Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ അരികിലേക്ക് മാറ്റി ഇന്ത്യയുമായി വമ്പൻ വ്യാപാര കരാറിനൊരുങ്ങി ബ്രിട്ടൻ; യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഇന്ത്യയുമായി ചർച്ചയവാമെന്നും ആദ്യം കരാർ ഉറപ്പിക്കുന്നവർക്ക് കൂടുതൽ അവസരമെന്നും പ്രഖ്യാപിച്ച് ഇന്ത്യ; കോവിഡാനന്തര കാലത്ത് ബ്രിട്ടനും ഇന്ത്യയും കൈകോർക്കുമ്പോൾ സംഭവിക്കുന്നത്

കൊറോണയെ അരികിലേക്ക് മാറ്റി ഇന്ത്യയുമായി വമ്പൻ വ്യാപാര കരാറിനൊരുങ്ങി ബ്രിട്ടൻ; യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഇന്ത്യയുമായി ചർച്ചയവാമെന്നും ആദ്യം കരാർ ഉറപ്പിക്കുന്നവർക്ക് കൂടുതൽ അവസരമെന്നും പ്രഖ്യാപിച്ച് ഇന്ത്യ; കോവിഡാനന്തര കാലത്ത് ബ്രിട്ടനും ഇന്ത്യയും കൈകോർക്കുമ്പോൾ സംഭവിക്കുന്നത്

സ്വന്തം ലേഖകൻ

കോവിഡാനന്തര കാലത്ത് അന്താരാഷ്ട്ര ബന്ധങ്ങൾ മാറിമറിയും എന്ന് നേരത്തേ പലരും പ്രവചിച്ചിരുന്നതാണ്. അത് യാഥാർത്ഥ്യമായേക്കാവുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതും ബ്രെക്സിറ്റിനു ശേഷം ഇന്ത്യയുമായി ഒരു വൻ വ്യാപാര കരാറിന് ഒരുങ്ങുകയാണ് ബ്രിട്ടൻ. അതേ സമയം 2013-ൽ നിർത്തിവച്ച, വ്യാപാരകരാർ സംബന്ധിച്ച പഴയ ചർച്ചകൾ വീണ്ടും പുനരാരംഭിക്കാൻ യൂറോപ്യൻ യൂണിയനും ഒരുങ്ങിക്കഴിഞ്ഞു. യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മീഷണറുമായി സംസാരിച്ചു എന്ന് വ്യക്തമാക്കിയ ഇന്ത്യൻ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, നേരത്തെയുള്ള വിളവെടുപ്പാണ് ഇന്ത്യ ഉദ്ദേശിക്കുന്നത് എന്നും പറഞ്ഞു.

കഴിഞ്ഞ ആറ് വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും വിവിധ പദ്ധതികളിലൂടെ കയറ്റുമതി വർദ്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ വർഷം റീജിയണൽ കോമ്പ്രഹെൻസീവ് ഇക്കണോകിം പാർട്ടണർഷിപ്പിൽ നിന്നും ഇന്ത്യ പിൻവലിഞ്ഞിരുന്നു. ഇന്ത്യയുടെ വിപണിയിൽ ചൈനീസ് സ്വാധീനം വളർന്നേക്കും എന്ന് ഭയന്നായിരുന്നു അത്. ചൈനയിൽ നിന്നും വിലക്കുറഞ്ഞ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് തടയുവാനും അത്തരം വസ്തുക്കൾ സ്വന്തമായി ഇന്ത്യയിൽ തന്നെ ഉദ്പ്പാദിപ്പിക്കാനും ഉള്ള നടപടികൾ ഇന്ത്യ കൈക്കൊള്ളുന്നുണ്ട്.

ഇത്താത്തിൽ നിർമ്മിക്കുന്ന വസ്തുക്കൾ അഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നതിന് പുറമേ കയറ്റുമതി ചെയ്യുവാനും ഇന്ത്യ ഉദ്ദേശിക്കുന്നു. ഫാർമസ്യുട്ടിക്കൽ ഉദ്പന്നങ്ങൾക്ക് പുറമേ വസ്ത്രങ്ങൽ, കരകൗശല വസ്തുക്കൾ, തുകൽ ഉദ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, യന്ത്രസാമഗ്രികൾ, കളിപ്പാട്ടങ്ങൾ എന്നിവ ബ്രിട്ടനിലേക്കും യൂറോപ്യൻ യൂണീയനിലേക്കും കുറഞ്ഞ നിരക്കിൽ കയറ്റുമതി ചെയ്യാൻ സാധിക്കും എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനുമായി ടർക്കി ഒരു വ്യാപാരകരാറിൽ ഒപ്പു വയ്ക്കുന്നു എന്ന വാർത്ത വന്ന ഉടനേയാണ് ഇന്ത്യയുമായുള്ള വ്യാപരബന്ധത്തെക്കുറിച്ചുള്ള വാർത്തയും പുറത്ത് വന്നത്.

ബ്രിട്ടനും ടർക്കിക്കും ഇടയിലുള്ള വ്യാപാരം 20 ബില്ല്യൺ ഡോളറായി ഉയർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ടർക്കിയുമായുള്ള കരാർ. ഇന്റർനാഷണൽ ട്രേഡ് സെക്രട്ടാറി ലിസ് ട്രസ്സും ട്രേഡ് മിനിസ്റ്റർ റനിൽ ജയവർദ്ധനയും ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി അടുത്ത ആഴ്‌ച്ച ടർക്കി അധികൃതരെ കാണുന്നുണ്ട്. അതേ സമയം ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള അവസാന വട്ട ചർച്ചകൾ കഴിഞ്ഞ വ്യാഴാഴ്‌ച്ച അവസാനിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ ധാരാളം ബാക്കി നിർത്തിയാണ് ചർച്ച അവസാനിച്ചത്.

ടർക്കി യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനിലെ ഒരു അംഗമായതിനാൽ ബ്രിട്ടനുമായുള്ള എഫ് ടി എ ഇടപാടുകൾക്ക് ബ്രിട്ടൻ യൂറോപ്യൻ യൂണിയനുമായി കരാർ ഉണ്ടാക്കിയതിനു ശേഷം മാത്രമേ കഴിയു. ജർമ്മനി കഴിഞ്ഞാൽ ടർക്കിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ബ്രിട്ടനാണ്. 2500 ഓളം ബ്രിട്ടീഷ് കമ്പനികൾക്ക് ടർക്കിയിൽ സാന്നിദ്ധ്യമുണ്ട്. ബി പി, ഷെൽ, വൊഡാഫോൺ, യൂണിലിവർ എന്നിവ അവയിൽ ചിലത് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP