Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയെ ചീത്ത വിളിക്കുമ്പോൾ ലഭിക്കുന്ന നിർവൃതി മാത്രമാണ് മിച്ചം; ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി ചൈന മാറിയത് അംഗീകരിക്കാതെ ലോകം; ഏറ്റവും പുതിയ ഐ എം എഫ് റിപ്പോർട്ടിൽ അമേരിക്കയെ ബഹുദൂരം മറികടന്ന് ചൈനീസ് സമ്പദ്വ്യവസ്ഥ ഒന്നാമതെത്തുമ്പോൾ

ചൈനയെ ചീത്ത വിളിക്കുമ്പോൾ ലഭിക്കുന്ന നിർവൃതി മാത്രമാണ് മിച്ചം; ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി ചൈന മാറിയത് അംഗീകരിക്കാതെ ലോകം; ഏറ്റവും പുതിയ ഐ എം എഫ് റിപ്പോർട്ടിൽ അമേരിക്കയെ ബഹുദൂരം മറികടന്ന് ചൈനീസ് സമ്പദ്വ്യവസ്ഥ ഒന്നാമതെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തെയാകെ നിശ്ചലമാക്കിയ മഹാവ്യാധിക്കാലത്ത് തീർത്തും അവിശ്വസനീയമായ യാഥാർത്ഥ്യങ്ങളിലേക്കാണ് ഓരോ ദിവസവും ലോകം ഉണരുന്നത്. അതിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന വളർന്നു കഴിഞ്ഞു എന്ന വസ്തുത. ഐ എം എഫിന്റെ പുതിയ റിപ്പോർട്ടനുസരിച്ച്, അമേരിക്കൻ സമ്പദ്വ്യവസ്ഥയെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഏറ്റവും വിശ്വസനീയവും, ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതുമായ വാങ്ങൽ ശേഷി അഥവാ പർച്ചേസിങ് പവർ പാരിറ്റി എന്ന മാനദണ്ഡം അനുസരിച്ച് ചൈനയുടെ സമ്പദ്ഘടന 24.2 ട്രില്ല്യൺ ഡോളർ ആണെങ്കിൽ അമേരിക്കയുടേത് 20.8 ട്രില്ല്യൺ ഡോളർ മാത്രമാണ്.

ഒരു രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ച്, വ്യത്യസ്ത രാജ്യങ്ങളിൽ എത്രമാത്രം വിലവരുന്ന സാധനങ്ങൾ വാങ്ങാൻ കഴിയും എന്നതിന്റെ ആസ്പദമാക്കിയാണ് വാങ്ങൽ ശേഷി കണക്കാക്കുന്നത്. ഇതാണ് ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കണക്കാക്കുവാൻ ഐ എം എഫ് ഉപയോഗിക്കുന്നത്. എന്നാൽ, ഭൂരിഭാഗം സാമ്പത്തിക വിദഗ്ദരും വിപണി വിനിമയ നിരക്കാണ് ജി ഡി പി കണക്കാക്കാൻ ഉപയോഗിക്കുന്നത്. ഇത് പക്ഷെ, യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു രീതിയല്ല.

വിവിധ രാജ്യങ്ങളുടെ കറൻസികളുടെ വാങ്ങൽ ശേഷിയെ കുറച്ചു കാണിക്കുന്നതിനാൽ തന്നെ വിപണി വിനിമയ നിരക്ക് രീതിക്ക് വിശ്വാസ്യതയില്ല. ഈ രീതിപ്രകാരം മിക്ക രാജ്യങ്ങളുടെകറൻസികളും ഡോളറിനെ അപേക്ഷിച്ച്, യഥാർത്ഥത്തിലും വളരെ കൂടുതൽ വിലകുറച്ചാണ് കാണിക്കുന്നത്.എന്നാൽ വാങ്ങൽ ശേഷി മാനദണ്ഡമാക്കി കണക്കാക്കുമ്പോൾ, ചൈനയുടെ സമ്പദ്വ്യവസ്ഥ അമേരിക്കയുടേതിനേക്കാൾ വളരെയധികം മുൻപിലാണെന്നാണ് ഐ എം എഫ് റിപ്പോർട്ടിൽ പറയുന്നത്. ഈ രീതിയിൽ, വിവിധ സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള വിലയിലെ അന്തരം ഒഴിവാകുന്നതുകൊണ്ട്, ഓരോ രാജ്യത്തിനും എത്രമാത്രം വാങ്ങുവാനുള്ള ശേഷിയുണ്ട് എന്നതിന്റെ കൃത്യമായ കണക്ക് ലഭിക്കും എന്ന് ഐ എം എഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഐ എം എഫ് ഈ രീതി പിന്തുടരാൻ ആരംഭിച്ചതിൽ പിന്നെ വിവിധ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വിശകലനം ചെയ്യുന്നതിനായി ഈ രീതി പിന്തുടരാൻ സി ഐ എ യും തീരുമാനിച്ചിരുന്നു. വിപണി വിനിമയ നിരക്ക് പ്രകാരമുള്ള ചൈനയുടെ ജി ഡി പി കൃത്യമല്ലെന്ന് സി ഐ എ യുടെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇത്, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയുടെ യഥാർത്ഥ സ്ഥിതിയെ കുറച്ചു കാണിക്കുന്നെന്നും അതിൽ പറയുന്നു. അതേസമയം വാങ്ങൽ ശേഷി ആസ്പദമാക്കിയുള്ള കണക്കുകൂട്ടലുകൾ ഏറെക്കുറെ യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്നു എന്നും സി ഐ എ പറയുന്നു.

പരമ്പരാഗത മാർഗ്ഗങ്ങളിലൂടെയുള്ള വിലയിരുത്തലുകളിൽ സംഭവിക്കുന്ന ക്രമരാഹിത്യം പരിഹരിക്കുന്നതിനായി ബിഗ് മാക് സൂചിക എന്നൊരു പുതിയരീതി സാമ്പത്തിക വിദഗ്ദർ രൂപകല്പന ചെയ്തിട്ടുണ്ട്. വിവിധ കറൻസികൾ അതിന്റെ യഥാർത്ഥ മൂല്യം തന്നെ കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്. യഥാർത്ഥത്തിൽ ഒരു അമേരിക്കൻ ഡോളറിന് അമേരിക്കയിൽ വാങ്ങാൻ കഴിയുന്നതിന്റെ ഇരട്ടി സാധനങ്ങൾ ചൈനയിൽ ഇന്ന് വാങ്ങാൻ കഴിയും എന്നതാണ് വസ്തുത. നിലവിലെ വിപണി വിനിമയ നിർക്ക് കണക്കാക്കുന്ന സമ്പ്രദായത്തിൽ ഇത് അവഗണീക്കപ്പെടുകയാണ്.

ദി എക്കണോമിസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം 2019-ൽ ചൈനയിലെ തൊഴിലാളികൾ 99 ട്രില്ല്യൺ യുവാൻ മൂല്യമുള്ള ചരക്കുകൾ ഉദ്പാദിപ്പിച്ചപ്പോൾ അമേരിക്ക ഉദ്പാദിപ്പിച്ചത് 21.4 ട്രില്ല്യൺ ഡോളർ മൂല്യമുള്ള ചരക്കുകളാണ്. കഴിഞ്ഞ വർഷം ഒരു ഡോളറിന് 6.9 യുവാൻ ആയിരുന്നതിനാൽ ചൈനയുടെ ശരാശരി ജി ഡി പി വെറും 14 ട്രില്ല്യൺ മാത്രമായിരുന്നു. ഇത് അമേരിക്കയേക്കാൾ വളരെ കുറവാണ്. എന്നാൽ, അമേരിക്കയിൽ ഡോളർ പോകുന്നതിലും വ്യാപ്തിയിലാണ് ചൈനയിൽ യുവാൻ പോകുന്നത്. ഉദാഹരണത്തിന് മെക് ഡോണാൾഡ് ബിഗ് മാകിന് ചൈനയിൽ 21.70 യുവാൻ നൽകേണ്ടതുള്ളപ്പോൾ അമേരിക്കയിൽ ഇതിന്റെ വില 5.71 ഡോളർ ആണ്.

ഈ കണക്ക് വച്ച് നോക്കുമ്പോൾ ഒരു ഡോളർ മൂല്യമുള്ള സാധനങ്ങൾ വാങ്ങുവാൻ 3.8 യുവാൻ ചെലവഴിക്കേണ്ടതായി വരും. അതാണ് വസ്തുതയെങ്കിൽ 99 ട്രില്ല്യൺ യുവാൻ എന്നത് 26 ട്രില്ല്യൺ ഡോളറിന് തുല്യമായി വരും. അങ്ങെനെയെങ്കിൽ ചൈനയുടെ സമ്പദ്വ്യവസ്ഥ അമേരിക്കയുടേതിനേക്കാൾ ഏറെ മുൻപോട്ട് പോയിരിക്കുന്നു. എല്ലാ മേഖലകളിലും വികസനം അടയാളപ്പെടുത്തിയ ചൈനയുടെ വളർച്ചാ നിരക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ഭുതകരമായ നിലയിലാണ് ഉയരുന്നത്. ഏകദേശം 10% ആണ് ചൈനയുടെ ഓരോ വർഷത്തേയും വളർച്ചാ നിരക്ക്.

ഈ സുരക്ഷിതമായ സാമ്പത്തിക അടിത്തറയിൽ നിന്നും ലഭിക്കുന്ന ആത്മവിശ്വാസമാണ് അയൽ രാജ്യങ്ങളുമായി കലഹിച്ച്, തങ്ങളുടെ അതിർത്തി വ്യാപിപ്പിക്കാൻ ചൈനീസ് സൈന്യത്തെ പ്രേരിപ്പിക്കുന്നത്. ഐ എം എഫിന്റെ കണക്കുകൾ അനുസരിച്ച് അടുത്ത വർഷം ചൈനയുടെ വളർച്ചാ നിരക്ക് 8.2% ആയിരിക്കും. ആഗോള വളർച്ചയുടെ 25% ആണിത്. ഇത്രയൊക്കെ വസ്തുതകൾ ഉണ്ടായിട്ടും മാധ്യമങ്ങൾ, പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയാണ്.

ചൈന ഒരു വൻശക്തിയാണെന്ന കാര്യം ഇനിയും ലോക രാഷ്ട്രങ്ങൾക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ചൈന. ചൈന ഈ നിലയിൽ എത്തുമെന്നത് ഏറെക്കുറെ ഉറപ്പായ കാര്യമായിരുന്നെങ്കിലും അത് ഇത്രവേഗത്തിൽ നടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകരാഷ്ട്രങ്ങൾ തന്നെയാണ് ചൈനയ്ക്ക് ഇത് ഇത്രവേഗത്തിൽ സാധ്യമാക്കി കൊടുത്തത്.

ആരംഭിച്ചത് ചൈനയിലാണെങ്കിലും, ലോകത്തിലാകമാനം തേരോട്ടം നടത്താൻ വൈറസിനെ പറഞ്ഞുവിട്ട് ചൈന അവരുടെ ഭാഗംസുരക്ഷിതമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP