Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നല്ല അക്കൗണ്ടന്റ് ഉണ്ടെങ്കിൽ 10 ലക്ഷം രൂപ വരെ പ്രതിവർഷം വരുമാനം ഉള്ളവർക്കും നികുതി അടയ്ക്കാതെ രക്ഷപ്പെടാം; പകതിയോളം സർക്കാർ ജീവനക്കാരും ഇനി നികുതി അടയ്‌ക്കേണ്ടാത്ത പാവങ്ങൾ; ബജറ്റിലെ നികുതി ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം

നല്ല അക്കൗണ്ടന്റ് ഉണ്ടെങ്കിൽ 10 ലക്ഷം രൂപ വരെ പ്രതിവർഷം വരുമാനം ഉള്ളവർക്കും നികുതി അടയ്ക്കാതെ രക്ഷപ്പെടാം; പകതിയോളം സർക്കാർ ജീവനക്കാരും ഇനി നികുതി അടയ്‌ക്കേണ്ടാത്ത പാവങ്ങൾ; ബജറ്റിലെ നികുതി ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരിൽ ബഹുഭൂരിഭാഗത്തിനും ഇനി ആദായ നികുതി നൽകേണ്ടി വരില്ല. കരുതലോടെ നിക്ഷേപിച്ചാൽ പത്ത് ലക്ഷം രൂപ പ്രതിവർഷം വരുമാനമുള്ളവർക്കും ആദായ നികുതിയുടെ പരിധിയിൽ നിന്ന് ചാടിക്കടക്കാനാകും. 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കു പൂർണ നികുതിയിളവ് (റിബേറ്റ് രൂപത്തിൽ) നൽകുന്ന പുതിയ ആദായ നികുതി പരിഷ്‌കരണത്തിന്റെ പത്ത് ലക്ഷത്തിലേക്ക് മാറ്റിയെടുക്കാനും കഴിയും. കരുതലോടെ അക്കൗണ്ടിങ് നടത്തിയാൽ മാത്രം മതി. ഇതാണ് സർക്കാർ ജീവനക്കാരിൽ ബഹുഭൂരിഭാഗത്തിനും തുണയാകുന്നത്. നികുതിയിളവിനും നികുതിയൊഴിവിനുമുള്ള എല്ലാ വ്യവസ്ഥകളും പ്രയോജനപ്പെടുത്തിയാൽ 10,05,000 രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കാനാകും.

വാർഷിക വരുമാനം ഒൻപതര ലക്ഷം രൂപയുള്ളവർക്ക് സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000 രൂപയുടെ ആനുകൂല്യം കിട്ടും. ഇതിനൊപ്പം 80സി പ്രകാരം ഇളവു കിട്ടുന്നത് 1,50,000 രൂപയാണ്. ലൈഫ് ഇൻഷുറൻസ്, പിഎഫ്, ഭവനവായ്പ മുതൽ തിരിച്ചടവ്, കുട്ടികളുടെ ട്യൂഷൻ ഫീസ് വരെ ഇതിൽ ഉൾപ്പെടും. ഇതിനൊപ്പം ഭവനവായ്പയുടെ പലിശ പരമാവധി ഇളവ് 2,00,00 രൂപവരയുണ്ട്. നാഷനൽ പെൻഷൻ പദ്ധതിയിലെ നിക്ഷേപം: 50,000 രൂപയാക്കുമ്പോൾ അതിലും അനുകൂല്യം കിട്ടും. അതായത് മൊത്തം വരുമാനമായ ഒമ്പതരലക്ഷം രൂപയിൽ നിന്ന് മുകളിൽ പറഞ്ഞ 50,000, 1,50,000, 2,00,00, 50,000 രൂപ വീതം കുറയ്ക്കുമ്പോൾ ആദായ നികുതി നൽകേണ്ട തുക 5,00,000 രൂപയായി മാറും. ഇതിന്റെ അഞ്ച് ശതമാനം 12,500 രൂപയാണ്. അതായത് രണ്ടര ലക്ഷം സ്ലാബിലെ നികുതി കണക്കാക്കുമ്പോൾ 12,500 രൂപയാകും. സർക്കാർ അത്രയും തുക റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ നൽകേണ്ട ആദായ നികുതിയിൽ നിന്ന് റിബേറ്റ് കുറയുമ്പോൾ അടയ്‌ക്കേണ്ട തുക പൂജ്യമായി മാറും.

ഇതിനു പുറമേ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയമായി 25,000 രൂപ വരെ അടയ്ക്കുന്നതിനും നികുതിയൊഴിവുണ്ട്. അതുകൂടി പ്രയോജനപ്പെടുത്തിയാൽ, 9.75 ലക്ഷം രൂപ വാർഷിക വരുമാനമുള്ളയാൾക്കു നികുതി നൽകേണ്ട. തീർന്നില്ല, മാതാപിതാക്കൾക്കു മെഡിക്കൽ ഇൻഷുറൻസ് എടുത്തുനൽകിയാൽ അതിന്റെ പ്രീമിയത്തിനും 25,000 രൂപ വരെ കിഴിവുണ്ട്. 10 ലക്ഷം രൂപ വരുമാനമുള്ളയാൾ ഇപ്പറഞ്ഞ വ്യവസ്ഥകളെല്ലാം പ്രയോജനപ്പെടുത്തിയാൽ നികുതി ഒഴിവാക്കാം. മാതാപിതാക്കളിൽ ഒരാളെങ്കിലും 60നുമേൽ പ്രായമുള്ളവരാണെങ്കിൽ പരിധി 30,000 രൂപയാണ്. അങ്ങനെ നോക്കിയാൽ, 10,05,000 രൂപ വാർഷിക വരുമാനക്കാർക്കും ഇളവു നേടാനാകും.

അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതിയില്ലെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാൽ അഞ്ച് ലക്ഷം പരിധിയുടെ ഗുണം അതിന് മുകളിൽ വരുമാനം ഉള്ളവർക്ക് ലഭിക്കില്ലെന്ന വാദവുമെത്തി. നികുതി ഘടനയിൽ കാര്യമായ മാറ്റമില്ലാത്തതാണ് ഇതിന് കാരണം. രണ്ടര ലക്ഷം രൂപയായിരുന്നു ആദ്യ സ്ലാബ്. അത് മാറ്റതെയാണ് ഇപ്പോഴും അഞ്ച് ലക്ഷം രൂപവരെ വരുമാനം ഉള്ളവർക്ക് നികുതി ഇളവ് നൽകുന്നത്. അതുകൊണ്ട് അഞ്ച് ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ളവർക്കെല്ലാം രണ്ടരക്ഷം രൂപ ഒഴികെ ബാക്കിയുള്ള വരുമാനത്തിന് നികുതി നൽകേണ്ടി വരുമെന്ന വിലയിരുത്തലെത്തി.

എന്നാൽ നിലവിലെ കണക്കുകൾ പരിശോധിച്ചാൽ പത്ത് ലക്ഷം രൂപവരെയുള്ളവർക്ക് നികുതി അടയ്ക്കുന്നത് ഒഴിവാക്കാം. എന്നാൽ അതിന് മുകളിൽ വരുമാനം ഉള്ളവർക്ക് രണ്ടര ലക്ഷം രൂപമുതൽ നികുതി നൽകേണ്ടിയും വരും. രണ്ടര ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി നൽകണം.

അഞ്ചുലക്ഷംവരെ നികുതി കൊടുക്കേണ്ട എന്ന് പ്രഖ്യാപിച്ചപ്പോഴും സ്‌ളാബുകൾ അതേപടി നിലനിർത്തുകയാണ് ചെയ്തത്. രണ്ടര ലക്ഷം മുതൽ അഞ്ചുലക്ഷംവരെ ഇളവ് കിട്ടാൻ റിട്ടേൺഫയൽ ചെയ്ത് റിബേറ്റ് നേടണമെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP