Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകവിപണിയിൽ ഇതുവരെ കണ്ട ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ; ഡൗ ജോൺസ് തുറന്നത് 1000 പോയിന്റ് താഴെ നിന്ന്; എഫ്ടിഎസ്ഇ 300 പോയിന്റ് വീണപ്പോൾ ഗൾഫ് യുദ്ധത്തേക്കാൾ താഴേക്ക് വീഴാൻ ഒരുങ്ങി എണ്ണവില; ഒരു മണിക്കൂറിൽ ഓസ്ട്രേലിയയിൽ വിപണിക്ക് നഷ്ടം 100 ബില്യൺ ഡോളർ; ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ലോകവിപണിയിൽ ഇതുവരെ കണ്ട ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ; ഡൗ ജോൺസ് തുറന്നത് 1000 പോയിന്റ് താഴെ നിന്ന്; എഫ്ടിഎസ്ഇ 300 പോയിന്റ് വീണപ്പോൾ ഗൾഫ് യുദ്ധത്തേക്കാൾ താഴേക്ക് വീഴാൻ ഒരുങ്ങി എണ്ണവില; ഒരു മണിക്കൂറിൽ ഓസ്ട്രേലിയയിൽ വിപണിക്ക് നഷ്ടം 100 ബില്യൺ ഡോളർ; ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ഉയർത്തിയ ഭീഷണിയിൽ ലോകവിപണി ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ തകർന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇന്നലെ ഡൗ ജോൺസ് തുറന്നത് 1000 പോയിന്റ് താഴെ നിന്നാണ്. എഫ്ടിഎസ്ഇ 300 പോയിന്റ് വീണപ്പോൾ ഗൾഫ് യുദ്ധത്തേക്കാൾ താഴേക്ക് വീഴാൻ ഒരുങ്ങിയിരിക്കുകയാണ് എണ്ണവില. ഒരു മണിക്കൂറിൽ ഓസ്ട്രേലിയയിൽ വിപണിക്ക് നഷ്ടം 100 ബില്യൺ ഡോളറായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൊറോണ തീർത്ത ആഘാതത്താൽ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്.

നിലവിൽ ക്രൂഡ് ഓയിൽ വിലയിൽ 30 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.1991ലെ ഗൾഫ് യുദ്ധത്തിന് ശേഷം ഒരു ദിവസം ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. എസ് ആൻഡ് പി 500ന്റെയും നാസ്ഡാക് കോംപസിറ്റിന്റെയും മൂല്യം നാല് ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്ന് മാർക്കറ്റ് തുറക്കാനിരിക്കെ ഫിനാൻഷ്യൽ ടൈംസ് സ്റ്റോക്ക് എക്സേഞ്ച് 100 ഇൻഡെക്സിൽ ഏതാണ്ട് 300 പോയിന്റുകൾക്കടുത്താണ് ഇടിവുണ്ടായിരിക്കുന്നത്. ഇന്നലെ ഏഷ്യയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 31.02 ഡോളറായി ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഓയിലിനുള്ള മറ്റൊരു പ്രധാനപ്പെട്ട് ബെഞ്ച് മാർക്ക് ആയ യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് പ്രകാരം 27 ശതമാനം ഇടിവുണ്ടായി എണ്ണ വില ബാരലിന് 30 ഡോളറായിത്തീർന്നിരിക്കുന്നു. 2016 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. കൊറോണ വൈറസ് തീർത്ത ആശങ്കയും ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് അലയൻസും (ഒപെക്) റഷ്യയും തമ്മിൽ വെള്ളിയാഴ്ച വിയന്നയിൽ വച്ച് നടന്ന ചർച്ച അലസിപ്പിരിഞ്ഞതും ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണങ്ങളായി വർത്തിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്നതിനിടെ ഓസ്ട്രേിലൻ വിപണിക്ക് 100 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ ലഞ്ച് ടൈമിൽ ബെഞ്ച് മാർക്ക് എസ്ആൻഡ് പി/എഎസ്എക്സ്200 6.24 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയൻ സെക്യൂരിററീസ് എക്സേഞ്ച് 116.7 ബില്യൺ ഡോളർ ഇടിവ് ഉച്ചക്ക് ഒരു മണിയോടെ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ 388 പോയിന്റ് ഇടിവുണ്ടായി വിപണി 5828 പോയിന്റുകളിലേക്കാണെത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാലത്ത് അതായത് 2008 നവംബറിന് ശേഷം ഒറ്റ ദിവസം ഇത്രയും ശക്തമായ ഇടിവുണ്ടായിരിക്കുന്നത് ഇതാദ്യമാണ്. ഫെബ്രുവരി 20ന് ശേഷം ഓസ്ട്രേലിയൻ ഷെയർ മാർക്കറ്റിന് 19 ശതമാനം അഥവാ 360 ബില്യൺ ഡോളറാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP