Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിസ്ഥാന വില ലിറ്ററിന് 29.78 രൂപയുള്ളപ്പോൾ കേന്ദ്രം ഈടാക്കുന്നത് എക്സൈസ് നികുതിയും സെസും ചേർന്ന് 32.98 രൂപ; സംസ്ഥാനത്തിന് ലഭിക്കുന്നത് 20.15 രൂപ; ചതി ഒളിപ്പിച്ചു വയ്ക്കുന്നത് അഡീഷണൽ എക്സൈസ് നികുതിയിൽ; കൊള്ള ലാഭമുണ്ടാക്കുന്നത് കേന്ദ്രം തന്നെ; പെട്രോൾ വില നൂറിലേക്ക്

അടിസ്ഥാന വില ലിറ്ററിന് 29.78 രൂപയുള്ളപ്പോൾ കേന്ദ്രം ഈടാക്കുന്നത് എക്സൈസ് നികുതിയും സെസും ചേർന്ന് 32.98 രൂപ; സംസ്ഥാനത്തിന് ലഭിക്കുന്നത് 20.15 രൂപ; ചതി ഒളിപ്പിച്ചു വയ്ക്കുന്നത് അഡീഷണൽ എക്സൈസ് നികുതിയിൽ; കൊള്ള ലാഭമുണ്ടാക്കുന്നത് കേന്ദ്രം തന്നെ; പെട്രോൾ വില നൂറിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനം നികുതി കുറച്ചാലും കേന്ദ്രം കുറച്ചാലും വില കുറയും. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ രണ്ടു തവണ എക്‌സൈസ് നികുതി കൂട്ടിയ കേന്ദ്ര സർക്കാരിന്, അസംസ്‌കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാം. പക്ഷേ അതിന് അവർ തയ്യാറല്ല. ഇതാണ് രാജ്യത്തെ ഇന്ധന വില ക്രമാതീതമായി ഉയർത്തുന്നത്. രാജസ്ഥാനിൽ ഇന്നലെ ബ്രാൻഡഡ് പെട്രോളിന്റെ വില 100 രൂപ കടന്നിരുന്നു. ഇതോടെ രണ്ട് ശതമാനം നികുതി രാജസ്ഥാൻ സർക്കാർ കുറച്ചു. സാധാരണ പെട്രോളിന് ലിറ്ററിന് 94 രൂപയാണ് രാജസ്ഥാനിലെ വില.

''ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പെട്രോൾ വില 100 കടക്കും അപ്പോൾ എല്ലാവരും ബൈക്ക് നിർത്തി റോഡിലിറങ്ങി ഹെൽമറ്റ് ഊരി വീശണം. ക്രിക്കറ്റിൽ സെഞ്ചുറി അടിച്ചാൽ അങ്ങിനെയാണ്.''- പെട്രോൾ വില കുതിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്ന ആക്ഷേപമാണിത്. ഇന്ധന വില ചെറുതായി വർധിച്ചാൽ പോലും ശക്തമായി പ്രതിഷേധിച്ചിരുന്നിടത്തു നിന്ന് എന്തു സംഭവിച്ചാലും ഒരു പ്രതികരണം പോലുമില്ലാത്ത അവസ്ഥയിലേയ്ക്കു മനുഷ്യൻ മാറി.

ചെറിയ വിലയ്ക്കു ലഭിക്കുന്ന, വിൽക്കാവുന്ന പെട്രോളിയം ഉൽപന്നങ്ങൾ എത്ര ഉയർന്ന വിലയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. കഷ്ടി 30 രൂപയിൽ താഴെ മാത്രം വിലവരുന്ന ഒരു സാധനം 100 രൂപയ്ക്കടുത്തു വാങ്ങേണ്ട സ്ഥിതി. എത്ര വില കൂടിയാലും ജനങ്ങൾ പെട്രോളും ഡീസലും ഉപയോഗിക്കും. അത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഇതാണ് സർക്കാരുകൾ ദുരുപയോഗം ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നികുതി വർദ്ധനവിന്റെ ഗുണം കിട്ടുന്നു. അതുകൊണ്ട് ബിജെപിയും സിപിഎമ്മും കോൺഗ്രസും പ്രത്യക്ഷ പ്രതിഷേധത്തിന് മുതിരുന്നുമില്ല.

രാജ്യത്തു പെട്രോളിന്റെയും ഡീസലിന്റെയും വില കുറയണമെങ്കിൽ സംസ്ഥാനം കുറയ്ക്കട്ടെ എന്നാണു കേന്ദ്രമന്ത്രി വി.മുരളീധരൻ പറയുന്നത്. ഇന്ധനവില നിശ്ചയിക്കുന്നതിൽ രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയ്ക്കു വലിയ പ്രസക്തിയില്ലെന്നും മന്ത്രി പറയുന്നു. ഇതു രണ്ടും കണക്കുകൾ നിരത്തിയുള്ള വിമർശനങ്ങൾക്ക് വഴി വയ്ക്കുന്നു. രാജ്യാന്തര വിപണയിൽ വില കുറയ്ക്കുമ്പോൾ എണ്ണ കമ്പനികൾ വില കുറയ്ക്കാറില്ല. എന്നാൽ വില കൂടുമ്പോൾ ഉയർത്തുകയും ചെയ്യുന്നു. മുരളീധരന്റെ ഒരു പ്രതികരണത്തിനുള്ള സോഷ്യൽ മീഡിയയുടെ മറുപടി ഇതാണ്. ഇതിനൊപ്പം നികുതിയിൽ കൂടുതൽ നേട്ടം കേന്ദ്രത്തിനാണ് കിട്ടുന്നത്. അവർ തന്നെ ഇടപെടണമെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന മറ്റൊരു വാദം.

പെട്രോളിന്റെ അടിസ്ഥാന വില ലീറ്ററിന് 29.78 രൂപയുള്ളപ്പോൾ കേന്ദ്രം ഈടാക്കുന്നത് എക്‌സൈസ് നികുതിയും സെസും ചേർന്ന് 32.98 രൂപ. കേരളം ഈടാക്കുന്ന വിൽപന നികുതി 18.94 രൂപ. കൂടാതെ ഒരു രൂപ അഡീഷനൽ വിൽപന നികുതി. 0.19 പൈസ സെസ്. സംസ്ഥാനത്തിന് ആകെ ലഭിക്കുന്നത് 20.15 രൂപ. അതുപോലെ ഡീസലിൽ എക്‌സൈസ് ഡ്യൂട്ടിയും സെസും ചേർന്ന് കേന്ദ്രത്തിനു ലഭിക്കുന്നത് 32 രൂപയിലേറെയും സംസ്ഥാനത്തിനു ലഭിക്കുന്നത് 16 രൂപയോളവും.

എക്‌സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്നുണ്ട്. എന്നാൽ ആകെ എക്‌സൈസ് നികുതി ഏതാണ്ട് മൂന്നു രൂപയാണ്. ഇതിൽ കേരളത്തിനു ലഭിക്കുന്ന വിഹിതം എക്‌സൈസ് നികുതിയുടെ 1.943 ശതമാനമാണ്. ഇത് 0.02 പൈസ മാത്രമാണ്. എക്‌സൈസ് ഡ്യൂട്ടിയിൽ നിന്ന് കേന്ദ്രത്തിന് ഏതാണ്ട് ഒന്നേമുക്കാൽ രൂപയോളം ലഭിക്കും. അതേസമയം അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി 12 രൂപയ്ക്കു മുകളിലാണ്. ഇത് സംസ്ഥാനങ്ങൾക്കു നൽകേണ്ടതില്ല.

കഴിഞ്ഞ തവണകളിൽ കേന്ദ്രം നികുതി വർധിപ്പിച്ചപ്പോൾ അഡീഷണൽ എക്‌സൈസ് നികുതിയാണു കൂട്ടിയത്. അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടിയിൽ നിന്നുള്ള 58 ശതമാനം വിഹിതം, റോഡ് സെസ് എന്നിവ ചേരുന്നതാണ് കേന്ദ്രത്തിന്റെ വരുമാനം. റോഡ് സെസ് 18 രൂപയ്ക്കു മുകളിലാണ്. അങ്ങനെ തന്ത്രങ്ങളിലൂടെ വരുമാനം കൂട്ടുകയാണ് കേന്ദ്രം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP