പെടുത്തി അടിയന്തര ധന സമാഹരണം നടത്താനായിരുന്നു എസ്‌പി. ഗ്രൂപ്പിന്റെ ശ്രമം. ഇതിനായി കനേഡിയൻ നിക്ഷേപക കമ്പനിയായ ബ്രൂക്ക്ഫീൽഡുമായി എസ്‌പി. ഗ്രൂപ്പ് ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. ടാറ്റ സൺസിലെ ഓഹരികൾ വിൽക്കുകയാണെങ്കിൽ വിപണി വിലയ്ക്ക് വാങ്ങുന്നതിന് ടാറ്റ ഗ്രൂപ്പിന് ആദ്യ അവസരം വേണമെന്ന് ആർട്ടിക്കിൾ ഓഫ് അസോസിയേഷനിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് ഓഹരികൾ പണയപ്പെടുത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ടാറ്റ സൺസ് സുപ്രീംകോടതിയെ സമീപിച്ചത്.

ഓഹരികൾ പണയപ്പെടുത്തുന്നതിലൂടെ ടാറ്റ സൺസിന്റെ നയങ്ങൾക്കു ചേരാത്ത കമ്പനികളുടെ കൈവശം ഗ്രൂപ്പിന്റെ ഓഹരികൾ എത്തിപ്പെടുന്നതു തടയുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ സന്നദ്ധത അറിയിച്ചത്. ഒക്ടോബർ 28-ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. കാലാവധി തീരുന്ന കടപ്പത്രത്തിന്റെ പണം നൽകുന്നതിനടക്കം എസ്‌പി. ഗ്രൂപ്പിന് വലിയ തോതിൽ പണം കണ്ടെത്തേണ്ടതുണ്ട്. ഇതാണ് ടാറ്റ സൺസ് ഓഹരികൾ പണയപ്പെടുത്തുന്നതിലേക്ക് ഗ്രൂപ്പിനെ നയിച്ചിരിക്കുന്നത്. അതേസമയം, വ്യവസ്ഥകൾ പ്രകാരം ഓഹരികൾ വിൽക്കുന്നതിനാണ് തടസ്സമുള്ളതെന്നും പണയപ്പെടുത്തുന്നതിൽ പ്രശ്‌നമില്ലെന്നുമാണ് എസ്‌പി. ഗ്രൂപ്പിന്റെ വാദം.

ടാറ്റ ടൺസുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ യുദ്ധത്തിൽ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ടാറ്റ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി മിശ്രിയെ പുനർനിയമിച്ചിരുന്നു. ഈ സ്ഥാനത്തേക്കുള്ള എൻ.ചന്ദ്രശേഖറിന്റെ നിയമനം അനധികൃതമാണെന്നും ട്രിബ്യൂണൽ വിധിക്കുകയുണ്ടായി.

ടാറ്റ സൺസിന്റെ ആറാമത് ചെയർമാനായിരുന്നു മിശ്രി. 2016 ഒക്ടോബറിലാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്. രത്തൻ ടാറ്റ 2012 ൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചതിനെ തുടർന്നായിരുന്നു മിശ്രിയുടെ സ്ഥാനാരോഹണം. ട്രിബ്യൂണലിന്റെ മുംബൈ ബഞ്ച് ജൂലൈ 9 ലെ വിധിയെ ചോദ്യം ചെയ്താണ് മിശ്രി ക്യാമ്പ് അപ്പീൽ നൽകിയത്. മുംബൈ ബഞ്ച് മിശ്രിയുടെ ഹർജി തള്ളിയിരുന്നു. അതുപോലെ കമ്പനി ബോർഡും, രത്തൻ ടാറ്റയും ക്രമക്കേട് കാട്ടിയെന്ന ആരോപണങ്ങളും എൻസിഎൽടി തള്ളിയിരുന്നു.

ചെയർമാൻ പദവിയിൽ നിന്ന് നീക്ക് രണ്ടുമാസത്തിന് ശേഷം മിശ്രിയുടെ കുടംബം നയിക്കുന്ന സ്ഥാപനങ്ങൾ ന്യൂനപക്ഷ ഓഹരി ഉടമകൾ എന്ന നിലയിൽ ട്രിബ്യൂണലിനെ സമീപിച്ചു. ടാറ്റ സൺസ്, രത്തൻ ടാറ്റ, ചില ബോർഡ് അംഗങ്ങൾ എന്നിവർക്കെതിരെയായിരുന്നു ഹർജി. കമ്പനി നിയമപ്രകാരമല്ല തന്നെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു മിശ്രിയുടെ പ്രധാന വാജം. ടാറ്റ സൺസിന്റെ മാനേജ്മെന്റ് ക്രമക്കേടുകളും അപ്പീലിൽ എടുത്തുകാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP