Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

21 പൈസ ജിഎസ് ടി വഴി ലഭിക്കുമ്പോൾ 17 പൈസ എത്തുന്നത് ആദായ നികുതി വഴി; കോർപ്പറേറ്റ് നികുതി 21 പൈസയായും കസ്റ്റംസ് എക്‌സൈസ് തീരുവകളായി 11 പൈസയും എത്തുമ്പോൾ കോർപ്പറേറ്റ് നികുതിയായി 21 പൈസയും വായ്പാ ഇനത്തിൽ 20 പൈസയും എത്തുന്നു; 23 പൈസ സംസ്ഥാനങ്ങൾ വീതമായി നൽകുമ്പോൾ പലിശ ഇനത്തിൽ 18 പൈസയും സബ്‌സിഡി ഇനത്തിലും പ്രതിരോധ ആവശ്യങ്ങൾക്കായി ഒൻപത് പൈസ വീതവും ചെലവാക്കുന്നു; കേന്ദ്ര സർക്കാരിന് ഒരു രൂപ കിട്ടുന്നതും അത് ചെലവാക്കുന്നതും ഇങ്ങനെ

21 പൈസ ജിഎസ് ടി വഴി ലഭിക്കുമ്പോൾ 17 പൈസ എത്തുന്നത് ആദായ നികുതി വഴി; കോർപ്പറേറ്റ് നികുതി 21 പൈസയായും കസ്റ്റംസ് എക്‌സൈസ് തീരുവകളായി 11 പൈസയും എത്തുമ്പോൾ കോർപ്പറേറ്റ് നികുതിയായി 21 പൈസയും വായ്പാ ഇനത്തിൽ 20 പൈസയും എത്തുന്നു; 23 പൈസ സംസ്ഥാനങ്ങൾ വീതമായി നൽകുമ്പോൾ പലിശ ഇനത്തിൽ 18 പൈസയും സബ്‌സിഡി ഇനത്തിലും പ്രതിരോധ ആവശ്യങ്ങൾക്കായി ഒൻപത് പൈസ വീതവും ചെലവാക്കുന്നു; കേന്ദ്ര സർക്കാരിന് ഒരു രൂപ കിട്ടുന്നതും അത് ചെലവാക്കുന്നതും ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാരിലേക്കെത്തുന്ന പണത്തിൽ ഭൂരിപക്ഷവും നികുതിയിൽ നിന്ന്. കേന്ദ്രത്തിലേക്കെത്തുന്ന ഒരു രൂപയിൽ 68 പൈസയും പ്രത്യക്ഷപരോക്ഷ നികുതികളിൽ നിന്നുള്ള വരുമാനമാണെന്ന് ബജറ്റ് രേഖ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളുടെ വീതമായുള്ള നികുതികളും തീരുവകളുമാണ് കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ഫെബ്രുവരിയിൽ ഒന്നാം നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച വരവുചെലവ് കണക്കിൽ നിന്നു നേരിയ വ്യത്യാസമുണ്ട് ഇത്തവണത്തേതിൽ. നിർമ്മലാ സീതാരാമന്റെ കന്നി ബജറ്റ് പ്രതീക്ഷിച്ചതുപോലെ തന്നെ സമഗ്രവും ക്രിയാത്മകവും ജനക്ഷേമകരവുമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നവീനമായ ആശയങ്ങളും പദ്ധതികളുംകൊണ്ട് സമ്പന്നമാണെന്നും അവകാശപ്പെടുന്നു.

എക്‌സൈസ് തീരുവയായി എട്ട് പൈസയും നികുതിയേതര വരുമാനമായി ഒൻപത് പൈസയും കിട്ടും. ആദായ നികുതിയായി വരുന്നത് 16 പൈസയാണ്. ജി എസ് ടിയിലൂടെ 19 പൈസയും കിട്ടും. കടരഹതി മൂലധന വരുമാനമായി മൂന്ന് പൈസ. 21 പൈസ കോർപ്പേറഷൻ നികുതിയാണ്. വായ്പയും മറ്റു ബാധ്യതകളും നൽകുന്നത് 20 പൈസയും. ഇങ്ങനെയാണ് കേന്ദ്ര സർക്കാരിലെത്തുന്ന ഓരോ ഒരു രൂപയുടേയും വരവിന്റെ വഴി. നിർമ്മലാ സീതാരമാന്റെ കണക്കുകളിൽ ചെറിയ വ്യത്യാസം വരുകയാണ്. പാവപ്പെട്ടവർ, കർഷകർ, വനിതകൾ, ഇടത്തട്ടുകാർ എന്നിവരുടെ ആവശ്യങ്ങൾ മുൻനിർത്തിയിട്ടുള്ള ബജറ്റ് സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റവും ലക്ഷ്യം വയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് മാറ്റങ്ങളെന്നാണ് വിശദീകരണം. കോർപ്പറേറ്റ് ടാക്‌സിനെയാണ് കോർപ്പറേഷൻ നികുതിയായി ബജറ്റിൽ പ്രതിപാദിപ്പിക്കുന്നത്.

2019ലെ ഫെബ്രുവരിയിലെ ബജറ്റിൽ എക്‌സൈസ് തീരുവയായി എഴ് പൈസയും നികുതിയേതര വരുമാനമായി എട്ടു പൈസയും കിട്ടുമായിരുന്നു. ആദായ നികുതിയായി വരുന്നത് 17 പൈസയായിരുന്നു. ജി എസ് ടിയിലൂടെ 21 പൈസയും ലക്ഷ്യമിട്ടു. കടരഹതി മൂലധന വരുമാനമായി മൂന്ന് പൈസ തന്നെയായിരുന്നു പീയൂഷ് ഗോയലിന്റെ ബജറ്റിലും. 21 പൈസ കോർപ്പേറഷൻ നികുതിയാണ്. വായ്പയും മറ്റു ബാധ്യതകളും നൽകുന്നത് 19 പൈസയുമായിരുന്നു അന്ന്. പീയൂഷ് ഗോയലിന്റെ ബജറ്റിൽ കാതലായ മാറ്റം നിർമ്മലാ സീതാരമാൻ വരുത്തി. ആദായ നികുതി വരുമാനം കുറയുമ്പോൾ പാവപ്പെട്ടവരുടെ പോക്കറ്റ് കാലിയാക്കും തരത്തിൽ എക്‌സൈസ് ഡ്യൂട്ടിയും മറ്റും കൂട്ടുകയാണ്.

കിട്ടുന്ന ഓരോ രൂപയും എങ്ങനെയാണ് ചെലവാക്കുകയെന്ന കണക്കും ബജറ്റിലുണ്ട്. സംസ്ഥാനങ്ങളുടെ വീതമായ നികുതികളും തീരുവകളുമായി 23 പൈസ നൽകും. പലിശയടവിന് 18 ശതമാനം വേണം. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾക്കും പ്രതിരോധ ചെലവിനും 9 പൈസ വീതം നൽകും. ധനക്കമീഷനും സംസ്ഥാന വിഹിതവും 7 ശതമാനമാണ്. പെൻഷൻ കൊടുക്കാൻ 5 പൈസയും മാറ്റും. സബ്‌സിഡി കൊടുക്കാൻ എട്ട് പൈസയും മറ്റ് ചലവുകൾക്കും എട്ട് പൈസയും വേണം. ഇങ്ങനെയാണ് ഖജനാവിൽ എത്തുന്ന ഓരോ രൂപയും ചെലവാകുന്നത്. ഫെബ്രുവരിയിൽ പീയൂഷ് ഗോയൽ അവതരിപ്പിച്ചതിൽ ചെറിയ മാറ്റങ്ങൾ ഇവിടേയും ഉണ്ട്.

കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവകാശപ്പെടുന്നു. നാലു ലക്ഷം കോടി രൂപയാണ് ഇതുവരെ തിരിച്ചു പിടിച്ചതെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,95,601 കോടി രൂപയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ കർശന നിലപാടിന്റെ ഫലമായി ബാങ്കുകൾ കിട്ടാക്കടം പിരിക്കുന്നതിൽ കൂടുതൽ ജാഗ്രത കാട്ടിയതുകൊണ്ടു പിന്നീടു നില പെട്ടെന്നു മെച്ചപ്പെടാൻ തുടങ്ങി. സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തിനിടയിൽത്തന്നെ 19,982 കോടി രൂപ വീണ്ടെടുക്കാൻ കഴിഞ്ഞു. തിരിച്ചുപിടിച്ച തുക ഇക്കഴിഞ്ഞ ഡിസംബർ അവസാനം 31,168 കോടിയിലെത്തിയതോടെ കിട്ടാക്കടം 8,64,433 കോടിയായി കുറഞ്ഞിട്ടുണ്ട്. നടപ്പു ത്രൈമാസത്തിൽ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള തുക 70,000 കോടിയോളമാണ്. ലക്ഷ്യം നേടാനായാൽ ഈ സാമ്പത്തിക വർഷത്തെ നേട്ടം 1,00,000 കോടി രൂപ കടക്കും.

ഒന്നാം മോദി സർക്കാർ ഭവന നിർമ്മാണ മേഖലയിലും അടിസ്ഥാന വികസന രംഗത്തും നികുതിവരവിന്റെ കാര്യത്തിലും കൈവരിച്ച നേട്ടങ്ങളെ ബജറ്റിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. നികുതി വിഹിതത്തിൽ 1190.01 കോടി രൂപയാണ് വർധിച്ചത്. ഇത് ഒരു റെക്കോർഡാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 2022 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും വീട് ഉറപ്പാക്കുമെന്ന പ്രഖ്യാപനം ചരിത്രപരമാണ്. 1.95 കോടി വീടുകളാണ് പുതുതായി നിർമ്മിക്കുക. എല്ലാ കർഷകർക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തുന്നതിനു പുറമെ വീടുകൾ തോറും ശുചിത്വമുള്ള അടുക്കളയൊരുക്കും. ചെറുകിട വ്യാപാരികൾക്കായി പ്രധാനമന്ത്രി കർമയോഗി മാനദണ്ഡ് എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതിയാണ് മറ്റൊന്ന്. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ളവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഭവനവായ്പകൾക്കു മേലുള്ള ആദായ നികുതിയിൽ ഒന്നരലക്ഷം രൂപ ഇളവ് അനുവദിക്കുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കും. പ്രതിരോധത്തിന് 3.18 ലക്ഷം കോടി നീക്കിവച്ച് രാജ്യരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

പുതിയ ഇന്ത്യയെയാണ് ഈ ബജറ്റ് അഭിമുഖീകരിക്കുന്നതെന്ന് വ്യക്തം. സ്ത്രീകളെയും പാവപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള പദ്ധതികൾ ഇതിന് തെളിവാണ്. 'നാരി ടു നാരായണി' പദ്ധതി രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തും. വനിതാ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വുമൺ സെൽഫ് ഗ്രൂപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിലെ അംഗത്തിന് 5,000 രൂപ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. വുമൺ സെൽഫ് ഗ്രൂപ്പിലെ ഒരംഗത്തിന് മുദ്ര പദ്ധതിപ്രകാരം ഒരുലക്ഷം രൂപയുടെ വായ്പ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP