Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് നിരോധനത്തിന് 5 വർഷം ആകുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48 % വർധന; പാളിയത് ക്യാഷ് ലെസ് ഡിജിറ്റൽ എക്കോണമി എന്ന ലക്ഷ്യം; നോട്ട് നിരോധനം എല്ലാ അർത്ഥത്തിലും വെറുതെയാകുമ്പോൾ

നോട്ട് നിരോധനത്തിന് 5 വർഷം ആകുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48 % വർധന; പാളിയത് ക്യാഷ് ലെസ് ഡിജിറ്റൽ എക്കോണമി എന്ന ലക്ഷ്യം; നോട്ട് നിരോധനം എല്ലാ അർത്ഥത്തിലും വെറുതെയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പാക്കി 5 വർഷം പൂർത്തിയാകുമ്പോഴും ഡിജിറ്റൽ കറൻസിയിലോട്ട് ഇനിയും രാജ്യം മാറിയിട്ടില്ല. രാജ്യത്ത് കറൻസി ഉപയോഗം ഉയർന്നു തന്നെ നിൽക്കുകായണ്. ഇതോടെ കള്ളപ്പണം വിപണിയിൽ ഇപ്പോഴും സജീവമാണ്. ഇതോടെ നോട്ട് നിരോധനത്തിന്റെ പ്രധാന ഉദ്ദേശവും പാളി.

കറൻസി ഉപയോഗം കുറച്ചുകൊണ്ട് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലേക്കു മാറുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു 2016 നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്. ഇതിലൂടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പുറത്തു വരുന്ന കാണക്കുകൾ കാട്ടുന്നത് മറ്റൊരു ചിത്രമാണ്.

നോട്ട് നിരോധനത്തിന്റെ 5 വർഷം കഴിയുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48 % വർധനയുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 8 വരെയുള്ള കണക്കു പ്രകാരം പൊതുജനങ്ങൾ തമ്മിൽ വിനിമയം ചെയ്യുന്ന കറൻസിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനം നടന്ന 2016 നവംബർ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു.

2016 നവംബറിലാണ് 1000, 500 രൂപ നോട്ടുകൾ സർക്കാർ നിരോധിച്ചത്. തുടർന്നു ജനങ്ങളുടെ പക്കലുള്ള കറൻസികളുടെ മൂല്യം 2017 ജനുവരിയിൽ 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇതു കുതിച്ചുകയറി. യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്‌സ്) അടക്കമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ ശക്തി പ്രാപിച്ചെങ്കിലും കോവിഡ് ലോക്ഡൗൺ മൂലം ആളുകൾ കറൻസി കൈവശം സൂക്ഷിക്കുന്ന രീതിയിലേക്കു മടങ്ങിയെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്.

ഏതായാലും ജനങ്ങളുടെ കൈവശമുള്ള കറൻസി മൂല്യം ഉയരുകയാണ്. കള്ളപ്പണ ഇടപാടുകളും കൂടുന്നു. തെരഞ്ഞെടുപ്പിലും മറ്റും രാഷ്ട്രീയ പാർട്ടികളും കള്ളപ്പണമാണ് ഉപയോഗിക്കുന്നത്. 2016 നവംബറിൽ ജനങ്ങളുടെ കൈയിലുണ്ടായിരുന്നത് 17.97 ലക്ഷം കോടി കറൻസിയാണ്. എന്നാൽ 2021 ഒക്ടോബറിൽ അത് 28.30 ലക്ഷം കോടിയായി മാറിയെന്നതാണ് വസ്തുത.

ക്യാഷ് ലെസ് എക്കോണമിയെന്ന ലക്ഷ്യം പാളിയെന്നും, ഡിജിറ്റൽ മണി ട്രാൻസാക്ഷൻ എന്ന പദ്ധതി രാജ്യത്ത് ഇനിയും നടപ്പിലാക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. കറൻസി നോട്ടുകൾ ഉപയോഗിച്ചുള്ള വിനിമയം വർധിച്ചെന്നും, ആളുകൾ ഇപ്പോഴും കറൻസി കൈവശം വെക്കുന്ന ശീലം പിന്തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതുജനങ്ങൾ മാത്രമല്ല, വ്യാപാരികളും പണം കൈമാറുന്ന വിനിമയത്തിനാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ഇടത്തരം നഗരങ്ങളിൽ പോലും കറൻസി രഹിത വിനിമയം നടപ്പിലായിട്ടില്ലെന്നും, ഏകദേശം 90 ശതമാനം ആളുകളും പണം ഉപയോഗിച്ചാണ് വിനിമയം നടത്തുന്നത് എന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ഇനിയും 15 കോടിയിലധികം പേർക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും, ഇത് ക്യാഷ്ലെസ് എക്കോണമിക്ക് തിരിച്ചടിയാവുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP