Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്രതീക്ഷിത നീക്കത്തിലൂടെ ചൈനയുടെ നടുവ് തല്ലിയൊടിച്ച് ട്രംപ്; 45 ദിവസത്തിനകം ടിക്ടോക്കും വി ചാറ്റും നിരോധിക്കാൻ പ്രസിഡന്റിന്റെ ഉത്തരവ്; ഇന്ത്യൻ മാതൃക പിന്തുടർന്നുള്ള നീക്കത്തിൽ ഞെട്ടി വിറച്ച് ചൈന; ചൈനയും അമേരിക്കയും നേരിട്ടേറ്റുമുട്ടുമ്പോൾ ആശങ്കപ്പെട്ട് ലോക വിപണി

അപ്രതീക്ഷിത നീക്കത്തിലൂടെ ചൈനയുടെ നടുവ് തല്ലിയൊടിച്ച് ട്രംപ്; 45 ദിവസത്തിനകം ടിക്ടോക്കും വി ചാറ്റും നിരോധിക്കാൻ പ്രസിഡന്റിന്റെ ഉത്തരവ്; ഇന്ത്യൻ മാതൃക പിന്തുടർന്നുള്ള നീക്കത്തിൽ ഞെട്ടി വിറച്ച് ചൈന; ചൈനയും അമേരിക്കയും നേരിട്ടേറ്റുമുട്ടുമ്പോൾ ആശങ്കപ്പെട്ട് ലോക വിപണി

മറുനാടൻ മലയാളി ബ്യൂറോ

തികച്ചും നാടകീയമായ സംഭവവികാസത്തിൽ ചൈനയുടെ വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കും മെസേജിങ് ആപ്പായ വി ചാറ്റും ഒരു എക്സിക്യുട്ടീവ് ഓർഡറിലൂടെ നിരോധിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കി. ചൈനയുമായുള്ള സംഘർഷം കൂടിവരുന്ന സമയത്ത് ഇത്തരത്തിലൊരു നടപടിയെടുത്തത് ലോകവിപണിയെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. അടിയന്ത്രഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കുവാനുള്ള പ്രസിഡണ്ടിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

ഇതനുസരിച്ച് ടിക്ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസിന് ഈ ആപ്പ് മറ്റുള്ളവർക്ക് വിൽക്കുവാൻ 45 ദിവസം അനുവദിച്ചിട്ടുണ്ട്. ഇതേകാലയളവിൽ വി ചാറ്റിനെ അമേരിക്കയിൽ നിരോധിക്കുകയും ചെയ്യും. അതുപോലെ വി ചാറ്റ് ഉടമസ്ഥൻ ടെൻസെന്റുമായി ഏതെങ്കിലും വിധത്തിലുള്ള ഇടപാടുകൾ നടത്തുന്നതിൽ നിന്നും അമേരിക്കൻ കമ്പനികളെ വിലക്കിയിട്ടുമുണ്ട്. ടെസ്ല, സ്നാപ് ഐ എൻ സി, റെഡിറ്റ് എന്നിവയിലും ടെൻസെന്റിന് ഓഹരികളുണ്ട്. ഈ ഉത്തരവോടെ ഇന്നലെ ഏഷ്യൻ വിപണിയിൽ ടെൻസെന്റിന്റെ ഓഹരി 10 ശതമാനം ഇടിഞ്ഞു. അമേരിക്കയിലെ നിക്ഷേപങ്ങൾ ടെൻസെന്റ് വിറ്റഴിക്കുമോ എന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

നേരത്തേ ടെക്സാസിലെ ചൈനീസ് കോൺസുലേറ്റ് അമേരിക്ക ഒഴിപ്പിച്ചപ്പോൾ സമാനമായ പ്രതികാര നടപടിയുമായി ചൈന എത്തിയിരുന്നു. ഇപ്പോൾ അമേരിക്ക എടുത്ത നടപടിയേയും ചൈന രൂഷമായി വിമർശിച്ചു. മാത്രമല്ല അമേരിക്കൻ ഉപഭോക്താക്കളും കമ്പനികളുമായിരിക്കും ഇതിന്റെ നഷ്ടം അനുഭവിക്കുക എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേ സമയം ഈ തീരുമാനത്തിനെതിരെ അമേരിക്കൻ കോടതിയെ സമീപിക്കുമെന്നാണ് ടിക്ടോക്ക് വൃത്തങ്ങൾ വെളിപ്പെടുത്തിയത്.

ഇതിന് പ്രതികാരമായി ചില പ്രധാന അമേരിക്കൻ കമ്പനികളെ ചൈനയും വിലക്കിയേക്കാം എന്നാണ് കണക്ക് കൂട്ടുന്നത്. ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെ ചൈനയും നിരോധിക്കുമോ എന്നാണ് ഇപ്പോൾ ഐ ടി ലോകം ആകാംക്ഷയോടെ നോക്കുന്നത്. അങ്ങനെയൊന്ന് സംഭവിച്ചാൽ അതൊരു വിവര സാങ്കേതികവിദ്യാ യുദ്ധമായി മാറും എന്നാണ് കരുതപ്പെടുന്നത്. ടിക്ടോക്കിന്റെ ചൈനീസ് ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സുരക്ഷാ ഭീഷണിയെ മറികടക്കുവാൻ, ടിക്ടോക്ക് വാങ്ങുവാൻ ഉദ്ദേശിക്കുകയായിരുന്നു മൈക്രോസോഫ്റ്റ്. ട്രംപിന്റെ ഈ തീരുമാനം കാര്യങ്ങൾ വേഗത്തിലാക്കുമെന്ന പ്രതീക്ഷ ഇപ്പോൾ മൈക്രോസോഫ്റ്റിനുണ്ടായിട്ടുണ്ട്.

ഇനിയുള്ള 45 ദിവസത്തിനുള്ളിൽ ബൈറ്റ്ഡാൻസുമായി ഏതെങ്കിലും ഇടപാടുകൾ നടത്തുന്ന കമ്പനികൾ നിരോധനം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതുപോലെ 45 ദിവസത്തിനുള്ളിൽ ആപ്പ് വിറ്റില്ലെങ്കിൽ അത് അമേരിക്കയിൽ നിരോധിക്കപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ഉത്തരവിലാണ് ഇതേ നിബന്ധനകളോടെ വി ചാറ്റിനേയും നിരോധിച്ചിട്ടുള്ളത്.

ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക് അനുകൂലമായ ചിന്താഗതി വളർത്തുവാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ടിക്ടോക്ക് ഉപയോഗിക്കുന്നു എന്ന് നേർത്തേ ആരോപണമുയർന്നിരുന്നു. അതുപോലെ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും പല തെറ്റായ വാർത്തകളും പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല, ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്ന ഉയ്ഗൂർ മുസ്ലീങ്ങളുടെ പ്രശ്നങ്ങൾ ഉൾപ്പടെ പല പ്രശ്നങ്ങളെ കുറിച്ചുള്ള വാർത്തകളും സെൻസർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനെല്ലാം പുറമേ 2017 ൽ ഉണ്ടാക്കിയ ഒരു നിയമ പ്രകാരം എല്ലാ ചൈനീസ് കമ്പനികളും ചൈനയുടെ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിക്കേണ്ടതുണ്ട്. ഇത് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് മീതെയുള്ള കനത്ത ഭീഷണിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP