Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണവില പവന് 20,000 രൂപയായത് 2011 ഓഗസ്റ്റിൽ; 30,000 ആയത് ഇക്കൊല്ലം ജനുവരി എട്ടിനും; അതിന് ശേഷം 7 മാസം കൊണ്ടു കൂടിയത് 11,000 രൂപ; മഞ്ഞ ലോഹത്തിന്റെ വിലയിലെ കുതിപ്പ് റിക്കോർഡുകൾ എല്ലാം ഭേദിച്ച്; ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ അമ്പതിനായിരം രൂപ കൊടുക്കേണ്ട അവസ്ഥയിലേക്ക് ഉടൻ കാര്യങ്ങളെത്തും; സ്വർണ്ണത്തിൽ നിക്ഷേപകർക്ക് താൽപ്പര്യം കൂടുന്നതിന് കാരണം വിപണി മാന്ദ്യത്തിലെ ആശങ്ക; ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാരും

സ്വർണവില പവന് 20,000 രൂപയായത് 2011 ഓഗസ്റ്റിൽ; 30,000 ആയത് ഇക്കൊല്ലം ജനുവരി എട്ടിനും; അതിന് ശേഷം 7 മാസം കൊണ്ടു കൂടിയത് 11,000 രൂപ; മഞ്ഞ ലോഹത്തിന്റെ വിലയിലെ കുതിപ്പ് റിക്കോർഡുകൾ എല്ലാം ഭേദിച്ച്; ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ അമ്പതിനായിരം രൂപ കൊടുക്കേണ്ട അവസ്ഥയിലേക്ക് ഉടൻ കാര്യങ്ങളെത്തും; സ്വർണ്ണത്തിൽ നിക്ഷേപകർക്ക് താൽപ്പര്യം കൂടുന്നതിന് കാരണം വിപണി മാന്ദ്യത്തിലെ ആശങ്ക; ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ വില ഇനിയും ഉയരുമെന്ന് സൂചന. എട്ട് ഗ്രാം സ്വർണം അതായത് പവന് 45000 രൂപയെന്ന നിലയിലേക്ക് വില ഉയർച്ച എത്തുമെന്നാണഅ വിലയിരുത്തൽ. കോവിഡ് മൂലമുള്ള വിപണി മാന്ദ്യം, ഡോളറിന്റെ ഇടിവ്, യുഎസ്‌ചൈന സംഘർഷം എന്നിവ കാരണം ആഗോള നിക്ഷേപകർ കൂടുതൽ സുരക്ഷിതമായ സ്വർണത്തിലേക്കു തിരിയുന്നതാണു വില കുതിക്കാൻ കാരണം. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഈ വർഷം 11,000 രൂപയോളം പവന് കൂടി.

റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പിൽ സംസ്ഥാനത്തു സ്വർണവില പവനു 40,000 രൂപയാണ് ഇപ്പോൾ. ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടി. ഒരു ഗ്രാമിനു വില 5000 രൂപ. ഇത് ഇനിയും ഉയരും. നിലവിൽ പണിക്കൂലിയും നികുതിയുമടക്കം ഒരു പവൻ സ്വർണാഭരണത്തിനു 45,000 രൂപയെങ്കിലും വേണം. എന്നാൽ വില ഉയരുന്നതോടെ ഒരു പവൻ സ്വർണം വാങ്ങാൻ സാധാരണക്കാർക്ക് അമ്പതിനായിരം രൂപ കൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 7 മാസം കൊണ്ടു കൂടിയത് 11,000 രൂപ. ജൂലൈ 21 മുതൽ 11 ദിവസം കൊണ്ടു 3240 രൂപ കൂടി. സ്വർണവില പവന് 20,000 രൂപയായത് 2011 ഓഗസ്റ്റിലാണ്. 30,000 ആയത് ഇക്കൊല്ലം ജനുവരി എട്ടിനാണ്. എന്നാൽ അടുത്ത 10,000 രൂപ വർധനയ്ക്കു വേണ്ടിവന്നത് വെറും 7 മാസവും. അങ്ങനെ മഞ്ഞ ലോഹത്തിന് മോഹവില എത്തുകയാണ്. രാജ്യാന്തര വിപണയിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) ഈ മാസം മാത്രം 180 ഡോളർ കൂടി. ഇന്നലെ വില 1970 ഡോളർ. ഇന്ത്യൻ ബുള്യൻ (കട്ടിസ്വർണം) വിപണിയിൽ 10 ഗ്രാമിന്റെ വില 53,200 രൂപ കടന്നു. വെള്ളി വില കൂടി ഗ്രാമിന് 70 രൂപയായി. 1925 മാർച്ചിൽ പവന് 13 രൂപയായിരുന്നു വില. 1975 ആയപ്പോഴേക്കും പവന് 400 രൂപയ്ക്കടുത്തായി. എൺപതുകളുടെ തുടക്കത്തിൽ 1000 രൂപയിലെത്തി. 1984ൽ 1500 കടന്നു. 2008ൽ വില 10,000 രൂപയെത്തിയിരുന്നു. ഇപ്പോൾ വില 40,000 രൂപയും.

അതിനിടെ അളവിൽ കൂടുതൽ സ്വർണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുന്ന ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ സർക്കാർ നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം രംഗത്ത് വന്നിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അളവിൽ കൂടുതൽ സ്വർണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കാൻ ലക്ഷ്യമിട്ട് 2015 ൽ ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രം ആലോചിച്ചിരുന്നു. വലിയ എതിർപ്പ് ഉണ്ടായതിനെ തുടർന്ന് ആ നീക്കം പിന്നീട് ഉപേക്ഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വീണ്ടും പദ്ധതി നടപ്പാക്കാൻ നീക്കം എന്നായിരുന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയം തള്ളുകയായിരുന്നു.

കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധിയിൽ തട്ടി രാജ്യത്ത് ആഭരണ സ്വർണവിൽപന ഗണ്യമായി കുറഞ്ഞപ്പോഴാണ് അതിശയിപ്പിക്കുന്ന വിധം വില ഉയർന്നത്. രാജ്യാന്തര സ്വർണവിലയിലും കുതിപ്പു തുടരുന്നതാണ് ആഭ്യന്ത വിപണിയിലും വില ഉയർത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ഓഹരിയടക്കമുള്ള മറ്റു വിപണികൾ ഉലഞ്ഞതോടെ നിക്ഷേപകർ കൂട്ടമായി സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് രാജ്യാന്തര വില ഉയരാൻ കാരണമാക്കിയത്്. രാജ്യാന്തവില ഔൺസിന് ഈ വർഷം തന്നെ 2300 ഡോളർ വരെ എത്തിയേക്കുമെന്നൂം സൂചനയുണ്ട്. നിലവിൽ 1982 ഡോളറിലാണ് കച്ചവടം നടക്കുന്നത്.

ഡൽഹി ബുള്ളിയനിൽ 10 ഗ്രാം സ്വർണത്തിന് 53,216 രൂപയാണ്. സ്വർണത്തിനു വില കുതിച്ചതോടെ വെള്ളിക്കും പ്രിയം കൂടി. ഇതോടെ വെള്ളി കിലോയ്ക്ക് 865 രൂപ കൂടി 63,355 രൂപയിലെത്തി. വെള്ളി ആഭരണ വിപണിയിൽ ആവശ്യകത ദിനംപ്രതി വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കടക്കുമെന്ന നിക്ഷേപകരുടെ ആശങ്ക നഷ്ട സാധ്യത കുറവുള്ള നിക്ഷേപങ്ങളിൽ നിന്നും പണം പിൻവലിച്ച് താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വർണം വാങ്ങിക്കൂട്ടാനുള്ള പ്രേരണയായി.

കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചതും സ്വർണത്തിന് അനുകൂലമായി മാറി. ബാങ്ക് പലിശ കുറഞ്ഞതോടെ സാങ്കേതികമായി പലിശ ലഭ്യമല്ലാത്ത സ്വർണം പോലുള്ള ആസ്തികളിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെട്ടു. പല രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് നിക്ഷേപകരെ സ്വർണം വിറ്റുമാറുന്നതിൽനിന്നും പിൻവലിച്ചു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഇന്ത്യ, െചെന തുടങ്ങിയ പ്രധാന വിപണികളിൽ ആഭരണാവശ്യങ്ങൾക്കുള്ള സ്വർണ ഉപഭോഗത്തിൽ കുറവു സംഭവിക്കുകയും പകരം എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) പോലുള്ള നിക്ഷേപമാർഗങ്ങളിൽ വൻ തോതിൽ വർധനവുണ്ടാകുകയും ചെയ്തതായി വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ സാഹര്യത്തിൽ സ്വർണത്തിനു പകരമായി മറ്റൊരു സുരക്ഷിത ആസ്തി ലഭ്യമല്ലാത്തതിനാൽ വിലകളിൽ കാര്യമായ തിരുത്തലുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യൻ രൂപയ്ക്കുണ്ടാകുന്ന മൂല്യവർധനയും വിദേശ വിപണിയിലെ വിൽപ്പന സമ്മർദ്ദവും ഇന്ത്യയിൽ വിലകളെ താഴോട്ട് നയിച്ചേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വിലകൾ കാര്യമായി താഴില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP