Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ പ്രാദേശിക സ്മാർട്ട് ഫോൺ നിർമ്മാണം ഉയർത്താൻ ദക്ഷിണ കൊറിയൻ ടെക്ക് ഭീമനായ സാംസങും ആപ്പിളിന്റെ കരാർ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോണും അടക്കമുള്ള മുൻനിര കമ്പനികൾ തയ്യാർ; പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിലെ സഹായത്തിന് അപേക്ഷിച്ച കമ്പനികൾ മുമ്പോട്ട് വയ്ക്കുന്നത് 12 ലക്ഷം ഇന്ത്യക്കാർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ; സ്മാർട്ട് ഫോൺ നിർമ്മാണത്തിന്റെ ഹബ്ബായി മാറാൻ ഇന്ത്യ

ഇന്ത്യയിൽ പ്രാദേശിക സ്മാർട്ട് ഫോൺ നിർമ്മാണം ഉയർത്താൻ ദക്ഷിണ കൊറിയൻ ടെക്ക് ഭീമനായ സാംസങും ആപ്പിളിന്റെ കരാർ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോണും അടക്കമുള്ള മുൻനിര കമ്പനികൾ തയ്യാർ; പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിലെ സഹായത്തിന് അപേക്ഷിച്ച കമ്പനികൾ മുമ്പോട്ട് വയ്ക്കുന്നത് 12 ലക്ഷം ഇന്ത്യക്കാർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ; സ്മാർട്ട് ഫോൺ നിർമ്മാണത്തിന്റെ ഹബ്ബായി മാറാൻ ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡു കാലത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യ മറികടക്കുമെന്ന് ഉറപ്പായി. മെയ്‌ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമാകാൻ കൂടുതൽ വിദേശ കമ്പനികൾ. മൊബൈൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ശുഭ സൂചകമായ റിപ്പോർട്ടുകളാണ് കേന്ദ്ര സർക്കാർ പുറത്തു വിടുന്നത്. വലിയ തോതിൽ തൊഴിൽ അവസരങ്ങളും ഇത് സൃഷ്ടിക്കും.

ദക്ഷിണ കൊറിയൻ ടെക്ക് ഭീമനായ സാംസങ്, ആപ്പിളിന്റെ കരാർ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗട്രോൺ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരായ മൈക്രോമാക്‌സ്, ലാവ തുടങ്ങിയവർ പ്രാദേശിക സ്മാർട്ട്‌ഫോൺ നിർമ്മാണം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള കാമ്പൈനുകൾ ശക്തമാണ്. അതിനിടെയാണ് കൊറിയൻ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള അതിശക്തമായ ഇടപെടലിനുള്ള നീക്കം.

ഇന്ത്യയെ ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും രാജ്യത്തെ സ്വാശ്രയത്വം വർധിപ്പിക്കുന്നിതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തെ പിന്തുണയ്ക്കുന്നതാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം. ഈ പദ്ധതിയിലേക്കാണ് വിദേശ സ്മാർട്ട് ഫോൺ കമ്പിനികളുടെ വരവ്. അപേക്ഷയുടെ ഭാഗമായി ഏകദേശം 12 ലക്ഷം ഇന്ത്യക്കാർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ നൽകാനും കമ്പനികൾ സമ്മതിച്ചിട്ടുണ്ട്. ഇതും രാജ്യത്തിന് സാമ്പത്തിക കരുത്തായി മാറും.

പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം പദ്ധതി അഞ്ച് വർഷത്തിനിടയിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെ അധിക വിൽപ്പനയ്ക്ക് 6% സാമ്പത്തിക പ്രോത്സാഹനം ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങൾ കമ്പനികൾക്ക് നൽകും, 2019-2020 അടിസ്ഥാന വർഷമായി സജ്ജമാക്കും. 22 കമ്പനികൾ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചിട്ടുണ്ട്.അതിൽ ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ നിർമ്മാണവും ഉൾപ്പെടുന്നു.കൂടാതെ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന യൂണിറ്റുകളുടെ 60% ഇന്ത്യയ്ക്ക് പുറത്ത് കയറ്റുമതി ചെയ്യാൻ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അഞ്ച് വർഷത്തെ കാലയളവിൽ 15300 കോടി ഡോളർ വിലമതിക്കുന്ന സ്മാർട്ട്‌ഫോണുകളും ഘടകങ്ങളും ഉത്പാദിപ്പിക്കാനാകുമെന്ന് കമ്പനികൾ കണക്കാക്കുന്നു. ആഗോള സ്മാർട്ട്‌ഫോൺ വിൽപ്പന വരുമാനത്തിന്റെ 50% ത്തിലധികം വരുന്ന രണ്ട് കമ്പനികളായ സാംസങ്ങിന്റെയും ആപ്പിളിന്റെയും ഇന്ത്യയോടുള്ള താൽപ്പര്യം മാറുന്ന സാഹചര്യത്തിന് തെളിവാണ്. ചൈനയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള നീക്കം സജീവമാണ്. ടിക് ടോക്കു പോലുള്ള ആപ്പുകളെ ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും നിരോധിക്കാൻ ഒരുങ്ങുകയാണ്.

ഇതെല്ലാം സാംസങ്ങിന്റേയും അപ്പിളിന്റേയും നീക്കങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഈ താൽപ്പര്യം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് വിപണിയിൽ അവർ കാണുന്ന അവസരങ്ങളുടെ തെളിവാണെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ആകർഷകമായ നയങ്ങളുമായി ആപ്പിളിനേയും സാംസങ്ങിനേയും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്ത് നിങ്ങളുടെ സാന്നിധ്യം വിപുലീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ, വിവോ, വൺപ്ലസ്, റിയൽമി എന്നിവർ ഇൻസന്റീവിന് അപേക്ഷിച്ചിട്ടില്ല. എന്നാൽ ഈ പദ്ധതിയുടെ ഭാഗമാവുന്നതിൽ നിന്നും ചൈനീസ് കമ്പനികളെ സർക്കാർ തടഞ്ഞിരുന്നില്ല. ഇന്ത്യൻ ഹാൻഡ് സെറ്റ് വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ സാന്നിധ്യം 80 ശതമാനമാണ്. ഏപ്രിലിൽ ആരംഭിച്ച ഇൻസന്റീവ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ വെള്ളിയാഴ്ച അവസാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP