Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനം ഉള്ളവർ 39 ശതമാനം നികുതി അടക്കേണ്ടപ്പോൾ അഞ്ച് കോടിയിൽ അധികം വാർഷിക വരുമാനം ഉള്ളവർ 42.74 ശതമാനം നികുതി അടയ്ക്കണം; വരുമാനത്തിന്റെ പകുതിയോളം നികുതി നൽകേണ്ടത് 10,000 ഇന്ത്യക്കാർ മാത്രം; അഞ്ച് മുതൽ പത്ത് ലക്ഷം വരെയുള്ളവർ 24 ശതമാനവും 10 മുതൽ 50 ലക്ഷം വരെയുള്ളവർ 34 ശതമാനവും ടാക്സ് അടക്കണം; ഇന്ത്യയിൽ ഇൻകം ടാക്സ് അടക്കുന്ന ന്യൂനപക്ഷത്തിന്റെ ചെലവെത്രയെന്നറിയാമോ?

രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനം ഉള്ളവർ 39 ശതമാനം നികുതി അടക്കേണ്ടപ്പോൾ അഞ്ച് കോടിയിൽ അധികം വാർഷിക വരുമാനം ഉള്ളവർ 42.74 ശതമാനം നികുതി അടയ്ക്കണം; വരുമാനത്തിന്റെ പകുതിയോളം നികുതി നൽകേണ്ടത് 10,000 ഇന്ത്യക്കാർ മാത്രം; അഞ്ച് മുതൽ പത്ത് ലക്ഷം വരെയുള്ളവർ 24 ശതമാനവും 10 മുതൽ 50 ലക്ഷം വരെയുള്ളവർ 34 ശതമാനവും ടാക്സ് അടക്കണം; ഇന്ത്യയിൽ ഇൻകം ടാക്സ് അടക്കുന്ന ന്യൂനപക്ഷത്തിന്റെ ചെലവെത്രയെന്നറിയാമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നികുതി നിയമങ്ങൾ കടുത്ത സമ്പന്നരിൽ നിന്നും വൻ തുകകൾ കവർന്നെടുക്കുന്നതാണ്. ഇത് പ്രകാരം രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനം ഉള്ളവർ 39 ശതമാനം നികുതി അടക്കേണ്ടപ്പോൾ അഞ്ച് കോടിയിൽ അധികം വാർഷിക വരുമാനം ഉള്ളവർ 42.74 ശതമാനം നികുതി അടയ്ക്കേണ്ടി വരും. ഇത് പ്രകാരം വരുമാനത്തിന്റെ പകുതിയോളം നികുതി നൽകേണ്ടത് 10,000 ഇന്ത്യക്കാർ മാത്രമാണ്. അഞ്ച് മുതൽ പത്ത് ലക്ഷം വരെയുള്ളവർ 24 ശതമാനവും 10 മുതൽ 50 ലക്ഷം വരെയുള്ളവർ 34 ശതമാനവും ടാക്സ് അടക്കേണ്ടി വരും. ഇന്ത്യയിൽ ഇൻകം ടാക്സ് അടക്കുന്ന ന്യൂനപക്ഷത്തിന്റെ ചെലവെത്രയെന്നറിയാം.

രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനമുള്ളവർ അടയ്ക്കേണ്ടുന്ന ടാക്സ് സർ ചാർജ് 25 ശതമാനം അടക്കണം. എന്നാൽ വരുമാനം അഞ്ച് കോടിക്ക് മുകളിലെത്തിയാൽ സർചാർജ് 37 ശതമാനമാണ് അടക്കേണ്ടത്. ഇതിന് പുറമെ ഹെൽത്ത് ആൻഡ് എഡ്യുക്കേഷണൽ സെസ് വകയിൽ നാല് ശതമാനം കൂടി അടക്കേണ്ടതുണ്ട്. ഇത് സർചാർജ് അടക്കം ഇൻകം ടാക്സിനൊപ്പം തന്നെയായിരിക്കും ഈടാക്കുന്നത്. പുതിയ പരിഷ്‌കാരമനുസരിച്ച് രണ്ട് കോടി ഇൻകം ടാക്സ് ബ്രാക്കറ്റിൽ ഏതാണ്ട് 10,000 പേർ മാത്രമായിരിക്കും വരുന്നത്.

രണ്ട് കോടിയിൽ താഴെ വരുമാനമുള്ളവരുടെ നികുതി നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. ഇടക്കാല ബജറ്റ് പ്രകാരം വർഷത്തിലെ ടാക്സബിൾ വരുമാനം അഞ്ച് ലക്ഷം വരെയുള്ളവർക്ക് പൂർണമായും ടാക്സ് റിബേറ്റ് ലഭിക്കുന്നതായിരിക്കും. അതിനാൽ അവർ യാതൊരു വിധത്തിലുള്ള ഇൻകം ടാക്സും അടക്കേണ്ടി വരില്ല. എന്നാൽ അവർ ടാക്സ് റിട്ടേൺസ് നിർബന്ധമായും ഫയൽ ചെയ്തിരിക്കണം. ഇത് പ്രകാരം എക്സ്ചെക്കർക്ക് 18,500 കോടിരൂപയുടെ ചെലവാണുണ്ടാക്കുക. ഇടക്കാല ബജറ്റ് പ്രകാരം സ്റ്റാൻഡേർ് ഡിഡെക്ഷൻ 40,000 രൂപയിൽ നിന്നും 50,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇത് സർക്കാരിന് 4700 കോടി രൂപയുടെ അധികച്ചെലവുണ്ടാക്കും.

വർഷത്തിൽ അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ വരുമാനമുള്ളവർ 20 ശതമാനം നികുതിയും നാല് ശതമാനം സെസും നൽകണം. 50 ലക്ഷം വരെ വരുമാനമുള്ള ഏറ്റവും ഉയർന്ന് ഇൻകം ബ്രാക്കറ്റിലുള്ളവർ 30 ശതമാനം ആദായനികുതി നൽകണം. ഇവർക്ക് സർ ചാർജൊന്നുമില്ല. ഒരു കോടി വരെ വാർഷിക വരുമാനമുള്ളവർ പത്ത് ശതമാനം സർ ചാർജ് നൽകണം. വരുമാനം ഒരു കോടിക്കും രണ്ട് കോടിക്കും ഇടയിലുള്ളവർ 15 ശതമാനം സർ ചാർജ് നൽകണം. പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന സർചാർജുൾപ്പെടെയുള്ള നികുതി നിരക്ക് പരിധി ലംഘിക്കുന്ന മൊത്തം വരുമാനത്തിന് മുകളിലായിരിക്കും ചുമത്തുന്നത്. അതായത് പരിധിക്ക് മുകളിൽ വരുന്ന വരുമാന സംഖ്യക്ക് മുകളിലായിരിക്കില്ലെന്ന് ചുരുക്കം.

ഭരണത്തിൽ തുടർച്ച ലഭിച്ച നരേന്ദ്ര മോദി സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതാണ് പുതിയ കേന്ദ്രബജറ്റ്. നാലുമാസംമുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ മുൻഗണനകൾ നിലനിർത്തി സുസ്ഥിര സാമ്പത്തികവളർച്ചയാണ് ധനമന്ത്രി ലക്ഷ്യമാക്കുന്നത്. അഞ്ചുവർഷത്തിനകം അഞ്ച് ട്രില്യൺ സമ്പദ്്ശക്തിയെന്ന വലിയസ്വപ്നം സാധിക്കണമെങ്കിൽ സമഗ്രവും സമയബന്ധിതവുമായ ധീരനീക്കങ്ങൾ ഉണ്ടായേപറ്റൂ. ബജറ്റിൽ അടിസ്ഥാനസൗകര്യവികസനത്തിനും സ്വകാര്യനിക്ഷേപത്തിനും വലിയ ഊന്നൽ തന്നെയുണ്ട്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങൾക്കും അവിടത്തെ സാധാരണജനങ്ങൾക്കും മുഖ്യധാരയിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ സമ്പദ്ഘടനയ്ക്ക് സുസ്ഥിരത ലഭിക്കും. ഗ്രാമീണരെയും ദരിദ്രരെയും കർഷകരെയും ഈ ബജറ്റ് പലയിടത്തും അഭിസംബോധന ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ബജറ്റിൽ കേരളത്തിനുള്ള വിഹിതത്തിൽ വർധനവുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 1190.01 കോടി രൂപയുടെ വർധനയാണ് നികുതി വിഹിതത്തിൽ കേരളത്തിന് ലഭിച്ചത്. തേയില, കോഫി ബോർഡ്, റബ്ബർ ഉൾപ്പടെയുള്ളവയ്ക്കും കേരളത്തിന് അധിക തുക വകയിരുത്തിയിട്ടുണ്ട്. 20,228.33 കോടി രൂപയാണ് ഈ ബജറ്റിൽ കേരളത്തിനുള്ള നികുതി വിഹതമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 19,038.17 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 1190.01 കോടി രൂപയുടെ വർധനയാണ് നികുതി വിഹിതത്തിൽ ഇത്തവണ കേരളത്തിന് ലഭിച്ചത്. എക്സൈസ് നികുതിയായ 1103 കോടി രൂപയും, കസ്റ്റംസ് നികുതിയായി 1456 കോടി രൂപയും, ആദായനികുതിയായി 5268.67 കോടി രൂപയും ജി.എസ്.ടി ഇനത്തിൽ 5508.49 കോടി രൂപയും, കോർപ്പറേറ്റ് നികുതിയായി 6892.17 കോടി രൂപയും കേന്ദ്രം കേരളത്തിന് നൽകും.

തേയില ബോർഡിനായി 150 കോടി രൂപയും കോഫി ബോർഡിന് 120 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. റബറിന് 170 കോടി, സുഗന്ധവിള ഗവേഷണകേന്ദ്രത്തിന് 120 കോടി, കശുവണ്ടി ബോർഡിന് 1 കോടി, സമുദ്രോൽപ്പന്ന കയറ്റുമതി ബോർഡ് 90 കോടി, ഫിഷറീസ് ബോർഡ് 249.61 കോടി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് 46.7 കോടി എന്നിങ്ങനെയാണ് കോരളത്തിലെ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP