Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയന്ത്രണങ്ങൾ ശക്തമായതോടെ ലോകമെമ്പാടുമുള്ള വിമാന സർവ്വീസുകൾ നിലച്ചു; എമിറേറ്റ്‌സ് മുതൽ എയർ ഇന്ത്യ വരെ പറക്കുന്നത് കാലി സീറ്റുകളുമായി; വിമാനക്കമ്പനികളുടെ നഷ്ടം അനുദിനം കുമിഞ്ഞുകൂടുമ്പോൾ ഭയക്കുന്നത് ആരും ഒരിക്കലും പറക്കാത്ത കാലത്തെക്കുറിച്ച്; രണ്ടു മാസത്തിനകം എല്ലാ വിമാന കമ്പനികളും പാപ്പരായേക്കുമെന്ന് റിപ്പോർട്ട്

നിയന്ത്രണങ്ങൾ ശക്തമായതോടെ ലോകമെമ്പാടുമുള്ള വിമാന സർവ്വീസുകൾ നിലച്ചു; എമിറേറ്റ്‌സ് മുതൽ എയർ ഇന്ത്യ വരെ പറക്കുന്നത് കാലി സീറ്റുകളുമായി; വിമാനക്കമ്പനികളുടെ നഷ്ടം അനുദിനം കുമിഞ്ഞുകൂടുമ്പോൾ ഭയക്കുന്നത് ആരും ഒരിക്കലും പറക്കാത്ത കാലത്തെക്കുറിച്ച്; രണ്ടു മാസത്തിനകം എല്ലാ വിമാന കമ്പനികളും പാപ്പരായേക്കുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

9/11 ആക്രമണവും 2008-ലെ സാമ്പത്തിക മാന്ദ്യവും 2009-ലെ സ്വൈൻഫ്‌ളൂവുമെല്ലാം അതിജീവിച്ച്, സാവധാനം ലാഭം നേടുന്ന ഒരു മേഖലയായി മാറിവരികയായിരുന്നു എയർലൈൻ വ്യവസായം. കുറഞ്ഞ ഇന്ധനവിലയും, പൊതുവെ ഉയർന്നുവരുന്ന സാമ്പത്തിക സാഹചര്യവുമെല്ലാം ഈ മേഖലയിൽ ഒരു ഉണർവ് ഉണ്ടാക്കിവരുമ്പോഴാണ് വില്ലൻ കൊറോണയുടെ രൂപത്തിലെത്തുന്നത്. പല രാജ്യങ്ങളും പ്രഖ്യാപിച്ച യാത്രാവിലക്കുകളും, കൊറോണാ ഭീതിയിൽ ജനങ്ങൾ കല്പിച്ച സ്വയം വിലക്കുമെല്ലാം ഇന്ന് ഈ മേഖലയെ തികഞ്ഞ അനിശ്ചിതത്വത്തിൽ ആഴ്‌ത്തിയിരിക്കുകയാണ്.

അത്യാവശ്യമല്ലാത്ത യാത്രകളൊക്കെ ഒഴിവാക്കപ്പെടുമ്പോൾ ബുക്കിംഗുകൾ കുറയുന്നു. മറുവശത്ത് ബുക്ക് ചെയ്ത് ടിക്കറ്റ് കാൻസൽ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇത് വിമാനക്കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കാര്യങ്ങൾ ഈ നിലയിൽ മുന്നോട്ട് പോയാൽ മിക്ക കമ്പനികളും അടച്ചു പൂട്ടുന്നതിന് ഇനി ഏതാനും ആഴ്ചകൾ കൂടി മതിയാകും എന്നാണ് ആസ്‌ട്രേലിയൻ ഏവിയേഷൻ വിദഗ്ദർ പറയുന്നത്.

കൊറോണാ വ്യാപനം ആരംഭിച്ചതിനുശേഷം ഈ മേഖലയിലെ ഓഹരിമൂല്യത്തിന് 25 ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ട്. 2003-ലെ സാർസ് ബാധയുടെ കാലത്തെ അവസ്ഥവെച്ച് നോക്കുമ്പോൾ ഇത് വളരെ കൂടുതലാണെന്നാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസ്സോസിയേഷൻ പറയുന്നത്. ഏകദേശം 113 ബില്ല്യൺ ഡൊളർ വരെ നഷ്ടം ഈ മേഖലയിലുണ്ടാകുമെന്നും അവർ കണക്കുകൂട്ടുന്നു.

ഇതിനിടയിൽ, കാൻസലേഷൻ പരമാവധി ഒഴിവാക്കുവാനായി പല വിമാനക്കമ്പനികളും ട്രാവൽ ക്രെഡിറ്റ് പോലുള്ള ഓഫറുകളുമായി എത്തുന്നുണ്ട്. ഫ്‌ളെക്‌സിബിൾ ട്രാവൽ പ്ലാനുകളും അവർ ഓഫർ ചെയ്യുന്നു. കൊറോണാക്കാലത്തിനു ശേഷമുള്ള യാത്രയുടെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോൾ എത്രപേർ ഇത്തരം ഓഫറുകൾ സ്വീകരിക്കുമെന്ന് പറയുവാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP