Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണക്കാലത്ത് നിങ്ങളുടെ വിമാനം റദ്ദാവുകയോ വൈകുകയോ ചെയ്താൽ നഷ്ടപരിഹാരം കിട്ടുമോ...? നിങ്ങൾ തന്നെ യാത്ര റദ്ദ് ചെയ്താൽ റീഫണ്ട് കിട്ടുമോ..? കൊറോണ കാലത്ത് വിമാനയാത്രക്കാർ അറിയാൻ

കൊറോണക്കാലത്ത് നിങ്ങളുടെ വിമാനം റദ്ദാവുകയോ വൈകുകയോ ചെയ്താൽ നഷ്ടപരിഹാരം കിട്ടുമോ...? നിങ്ങൾ തന്നെ യാത്ര റദ്ദ് ചെയ്താൽ റീഫണ്ട് കിട്ടുമോ..? കൊറോണ കാലത്ത് വിമാനയാത്രക്കാർ അറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന വിമാനം ഏത് നിമിഷവും റദ്ദാക്കാൻ സാധ്യതയേറിയിരിക്കുകയാണ്. അതിനാൽ കൊറോണക്കാലത്ത് നിങ്ങളുടെ വിമാനം റദ്ദാവുകയോ വൈകുകയോ ചെയ്താൽ നഷ്ടപരിഹാരം കിട്ടുമോ...? നിങ്ങൾ തന്നെ യാത്ര റദ്ദ് ചെയ്താൽ റീഫണ്ട് കിട്ടുമോ..? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഏവരുടെയും മനസിലുയരുന്നുണ്ട്. അതിനാൽ കൊറോണ കാലത്ത് വിമാനയാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന ഏതാനും വിവരങ്ങൾ പങ്ക് വയ്ക്കുയാണിവിടെ.

എഫ്സിഒയുടെ യാത്രാ നിർദേശങ്ങൾ ശ്രദ്ധിക്കുക

നിലവിലെ സാഹചര്യത്തിൽ എവിടേക്കെങ്കിലും യാത്രക്കായി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ്(എഫ്സിഒ) നിർദേശങ്ങൾ തത്സമയം പിന്തുടരണമെന്നാണ് ടൂർ ഓപ്പറേറ്റർമാർക്കുള്ള ട്രേഡ് അസോസിയേഷനായ എബിടിഎ ഓർമിപ്പിക്കുന്നത്. ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പ്രസ്തുത ഡെസ്റ്റിനേഷനുമായി ബന്ധപ്പെട്ട് ട്രാവൽ പ്രൊവൈഡർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും നിർദേശമുണ്ട്. വിവിധ ട്രാവൽ കമ്പനികൾ ഈ വേളയിൽ വളരെ ഫ്ലെക്സിബിൾ ആയിട്ടാണ് കസ്റ്റമർമാരുടെ യാത്രാപ്ലാനുകൾ മാറ്റുന്നതിനോട് സഹകരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടുതൽ ചാർജുകൾ ഈടാക്കാതെ ഡിപ്പാർച്ചർ ഡേറ്റുകൾ മാറ്റി നൽകാനടക്കം കമ്പനികൾ വഴങ്ങുന്നുണ്ട്.അതിനാൽ കൊറോണ ഭീഷണി മൂർധന്യത്തിലെത്തി നിൽക്കുന്ന ഇടങ്ങളിലേക്ക് അത്രയ്ക്ക് അത്യാവശ്യമാണെങ്കിൽ മാത്രം പോകാനും അല്ലെങ്കിൽ യാത്ര പിന്നത്തേക്ക് മാറ്റി വയ്ക്കാനും ഔദ്യോഗിക നിർദേശമുണ്ട്.

യാത്രാപദ്ധതികളെ ബാധിച്ചാൽ എന്ത് സംഭവിക്കും...?

നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന ഡെസ്റ്റിനേഷനിലേക്ക് കൊറോണ ഭീതി കാരണം പോകരുതെന്ന് എഫ്സിഒ നിർദേശിക്കുകയും നിങ്ങളുടെ ഹോളിഡേ അറേഞ്ച്മെന്റുകൾ കുളമാവുകയും ചെയ്താൽ നിങ്ങൾക്ക് പകരം എന്ത് ഓപ്ഷൻ സ്വീകരിക്കാമെന്ന് നിങ്ങളുടെ ട്രാവൽ പ്രൊവൈഡർ നിങ്ങളോട് നിർദേശിക്കും. തങ്ങൾ പോകാനുദ്ദേശിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള എഫ്സിഒ യാത്രാ ഉപദേശം യാത്രക്കാർക്ക് വായിച്ച് മനസിലാക്കി അതിനനുസരിച്ച് തീരുമാനമെടുക്കാനും സാധിക്കും.

യാത്ര നീട്ടി വയ്ക്കാനാവുമോ...?

നിലവിലെ സാഹചര്യത്തിൽ നിരവധി ട്രാവൽ കമ്പനികളും എയർലൈനുകളും കൂടുതൽ വഴക്കമുളഅള ബുക്കിങ് നയങ്ങൾ വാഗ്ദാനം ചെയ്യാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അതായത് തങ്ങളുടെ യാത്ര നീട്ടി വയ്ക്കാൻ തയ്യാറാകുന്നവർക്ക് യാത്രാ തീയതി മാറ്റാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ ഇത് സാധ്യമല്ല. ഇതിനാൽ കസ്റ്റമർമാർ തങ്ങളുടെ ട്രാവൽ പ്രൊവൈഡറോട് ഇതിനെ കുറിച്ച് സംസാരിച്ച് തീരുമാനത്തിലെത്തണം.

എഫ്സിഒ ഉപദേശത്തിന് വിരുദ്ധമായി ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കുമോ...?

യാത്ര ചെയ്യരുതെന്ന് എഫ്സിഒ വിലക്കിയ ഒരു പ്രത്യേക രാജ്യത്തേക്ക് അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ പ്രത്യേക ഭാഗത്തേക്ക് അല്ലെങ്കിൽ ഒരു പ്രത്യേക റിസോർട്ടിലേക്ക് യാത്രക്കായി ബുക്ക് ചെയ്യുകയും തുടർന്ന് അത് റദ്ദാവുന്ന സാഹചര്യമുണ്ടാവുകയും ചെയ്താൽ ട്രാവൽ കമ്പനിയിൽ നിന്നും ഫുൾ റീഫണ്ട് ലഭിക്കുമോയെന്നുമുള്ള ചോദ്യം മിക്കവവരുടെ മനസിലുമുയരാം. നിങ്ങൾ എത്തരത്തിലാണ് ഹോളിഡേക്ക് ബുക്ക് ചെയ്തിരിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട നിയമങ്ങൾ എത്തരത്തിലുള്ളതാണെന്നുമെന്നതിനെ ആശ്രയിച്ചാണ് റീഫണ്ട് ലഭിക്കുന്നത്. അതായത് നിങ്ങൾ വ്യത്യസ്തമായ കമ്പനികളിൽ നിന്നും ഇൻഡിവിജ്വൽ സർവീസുകൾക്കാണ് നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്നതെങ്കിൽ നിങ്ങൾ ട്രാവൻ കമ്പനികളുമായി ബന്ധപ്പെടണം.

ഇതിലൂടെ പകരം ഓപ്ഷൻ കണ്ടെത്താൻ അവർ സഹായിക്കും. സർവീസുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ അതിന് റീഫണ്ട് അനുവദിക്കപ്പെടുന്നത് ഓരോ കമ്പനിയുടെയും പ്രത്യേ നിയമങ്ങൾക്കനുസൃതമായിട്ടായിരിക്കും.നിങ്ങൾ ഒരു പാക്കേജ് ഹോളിഡേക്കാണ് ബുക്ക് ചെയ്തിരിക്കുന്നതെങ്കിൽ നിങ്ങളുടെ ട്രാവൽ പ്രൊവൈഡറുമായി സംസാരിച്ച്പരിഹാരം തേടണം. തുടർന്ന് ഇവർക്ക് നിങ്ങൾക്കായി ഒരു പകരം ഹോളിഡേ അല്ലെങ്കിൽ ഡിപ്പാർച്ചർ ഡേറ്റ് വാഗ്ദാനം ചെയ്യാൻ സാധിച്ചേക്കാം. അല്ലെങ്കിൽ പാക്കേജ്ഡ് പ്രൈസിന്റെ ഫുൾ റീഫണ്ടിനും നിങ്ങൾക്ക് അർഹത ലഭിച്ചേക്കാം. ഈ അവസരത്തിൽ നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പരിശോധിക്കുകയും ഇത്തരം അവസരങ്ങളെ അത് കവർ ചെയ്യുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം.

കൊറോണ വൈറസ് കാരണം ഹോളിഡേ വെട്ടിച്ചുരുക്കിയാൽ നഷ്ടപരിഹാരം ലഭിക്കുമോ...?

കൊറോണ വൈറസ് ബാധ രൂക്ഷമായതിനെ തുടർന്ന് നിങ്ങളുടെ ഹോളിഡേ വെട്ടിച്ചുരുക്കിയാൽ നഷ്ടപരിഹാരം ലഭിക്കില്ല. വിദേശങ്ങളിൽ ഇത്തരത്തിൽ ഹോളിഡേ അപ്രതീക്ഷിതമായി വെട്ടിച്ചുരുക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിനപ്പുറമായതിനാൽ നഷ്ടപരിഹാരം നൽകില്ലെന്നായിരിക്കും ടൂർ ഓപ്പറേറ്റർമാർ നിലപാടെടുക്കുന്നത്.

ഹോളിഡേക്ക് പോകുമെന്നുറപ്പില്ലാത്തതിനാൽ ക്യാൻസൽ ചെയ്താൽ പണം തിരിച്ച് കിട്ടുമോ...?

കൊറോണ ബാധ രൂക്ഷമായ ഇടങ്ങളിലേക്കുള്ള യാത്രകൾ റദ്ദാക്കണമെന്ന് ഗവൺമെന്റ് കൃത്യ സമയത്ത് നിർദ്ദേശം നൽകി വരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അപകട നിർദേശമില്ലാത്തിടത്തേക്ക് ബുക്ക് ചെയ്ത യാത്രകൾ റദ്ദാക്കേണ്ടി വന്നാൽ അക്കാര്യത്തിൽ കസ്റ്റമറാണ് തീരുമാനമെടുക്കേണ്ടത്. ഇത്തരം വേളകളിൽ ഹോളിഡേ കമ്പനി സാധാരണ കാൻസലേഷൻ ചാർജുകൾ ഈടാക്കിക്കൊണ്ട് റീഫണ്ട് അനുവദിക്കുന്നതാണ്.

സർക്കാർ നിർദ്ദേശം അവഗണിച്ച് അത്യാവശ്യ യാത്ര നടത്തിയാൽ ട്രാവൽ ഇൻഷുറൻസ് കവറേജ് ലഭിക്കുമോ...?

ഗവൺമെന്റ് നിർദ്ദേശം അവഗണിച്ച് യാത്ര നടത്തിയാൽ നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് അസാധുവാകാൻ സാധ്യതയേറെയാണ്. ഇതുമായി ബന്ധപ്പെട്ട് ഉറപ്പില്ലെങ്കിൽ നിങ്ങളുടെ ട്രാവൽ ഇൻഷുററുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും.

വിദേശത്ത് ക്വോറന്റീന് വിധേയമായാൽ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ...?

കൊറോണ കാലത്ത് വിദേശത്ത് വച്ച് കൊറോണ ബാധിച്ച് ക്വോറന്റീന് വിധേയമാകുന്ന സാഹചര്യമുണ്ടായാൽ നിലവിലെ ട്രാവൽ ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുമോയെന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. ഇത്തരം വേളയിൽ നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ കവറേജ് നിങ്ങൾക്ക് ലഭിക്കുമെന്നറിയുക. ആ സമയത്ത് ആവശ്യമായ എല്ലാ മെഡിക്കൽ ചെലവുകൾക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കും. ക്വോറന്റീൻ കാലത്തിന്റെ ഒടുവിൽ നിങ്ങൾക്ക് വീട്ടിലേക്ക് തിരിച്ചെത്താൻ വേണ്ടി വരുന്ന അധിക യാത്രാ ചെലവുകളും ഇൻഷുറർ വഹിക്കും.ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP