Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ വിൽപ്പന നൽകുമ്പോൾ നേട്ടം സാധാരണക്കാർക്ക് നൽകാതെ മോദിയുടെ ചതി; എക്‌സൈസ് നികുതി കൂട്ടിയത് മൂന്ന് രൂപ വീതം; പെട്രോളിന് ഇനി 77 രൂപയും ഡീസലിന് 70 രൂപയും കേരളത്തിൽ കൊടുക്കേണ്ടി വരും; പുറത്തു വരുന്നത് ജി എസ് ടിയിലും ഇന്ധനത്തെ പെടുത്തില്ലെന്ന സൂചന; പാവങ്ങളുടെ കീശ കൊള്ളയടിച്ച് പ്രതസിന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ

പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ വിൽപ്പന നൽകുമ്പോൾ നേട്ടം സാധാരണക്കാർക്ക് നൽകാതെ മോദിയുടെ ചതി; എക്‌സൈസ് നികുതി കൂട്ടിയത് മൂന്ന് രൂപ വീതം; പെട്രോളിന് ഇനി 77 രൂപയും ഡീസലിന് 70 രൂപയും കേരളത്തിൽ കൊടുക്കേണ്ടി വരും; പുറത്തു വരുന്നത് ജി എസ് ടിയിലും ഇന്ധനത്തെ പെടുത്തില്ലെന്ന സൂചന; പാവങ്ങളുടെ കീശ കൊള്ളയടിച്ച് പ്രതസിന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി. എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ മൂന്ന് രൂപ വച്ചാണ് കൂട്ടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 76 രൂപയിൽ അധികമാകും. ഡീസൽ ലിറ്ററിന് 70 രൂപയും കടക്കും.

പെട്രോളിന്റെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതൽ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചത്. വീതം വർധിപ്പിച്ചതിലൂടെ ഇന്ത്യയിൽ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചു. റോഡ് സെസ് പെട്രോളിന് ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയർത്തി.

ആഗോള വിപണിയിൽ എണ്ണ വില കൂപ്പു കുത്തുകയാണ്. ഇത് മൂലമുണ്ടാകുന്ന നികുതി നഷ്ടം കുറയ്ക്കാനാണ് നടപടി. രണ്ട് രൂപ പെട്രോളിന് സെസ് ഈടാക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് ക്രൂഡ് ഓയിൽ വില 40ലും താഴെ പോയിരുന്നു. ഈ ഘട്ടത്തിലും ഇന്ത്യാക്കാർക്ക് അതിന്റെ ഗുണം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാനാണ് എക്‌സൈസ് നികുതി കൂട്ടുന്നത്. പെട്രോളും ഡീസലും ജി എസ് ടി പരിധിയിൽ കൊണ്ടു വരില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര തീരുമാനം.

അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. രൂപയുടെ മൂല്യവും ഓഹരി വിപണിയും ഇടിഞ്ഞു താഴുകയാണ്. ഈ സാഹചര്യത്തിലാണ് പെട്രോളിലേയും ഡീസലിലേയും നികുതി നഷ്ടം വേണ്ടെന്ന് വയ്ക്കാൻ കേന്ദ്രത്തിന് കഴിയാത്തതെന്നാണ് വിലയിരുത്തൽ. എങ്കിലും കൊറോണ പോലുള്ള ഭീതിയിൽ ജനങ്ങൾ കഴിയുമ്പോൾ ഇന്ധന വില കൂട്ടിയത് ഇരുട്ടടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ തുടരുമ്പോഴാണ് രാജ്യത്ത് വില കൂട്ടുന്നത്.

കഴിഞ്ഞ ജനുവരിയിൽ അസംസ്‌കൃത എണ്ണയുടെ വില 64 ഡോളർ ആയിരുന്നെങ്കിൽ ഇന്ന് 31 ഡോളറായി താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. എന്നാൽ ഇതിന് ആനുപാതികമായി എണ്ണ വില കുറയ്ക്കാൻ കമ്പനികൾ തയാറായിട്ടില്ല. ജനുവരിയിലെ വിലയിൽനിന്ന് ഏകദേശം ആറു രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.

2005-06 ൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 35 ഡോളറായിരുന്ന സമയത്ത് രാജ്യത്ത് പെട്രോളിനു 57 രൂപ മാത്രമായിരുന്നു. എന്നാൽ അസംസ്‌കൃത എണ്ണ വില ബാരലിന് 31 ഡോളറായി കുറഞ്ഞിട്ടും എഴുപത് രൂപയ്ക്കു മുകളിലാണ് ഇപ്പോഴത്തെ വില.

എണ്ണ കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം നൽകിയതിനു ശേഷം എണ്ണ വില കൂടുമ്പോൾ ആനുപാതികമായി വില വർധിപ്പിക്കുന്ന കമ്പനികൾ കുറയുമ്പോൾ അറിഞ്ഞമട്ട് കാണിക്കാറില്ല. കേന്ദ്രമാകട്ടെ ഇക്കാര്യത്തിൽ ഇടപെടാതെ മാറിനിൽക്കുകയും വില കുറയുമ്പോൾ നികുതി വർധിപ്പിച്ച് വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുകയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP