Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൗസിങ് ലോണിന്റെ നികുതി ഇളവ് ഒന്നര ലക്ഷം കൂടി ഉയർത്തിയതോടെ 10 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി അടയ്‌ക്കേണ്ട; സമ്പന്നരുടെ നികുതി ബാധ്യത ഉയരുമ്പോൾ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന റിബേറ്റ് അടക്കമുള്ള പരിഷ്‌ക്കാരങ്ങൾ: നിർമ്മല സീതാരാമന്റെ ബജറ്റ് രാജ്യത്തെ ഇടത്തരക്കാരുടെ നികുതി ബാധ്യത ഇല്ലാതാക്കുന്നത് ഇങ്ങനെ

ഹൗസിങ് ലോണിന്റെ നികുതി ഇളവ് ഒന്നര ലക്ഷം കൂടി ഉയർത്തിയതോടെ 10 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി അടയ്‌ക്കേണ്ട; സമ്പന്നരുടെ നികുതി ബാധ്യത ഉയരുമ്പോൾ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന റിബേറ്റ് അടക്കമുള്ള പരിഷ്‌ക്കാരങ്ങൾ: നിർമ്മല സീതാരാമന്റെ ബജറ്റ് രാജ്യത്തെ ഇടത്തരക്കാരുടെ നികുതി ബാധ്യത ഇല്ലാതാക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആദായ നികുതി ഘടനയിൽ കാര്യമായ മാറ്റങ്ങൾ ഇല്ലതെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ച രണ്ടാം മോദി സർക്കാറിന്റെ ബജറ്റ്. രാജ്യത്തെ ഇടനിലക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ബജറ്റിൽ അഞ്ച് ലക്ഷം വരെയുള്ളവർക്ക് നികുതി അടയ്‌ക്കേണ്ടെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇക്കാര്യത്തിൽ മുൻ ബജറ്റിലെ കാര്യങ്ങൽ അതേപടി നിലനിർത്തുകയാണ് നിർമ്മല ചെയ്തത്. അഞ്ചു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി അടയ്ക്കേണ്ടതില്ലെന്ന അവസ്ഥ തുടരുമ്പോൾ തന്നെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴും ഭവന വായ്പയിലും നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടിയാകുമ്പോൾ പത്ത് ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി അടയ്‌ക്കേണ്ട എന്ന അവസ്ഥ വരും. മറിച്ച് വായ്‌പ്പ അടക്കുന്നതിനൊപ്പം റിബേറ്റ് ലഭിക്കുകയും ചെയ്യുന്നതാണ് പരിഷ്‌ക്കാരങ്ങൾ.

2020 മാർച്ച് വരെയുള്ള ഭവനവായ്പകൾക്ക് ഒന്നരലക്ഷത്തിന്റെ കൂടി ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാവും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദായനികുതി ഇളവ്. അതേസമയം രണ്ട് കോടി മുതൽ 5 കോടി വരെ വരുമാനക്കാർമുള്ള സമ്പന്നരിൽ നിന്നും അഞ്ച് ശതമാനം സർചാർജ്ജ് ഈടാക്കാനാണ് തീരുമാനം. അഞ്ച് കോടിയിൽ അധികം വരുമാനം ഉള്ളവരിൽ നിന്നും ഏഴ് ശതമാനം സർചാർജ്ജും ഈടാക്കും. സമ്പന്നർക്ക് അധിക നികുതി ഭാരം ചുമത്തി സാധാരണക്കാർക്ക് നികുതി ഇളവു നൽകുന്നതാണ് നിർമലയുടെ ബജറ്റിലെ തീരുമാനങ്ങൾ. അതേസമയം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുള്ള നികുതിയിൽ ആശ്വാസം നൽകാനും മോദി സർക്കാർ തയ്യാറായി. 400 കോടി വരെ വരുമാനമുള്ള സ്ഥാപനങ്ങൾ 25% കോർപറേറ്റ് നികുതി അടച്ചാൽ മതി. നേരത്തെ കോർപ്പറേറ്റ് നികുതിയുടെ പരിധി 250 കോടി രൂപയായിരുന്നു.

പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ ഉപയോഗിച്ച് നികുതി റിട്ടേൺ നൽകാമെന്ന പുതുരീതിയും അവലംബിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. അതേസമയം അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് നികുതി നൽകേണ്ട അവസ്ഥയുണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപയിലധികം പിൻവലിച്ചാൽ 2 ശതമാനം ടിഡിഎസ് നൽകേണ്ട അവസ്ഥയാണുള്ളത്. നികുതി സംബന്ധിച്ച ഇടപാടുകൾ ഇലക്ട്രോണിക് രീതിയിലാക്കുന്നത് നികുതി ചോർച്ച തടയാനും ഉപകരിക്കും. പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏർപ്പെടുത്തുന്നതോടെ ലീറ്ററിന് രണ്ടു രൂപ കൂടുന്ന സ്ഥിതിയുണ്ടാകും. ഇത് സാധാരണക്കാർ അടക്കം സമൂഹത്തിലുള്ള എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന തീരുമാനമാണ്.

പത്ത് ലക്ഷം വരുമാനമുള്ളവർക്ക് നികുതി ഇളവുകൾ എങ്ങനെ നേടാം?

45 ലക്ഷം വരെ ഭവന വായ്‌പ്പ എടുത്തവർക്കായാണ് 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ 3.5 ലക്ഷം വരെ മൊത്തം നികുതി ഇളവ് ഒരു ഇടത്തരക്കാരന് ലഭ്യമാകും. നേരത്തെ 2.5 ലക്ഷം വരെ പലിശയിൽ ഇളവ് നിലനിൽക്കുന്നതായിരുന്നു. വാഹന വായ്‌പ്പ, മെഡിക്കൽ ഇൻഷുറൻസ്, തുടങ്ങി മറ്റു ചെലവ്ക്കെല്ലാമായി 1.5 ലക്ഷം രൂപയുടെ ഇളവും നിലവിലുണ്ട്. ഇത് കൂടാതെ ഭവന വായ്‌പ്പയുടെ മൂലധനത്തിൽ നിന്നും ഇളവു ലഭിക്കും. ഈ പണം അടച്ച ശേഷം റിബേറ്റായാണ് പണം നിങ്ങൾക്ക് ലഭിക്കുക. ഇങ്ങനെ പത്ത് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് കൃത്യമായി ടിഡിഎസ് അടച്ചാൽ പണം നികുതി അടയ്ക്കാതിരിക്കാം. ഇത് കൂടാതെ 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ഇലക്ട്രോണിക് വാഹനങ്ങൾ ലോണെടുത്തു വാങ്ങുമ്പോൾ ലഭിക്കും എന്ന അവസരം കൂടി ഈ ബജറ്റിൽ വന്നിട്ടുണ്ട്.

അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനം ഉള്ളവർക്ക് റിബേറ്റിന് വിധേയമായി ആദായ നികുതി ഇളവ് പ്രഖ്യാപിച്ചത് ഫെബ്രുവരിന് ഒന്നിന് പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലായിരുന്നു. അന്ന് മധ്യവർഗ്ഗത്തിനുള്ള സമമാനമായി വിലയിരുത്തപ്പെട്ടിരുന്നു ഇത്. അന്നത്തെ ആദായ നികുതി സ്ലാബ് നിലനിർത്തുകയാണ് നിർമ്മലയുടെ ബജറ്റും. നിലവിലെ നികുതി ഘടന അനുസരിച്ച് 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് വരുമാനത്തിന് അഞ്ചു ശതമാനം നികുതി കണക്കാക്കും. എങ്കിലും ഈടാക്കില്ല. ഇത് റിബേറ്റായി തിരികെ നൽകും.

റിബേറ്റ് ലഭിക്കാൻ ഇൻകംടാക്സ് റിട്ടേണ്ട നിർബന്ധമായും ഫയൽ ചെയ്യണം. അതായത് ഭവനവായ്പാ പലിശ, കുട്ടികളുടെ വിദ്യാഭ്യാസ വായ്പ പലിശ, ആരോഗ്യ ഇൻഷ്വറൻസ് എന്നിവയ്ക്ക് നിലവിലുള്ള ഇളവുകൾ കൂടി കണക്കാക്കിയാൽ പത്ത് ലക്ഷം രൂപയോളം വരുമാനം ഉള്ളവരിൽ വലിയൊരു വിഭാഗവും നികുതി ഇളവിന് അർഹരാകും. ബാങ്ക്, പോസ്റ്റോഫീസ് തുടങ്ങിയ ഇടങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയുടെ മുകളിൽ ഈടാക്കുന്ന നികുതിക്കും ഇളവുണ്ട്. ഇതുവരെ 10,000 രൂപയ്ക്ക് മേൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകണമായിരുന്നു. എന്നാൽ ഇനി 40,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന പലിശയ്ക്ക് മാത്രം നികുതി നൽകിയാൽ മതി. ഇതോടൊപ്പം പ്രതിവർഷം 2,40,000 രൂപ വീട്ടുവാടക നൽകുന്നവരേയും നികുതിയിൽ നിന്ന് ഒഴിവാക്കി. ഇതെല്ലാം ടിഡിഎസ് അഥവാ ഉറവിട നികുതിയായി ആണ് ഈടാക്കിയിരുന്നത്.

അഞ്ചുലക്ഷം രൂപവരെ നികുതിയില്ല എന്ന് പറയുമ്പോഴും നേരത്തേ ഉള്ള സ്ലാബിന് മാറ്റമില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് നേരത്തെയുള്ള രണ്ടര ലക്ഷം രൂപയുടെ സ്ളാബ് തുടരും. ഇതിനാണ് അടിസ്ഥാന ഇളവ് ഉള്ളത്. ഇതിന് മുകളിൽ അഞ്ചുലക്ഷംവരെ വരുമാനം ഉള്ളവർക്ക് 87 എ സെക്ഷൻ പ്രകാരമാണ് ഇപ്പോൾ റിബേറ്റ് നൽകുക. അതായത് നേരത്തേ ഈ വിഭാഗത്തിന് നൽകിയിരുന്നത് 2,500 രൂപയുടെ റിബേറ്റ് ആയിരുന്നെങ്കിൽ അത് ഈ ബജറ്റിൽ 12,500 രൂപയാക്കി ഉയർത്തി. ഇതോടെയാണ് നികുതി നൽകേണ്ടതില്ലാത്ത സാഹചര്യമുണ്ടാകും. അതായത് 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയ്ക്കുള്ളവർക്ക് ബേസിക് എക്സംപ്ഷൻ 2.5 ലക്ഷമായി തുടരുമ്പോൾ തന്നെ റിട്ടേൺ ഫയൽ ചെയ്ത് റിബേറ്റ് നേടാനാകും എന്ന സാഹചര്യമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP