Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക മാന്ദ്യം കൈയിൽ നിൽക്കാതായപ്പോൾ ശരണം മന്മോഹൻ സിങ്; ഓഹരി വിപണിയിൽ ഒറ്റയടിക്ക് കുതിപ്പിന് ഇടയാക്കിയ നിർമ്മലയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ മന്മോഹൻ മാജിക്; ജിഎസ്ടി സുഗമമാക്കിയതും വായ്പാ മേള സംഘടിപ്പിക്കലും മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം കരകയറില്ലെന്ന് വിദേശബാങ്കുകൾ ആശങ്കപ്പെടുമ്പോൾ പ്രതീക്ഷയായി സിങ്; മോദിയുടെ 'കോട്ടിട്ട് കുളിക്കുന്ന നേതാവ്' ബിജെപി സർക്കാറിന്റെ രക്ഷകനാകുമ്പോൾ

സാമ്പത്തിക മാന്ദ്യം കൈയിൽ നിൽക്കാതായപ്പോൾ ശരണം മന്മോഹൻ സിങ്; ഓഹരി വിപണിയിൽ ഒറ്റയടിക്ക് കുതിപ്പിന് ഇടയാക്കിയ നിർമ്മലയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ മന്മോഹൻ മാജിക്; ജിഎസ്ടി സുഗമമാക്കിയതും വായ്പാ മേള സംഘടിപ്പിക്കലും മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം കരകയറില്ലെന്ന് വിദേശബാങ്കുകൾ ആശങ്കപ്പെടുമ്പോൾ പ്രതീക്ഷയായി സിങ്; മോദിയുടെ 'കോട്ടിട്ട് കുളിക്കുന്ന നേതാവ്' ബിജെപി സർക്കാറിന്റെ രക്ഷകനാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മാന്ദ്യം നേരിടുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ തീവ്ര ശ്രമം തുടരുകയാണ് കേന്ദ്ര സർക്കാർ. പുറമെ പ്രശ്‌നങ്ങൾ ഒന്നുമില്ല ആഗോള തലത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ ഭാഗം മാത്രമാണ് ഇന്ത്യയിലും എന്നാണ് ധനമന്ത്രി ഉൾപ്പടെ അവകാശപ്പെടുന്നത് എങ്കിലും സംഗതി അങ്ങനെ അല്ല. മോദി കൊട്ടിഘോഷിച്ച പല പദ്ധതികളും വമ്പൻ പരാജയം ഏറ്റുവാങ്ങുമ്പോൾ കരകയറാൻ ധനമന്ത്രി പ്രഖ്യാപിരിക്കുന്ന ഇളവുകളെല്ലാം തന്നെ വീണ്ടും മന്മോഹൻ സിങ്ങിനെ ആശ്രയിച്ചുള്ളത് തന്നെ. ഇന്ത്യയിൽ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കാരണക്കാർ കോൺഗ്രസും നെഹ്‌റുവും മന്മോഹനുമൊക്കെ ആണ് എന്ന് പറയുമ്പോൾ തന്നെ വീണ്ടും കോൺഗ്രസിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ബിജെപി

സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ അഞ്ചിന മാർഗ്ഗനിർദ്ദേശങ്ങൾ ആണ് മന്മോഹൻ സിങ് നിർദ്ദേശിച്ചത്. ജിഎസ്ടി യുക്തിസഹമാക്കണം, തകർന്ന് കിടക്കുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം, പണ ലഭ്യത വർധിപ്പിക്കണം, ടെക്സ്റ്റയിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്, ഹൗസിങ് മേഖലയെ വളർച്ചയിലേക്ക് തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. എളുപ്പത്തിൽ വായ്പ ലഭ്യമാക്കണം എന്നിങ്ങനെയാണ് മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന്റെ ഗുണഭോക്താക്കളാവുക എന്നതായിരുന്നു. ഇന്ത്യക്ക് ആയിരുന്നു അമേരിക്ക ചൈന വിഷയത്തിൽ ഏറ്റവും അധികം ഗുണം കിട്ടേണ്ടിയിരുന്നത് എങ്കിലും അതിന് ഇന്ത്യക്ക് കഴിയുന്നില്ല എന്ന വിമർശനം ആഗോള തലത്തിൽ തന്നെ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ നടത്തിയ ജിഎസ്ടിയെ കുറിച്ചുള്ള പ്രഖ്യാപനം ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നൂലാമാലകൾ ഒഴിവാക്കി ലളിതമാക്കാനും യുക്തിസഹമാക്കാനുമുള്ള തീരുമാനം എടുത്തു എന്നാണ് മന്ത്രി പറഞ്ഞത്.ജി.എസ്.ടിയിൽ വൻ ഇളവുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ടൂറിസം മേഖലയിലെ വളർച്ച തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു മിക്ക പ്രഖ്യാപനങ്ങളും. ഹോട്ടൽ മുറികളുടെ നികുതി കുറച്ചതാണ് അതിൽ പ്രധാനപ്പെട്ടത്. ടൂറിസം മേഖലയിൽ ഉൾപ്പടെ കേരളത്തിനും ഇത് ഗുണകരമാകും. വായ്പ ലഭ്യത വളരെ മോശം അനുപാദത്തിലാണ് എന്നതും മറ്റൊരു ആരോപണമായിരുന്നു. ഇതിലും പരിഹാരമായി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത് മന്മോഹന്റെ ചുവട് പിടിച്ച് തന്നെയാണ്.

വ്യവസായങ്ങൾക്ക് ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കുമെന്നും ഇതിനായി വായ്പാ മേള നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. വിവിധ പാർപ്പിട നിർമ്മാണ പദ്ധതികൾക്കായി പതിനായിരം കോടി രൂുപ നീക്കി വയ്ക്കുമെന്നായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. ടെക്സ്റ്റയിൽ രംഗത്തെ കയറ്റുമതിക്കായി ജനുവരി ഒന്നു മുതൽ പുതിയ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.ടെക്‌സ്റ്റൈൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്‌സ്, ഹൗസിങ് മേഖലകളെ വളർച്ചയിലേക്ക് തിരികെ കൊണ്ടു വരാൻ പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കണം എന്ന നാലാമത്തെ നിർദ്ദേശം പാലിച്ചാണ് ടെക്സ്‌റ്റൈൽ മേഖലയ്ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ഹൗസിങ് മേഖലയിൽ പതിനായിരം കോടി അനുവദിച്ചതും ഈ നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിച്ചു എന്നതിന് തെളിവാണ്.

ആദ്യ ഘട്ടങ്ങളിൽ കേന്ദ്ര സർക്കാരിന് എതിരെ മന്മോഹൻ സിങ് ഉയർത്തിയ ആരോപണങ്ങൾ എല്ലാ തന്നെ വളരെ നെഗറ്റീവ് സമീപനത്തോടെയാണ് സർക്കാർ സമീപിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ കൂടുതൽ രൂക്ഷതയിലേക്ക് പോയപ്പോൾ രാജ്യതാൽപര്യം സംരക്ഷിക്കാൻ മന്മോഹൻ സിങ്ങിന്റെ നിർദ്ദേശങ്ങൾ തന്നെ സ്വീകരിക്കുകയാണ് കേന്ദ്രം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകും എന്നും മറ്റ് കാര്യങ്ങൾ പറഞ്ഞ് ശ്രദ്ധ തിരിക്കൽ വിലപ്പോവില്ല എന്ന തിരിച്ചറിവാണ് ഇപ്പോൾ മന്മോഹൻ പറയുന്നതിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് അംഗീകരിക്കുന്നതിലേക്ക് എത്തി നിൽക്കുന്നത്.

ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷ്പകർ ഓഹരികൾ കൂട്ടത്തോടെ വിറ്റഴിച്ചതും ദീർഘകാലം മോദിയെ പുകഴത്തിയിരുന്ന അമേരിക്കൻ നിക്ഷേപ ബാങ്ക് പോലും ഇപ്പാൾ മോദിക്കെതിരെ വന്ന സാഹചര്യത്തിലാണ് കേന്ദ്രം മന്മോഹനെ അനുസരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി മുൻകൂട്ടി കണ്ട മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ പാർലമെന്റിലെ പഴയ പ്രസംഗം വീണ്ടും ചർച്ചയാകുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് പറഞ്ഞ മന്മോഹൻ സിംഗിനെ കുളിമുറിയിൽ കോട്ടിട്ട് കുളിക്കുന്ന വിഡ്ഢി എന്നാണ് മോദി വിളിച്ചത്. പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മന്മോഹൻ സിങ് സംസാരിച്ചപ്പോഴെല്ലാം ബിജെപി അദ്ദേഹത്തിന് നേരെ വിമർശനമുയർത്തി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി രാഷ്ട്രീയം മാറ്റി വെച്ച് മന്മോഹൻ സിങ് പറയുന്നത് കേൾക്കു എന്ന് സഖ്യകക്ഷിയായ ശിവസേന വരെ പറയുകയുണ്ടായി.

ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവാങ്ങുന്നു എന്നതാണ് ഇപ്പോൾ മന്മോഹനെ അനുസരിക്കുന്നതിലേക്ക് നയിച്ചത്. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സാമ്പത്തിക രംഗം വൻ കുതിച്ചുചാട്ടമുണ്ടാക്കും എന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 45 ബില്യൺ ഡോളറിനുള്ള (3.2 ലക്ഷം കോടി രൂപ) ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ ഇപ്പോൾ അവ വിറ്റഴിക്കുന്ന തിരക്കിലാണ്.

ഈ വർഷം ജൂൺ മുതൽ 4.5 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിദേശ അന്താരാഷ്ട്ര ധനകാര്യ മാനേജർമാർ വിറ്റഴിച്ചതായും ഇത് 1999-നു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുമ്പ് നരേന്ദ്ര മോദിയിൽ നിക്ഷേപകർക്കുണ്ടായിരുന്ന വിശ്വാസവും അനുഭാവവും നഷ്ടപ്പെട്ടു കഴിഞ്ഞതായി ലണ്ടൻ ആസ്ഥാനമായുള്ള ലൊംബാർഡ് ഓഡിയർ ഇൻവെസ്ന്റ് മാനേജേഴ്‌സിലെ മുഖ്യനിക്ഷേപക തന്ത്രജ്ഞൻ സൽമാൻ അഹ്മദ് പറയുന്നു.

സമീപകാലത്ത് ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന തകർച്ചയാണ് വിദേശനിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നത്. 2013 മുതൽക്കുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് സമീപകാലത്ത് സാമ്പത്തികസ്ഥിതി കൂപ്പുകുത്തി. 2019 രണ്ടാംപാദത്തിലെ വളർച്ചാനിരക്ക് വെറും അഞ്ചു ശതമാനമാണെന്ന റിപ്പോർട്ട് സ്ഥിതി ദയനീയമാണെന്നതിന്റെ തെളിവാണ്. നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന പൊതുവികാരമാണ് വൻകിട വിദേശനിക്ഷേപകർക്കുള്ളത്. ഇത് ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു. രാജ്യത്ത് ചുവടുറപ്പിച്ച ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ വിപലീകരണ പദ്ധതികളിൽ സൂക്ഷ്മത പുലർത്തുന്നത് തൊഴിൽവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു.

വാഹന വിപണി തകരുകയും മൂലധന നിക്ഷേപം കുത്തനെ ഇടിയുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തെ ഏറ്റവുംമോശം അവസ്ഥയിലാണ്. ലോകത്തെ ഏറ്റവും മോശം വായ്പാ അനുപാതവും ഇപ്പോൾ ഇന്ത്യയിലാണ്. അന്തർദേശീയ വിപണിയിൽ ഇന്ധനവില വർധിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.അന്തർദേശീയ രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം നിലനിൽക്കുമ്പോൾ അത് മുതലെടുക്കാൻ ഏറ്റവും സാധ്യത ഇന്ത്യക്ക് ആയിരുന്നു എന്ന് ബിബിസി ഉൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതിന് പോലും ഇന്ത്യക്കു കഴിയുന്നില്ല എന്നതാണ് സ്ഥിതി.

ദീർഘകാലം മോദിക്ക് പിന്തുണ നൽകിയിരുന്ന അമേരിക്കൻ നിക്ഷേപക ബാങ്കായ ജെഫ്‌റീസ് ഫിനാൻഷ്യൽ ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റഫർ വുഡ് പറയുന്നത് നിലവിലെ അവസ്ഥയിൽ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ലെന്നാണ്. സമീപകാലത്തൊന്നും മോദിക്ക് ഇന്ത്യൻ വിപണക്ക് ശക്തിപകരാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും ഇന്തൊനേഷ്യൻ ഓഹരികൾ വാങ്ങുന്നതാവും നല്ലതെന്നും അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മോദിയെ 'ലോകത്ത് സാമ്പത്തിക വളർച്ചയ്ക്ക് ഏറ്റവുമധികം പിന്തുണനൽകുന്ന നേതാവ്' എന്നു വിശേഷിപ്പിച്ചയാളാണ് ക്രിസ്റ്റഫർ വുഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP