Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്പന്നർക്ക് മാത്രം അക്കൗണ്ട് എടുക്കാവുന്ന സിഗ്‌നേച്ചർ ബാങ്കുകളും തകരുന്നു; സിലിക്കോൾ വാലി ബാങ്കിന് ജാമ്യം നിൽക്കാൻ വിസമ്മതിച്ച് ഫെഡറൽ റിസർവും; അമേരിക്കൻ പ്രതിസന്ധി ലോകം എമ്പാടും പടർന്നേക്കും

സമ്പന്നർക്ക് മാത്രം അക്കൗണ്ട് എടുക്കാവുന്ന സിഗ്‌നേച്ചർ ബാങ്കുകളും തകരുന്നു; സിലിക്കോൾ വാലി ബാങ്കിന് ജാമ്യം നിൽക്കാൻ വിസമ്മതിച്ച് ഫെഡറൽ റിസർവും; അമേരിക്കൻ പ്രതിസന്ധി ലോകം എമ്പാടും പടർന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

മ്പന്നർക്ക് മാത്രമായി രൂപീകരിച്ച സിഗ്‌നേച്ചർ ബാങ്ക് അടച്ചു പൂട്ടിയതിനു പിന്നാലെ സിലിക്കോൺ വാലി ബാങ്കും തകർച്ചയിലേക്ക്. 2,50,000 ഡോളറിൽ ഏറെ ആസ്തിയുള്ളവർക്ക് മാത്രം അക്കൗണ്ട് ആരംഭിക്കാൻ അനുവാദമുള്ള സിഗ്‌നേച്ചർ ബാങ്ക് ആരംഭിക്കുന്നത് 2001 ൽ ആയിരുന്നു. ന്യുയോർക്ക്, കണക്ടിക്യുട്ട്, കാലിഫോർണിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ ഉൾപ്പടെ 38 സ്വകാര്യ ക്ലൈന്റ് ഓഫീസുകളാണ് സിഗ്‌നേച്ചർ ബാങ്കിനുണ്ടായിരുന്നത്.

അതിനിടയിലാണ് സിലിക്കോൺ വാലി ബാങ്കും തകരുന്നത്. അടച്ചുപൂട്ടിയ സിലിക്കോൺ വാലി ബാങ്കിലെ ഉപഭോക്താക്കൾക്ക് പക്ഷെ പണം നഷ്ടപ്പെടുകയില്ല എന്ന് ഫെഡറൽ റിസർവ് ഇന്നലെ ഉറപ്പ് നൽകി. എന്നാൽ, ബാങ്കിനെ സഹായിക്കുന്നതിനുള്ള നടപടികൾ ഒന്നും ഉണ്ടാവുകയില്ല. സിലിക്കോൺ ബാങ്കിന്റെ ആസ്തികൾ ലേലത്തിൽ വിൽക്കുന്നതിനുള്ള നടപടികൾ ഫെഡറൽ ഡെപോസിറ്റ് ഇൻഷുറൻസ് കോർപൊറേഷൻ ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കയിൽ സർക്കാർ നിയന്ത്രണം ഏറ്റെടുക്കുന്ന പതിനാലാമത്തെ ബാങ്കാണ് സിലിക്കോൺ വാലി ബാങ്ക്. ഇത് രാജ്യത്തെ സാമ്പത്തിക വൃത്തങ്ങളിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. പ്രത്യേകമായും ടെക് കമ്പനികളേയും ടെക് കമ്പനികളേയും സഹായിക്കാനായി രൂപീകൃതമായ ഇത്തരം ബാങ്കുകളുടെ തകർച്ച ആ മേഖലയേയും ആശങ്കയിലാക്കിയിട്ടുണ്ട്. പല കമ്പനികളും ഇത്തരം ബാങ്കുകളെ ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയ്ക്കൊണ്ടിരുന്നത്.

അമേരിക്കയിലെ ബാങ്കുകളുടെ തകർച്ച പക്ഷെ ബ്രിട്ടീഷ് സമ്പദ്ഘടനക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കുകയില്ലെന്ന് ഇന്നലെ ഋഷി സുനക് ആവർത്തിച്ചു പറഞ്ഞു. സിലിക്കോൺ വാലി ബാങ്കിന്റെ യു കെ വിഭാഗത്തിന് ബാങ്ക് ഓഫ് ലണ്ടൻ ഒരു ഓഫർ നൽകിയതായി അറിയുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും സർക്കാരിനും ധനകാര്യ വകുപ്പിനും സമർപ്പിച്ചതായും അവർ അറിയിച്ചു. 2008 ലെ സാമ്പത്തിക മന്ദ്യത്തീനു ശേഷം തകരുന്ന ഏറ്റവും വലിയ അമേരിക്കൻ സാമ്പത്തിക സ്ഥാപനമാണ് സിലിക്കോൺ വാലി ബാങ്ക്.

പ്രധാനമന്ത്രി, ചാൻസലർ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി എന്നിവർ കഴിഞ്ഞ ദിവസം ഈ പുതിയ പ്രതിൻസന്ധിയെ കുറിച്ച് കുലങ്കൂഷമായ ചർച്ചകൾ നടത്തിയിരുന്നു. ടെക്- ലൈഫ് സയൻസ് മേഖലകളിലാണ് അമേരിക്കൻ ബാങ്കുകൾ നിർണ്ണായക സ്വാധീനം ചെലുത്തുന്നത്. യു കെയിലെ ഈ മേഖലകൾ സിലിക്കോൺ വാലി ബാങ്കിനെ അമിതമായി ആശ്രയിക്കുന്നതാണ് ഇപ്പോൾ ആശങ്കക്ക് വഴി തെളിച്ചിരിക്കുന്നത്.

അതിനിടയിൽ സിലിക്കോൺ വാലി ബാങ്കിന്റെ രക്ഷകനായി സഹസ്ര കോടീശ്വരൻ എലൺ മസ്‌ക് എത്തുവാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. കഴിഞ്ഞ ദിവ്സം അദ്ദേഹം ട്വീറ്റ് ചെയ്തത് അത്തരമൊരു ആശയം ചർച്ച ചെയ്യാൻ എപ്പോഴും തയ്യാറാണ് എന്നായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP