Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയിൽ വീഴുന്ന വിമാന കമ്പനികളുടെ എണ്ണം പെരുകുന്നു; വെർജിനു പുറമേ ബ്രിട്ടീഷ് എയർവേയ്സും പിടിച്ചു നിൽക്കാനായി 10,000 ജീവനക്കാരെ കുറച്ചു; എമിരേറ്റ്സും ഖത്തർ എയർവേയ്സും അടക്കമുള്ള സകല വിമാന കമ്പനികളും വൻ പ്രതിസന്ധിയിൽ

കൊറോണയിൽ വീഴുന്ന വിമാന കമ്പനികളുടെ എണ്ണം പെരുകുന്നു; വെർജിനു പുറമേ ബ്രിട്ടീഷ് എയർവേയ്സും പിടിച്ചു നിൽക്കാനായി 10,000 ജീവനക്കാരെ കുറച്ചു; എമിരേറ്റ്സും ഖത്തർ എയർവേയ്സും അടക്കമുള്ള സകല വിമാന കമ്പനികളും വൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പിടിച്ചു നില്ക്കാൻ കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങുകയാണ് ബ്രിട്ടീഷ് എയർവേയ്സ്. 10,000 ത്തിൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടാണ് ഈ പ്രതിസന്ധിയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നത്. ശമ്പളം കുറയ്ക്കുന്നതടക്കമുള്ള നടപടികൾ അഭിമുഖീകരിക്കുന്ന ജീവനക്കാരിൽ ഏകദേശം 6,000 ത്തോളം പേർ വോളന്ററി റിട്ടയർമെന്റിന് തയ്യാറായിക്കഴിഞ്ഞു എന്നാണ് സൂചന. ബാക്കിയുള്ള 4,000 പേർക്കാണ് ഇന്നലെ പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്.

അവശേഷിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിൽ കാര്യമായ കുറവുണ്ടാകും. മാത്രമല്ല, നിലവിലെ കരാറിലെ വ്യവസ്ഥകൾ പലതും മാറ്റിയെഴുതേണ്ടതായും വരും. ദീർഘനാളായി സേവനമനുഷ്ഠിക്കുന്ന കാബിൻ ക്രൂവിന് ഏകദേശം 50 ശതമാനം മുതൽ 60 ശതമാനം വരെയായിരിക്കും വരുമാന നഷ്ടം ഉണ്ടാവുക. അടിസ്ഥാന ശമ്പളത്തിൽ 20% വെട്ടിച്ചുരുക്കും എന്നു പറയുമ്പോഴും അതിനോടൊപ്പം ലഭിക്കുന്ന പല അലവൻസുകളും ഇല്ലാതെയാക്കുകയും ചെയ്യും.

ബ്രിട്ടീഷ് എയർവേയ്സ് കാണിക്കുന്നത് വ്യവസായിക തെമ്മാടിത്തരമാണെന്ന് ആരോപിച്ചുകൊണ്ട് തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. കറുത്ത വെള്ളിയാഴ്‌ച്ച എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയ യൂണിയനുകൾ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ വർഷത്തെ രണ്ടാം പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 98 ശതമാനം കുറവനുഭവപ്പെട്ടതോടെ ബ്രിട്ടീഷ് എയർവേയ്സ് ഉടമകളായ ഐ എ ജിക്ക് ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ഉണ്ടായ നഷ്ടം 3.8 ബില്ല്യൺ പൗണ്ടാണ്.

പ്രധാന ഓഹരിയുടമയായ ഖത്തർ എയർവേയ്സിന്റെ സഹായത്തോടെ 2.5 ബില്ല്യണ എമർജൻസി ഫംണ്ടിംഗിന് ശ്രമിക്കുകയാണ് ഐ എ ജി ഇപ്പോൾ. നഷ്ടം നികത്തി, പഴയ സ്ഥിതിയിലെത്താൻ 2023 എങ്കിലും ആകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. അതേസമയം, സേവന രംഗത്ത് ബ്രിട്ടീഷ് എയർവേയ്സിന്റെ എതിരാളികളായ വെർജിൻ, റിയാൻ എയർ, ഈസിജറ്റ് എന്നീ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നതും, ശമ്പളം വെട്ടിച്ചുരുക്കുന്നതും അടങ്ങിയ നടപടികളിലേക്ക് നീങ്ങുകയാണ്. യാത്രക്കാരുടെ എണ്ണം കാര്യമായി കുറഞ്ഞതോടെ പിടിച്ചുനില്ക്കാൻ പെടാപാട് പെടുകയാണ് ഈ കമ്പനികൾ എല്ലാം തന്നെ.

കമ്പനിയെ രക്ഷിക്കാൻ മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നതെന്ന് ബ്രിട്ടീഷ് എയർവേയ്സ് വക്താക്കൾ പറയുന്നു. ഏപ്രിലിൽ 12,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടേണ്ടി വരുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ഇത് മൊത്തം ജീവനക്കാരുടെ 17 ശതമാനം വരും. 4,300 പൈലറ്റ്മാരിൽ 1,250 പേരെ പിരിച്ചുവിടാനായിരുന്നു കമ്പനി തീരുമാനിച്ചതെങ്കിലും അത് 270 ആയി ചുരുക്കുകയായിരുന്നു.

ബാക്കിയുള്ളവർ കുറഞ്ഞ വേതനത്തിൽ ജോലിയെടുക്കാൻ തയ്യാറായതിനാലാണത്. മൂന്നു വർഷത്തേക്കാണ് കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യാൻ ഇവർ സമ്മതിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP