Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെണ്ണയ്ക്കും നെയ്യിനും ഭക്ഷ്യ എണ്ണയ്ക്കും പീനട്ട് ബട്ടറിനും വില കൂടും; മെഡിക്കൽ ഉപകരണങ്ങൽ സെസ്; സിഗരറ്റിന് വില കൂടുമ്പോൾ ബിഡിക്ക് നികുതി വർദ്ധനയില്ല; ബജറ്റ് 2020: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം ?

വെണ്ണയ്ക്കും നെയ്യിനും ഭക്ഷ്യ എണ്ണയ്ക്കും പീനട്ട് ബട്ടറിനും വില കൂടും; മെഡിക്കൽ ഉപകരണങ്ങൽ സെസ്; സിഗരറ്റിന് വില കൂടുമ്പോൾ ബിഡിക്ക് നികുതി വർദ്ധനയില്ല; ബജറ്റ് 2020: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജി എസ് ടിയുടെ കാലത്തും വില കൂട്ടി ഖജനാവിന് കരുത്ത് പകരാൻ കേന്ദ്ര സർക്കാർ, കസ്റ്റംസ് തീരുവയും എക്‌സൈസ് തീരുവയും കൂട്ടിയാണ് ഇടപെടൽ. ഇറക്കുമതി ചെയ്യുന്ന പാദരക്ഷകൾ, ഫർണിച്ചർ, മെഡിക്കൽ ഉപകരണങ്ങൾ, വാൾ ഫാനുകൾ ഇവയുടെ കസ്റ്റംസ് തീരുവ കൂട്ടി. മെഡി. ഉപകരണങ്ങൾക്ക് സെസ് ഏർപ്പെടുത്തി. ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, കളിമൺ പാത്രങ്ങളുടെ തീരുവ ഇരട്ടിയാക്കി, 20% സിഗരറ്റ്, പുകയില ഉൽപന്നങ്ങൾക്ക് എക്‌സൈസ് ഡ്യൂട്ടി കൂട്ടി, ബീഡിക്ക് മാറ്റമില്ല.

പുതിയ ബജറ്റിൽ കോർപറേറ്റ് നികുതിയും വെട്ടിക്കുറച്ചു. ഉൽപാദനമേഖലയിലെ പുതിയ കമ്പനികൾക്ക് 15 ശതമാനം നികുതി മാത്രം അടച്ചാൽ മതി. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു. ധർമസ്ഥാപനങ്ങളുടെ നികുതി പൂർണമായി ഒഴിവാക്കി. ആധാറുള്ളവർക്ക് ഉടൻ പാൻകാർഡ് നൽകും.

കേന്ദ്ര ബജറ്റിൽ വില കൂടുന്നത് ഇവയ്ക്ക്:

നെയ്യ്, വെണ്ണ, ഭക്ഷ്യ എണ്ണ, പീനട്ട് ബട്ടർ
വാൽനട്ട് (തോടുള്ളത്), ച്യൂയിങ് ഗം, ഡയറ്ററി സോയ ഫൈബർ, ഐസലേറ്റഡ് സോയ പ്രോട്ടീൻ
പ്രിസർവ്ഡ് പൊട്ടറ്റോ, ഷുഗർബീറ്റ് വിത്ത്, ചോളം, വെയ്, മെലിൻ
പാദരക്ഷകൾ, ഷേവിങ് സെറ്റ്, ഹെയർ ക്ലിപ്, ഹെയർ റിമൂവിങ് ഉപകരണങ്ങൾ
ടേബിൾവെയർ, കിച്ചൻവെയർ, വാട്ടർ ഫിൽട്ടർ, ഗ്ലാസ് വെയർ
പോർസെലെയ്ൻ വീട്ടുപകരണങ്ങൾ, ചീനപ്പാത്രം
വാട്ടർ ഹീറ്റർ, ഇമ്മേഷൻ ഹീറ്റർ
പോർട്ടബിൾ ബ്ലോവർ
ടേബിൾ ഫാൻ, സീലിങ് ഫാൻ, പെഡെസ്റ്റൽ ഫാൻ
ചീർപ്പ്, ഹെയർപിൻ, കേളിങ് പിൻ, കേളിങ് ഗ്രിപ്, ഹയർ കേളേഴ്‌സ്
ഹാൻഡ് സീവ്, ഹാൻഡ് റിഡിൽ
പാഡ്ലോക്ക്
റൂബി, എമറാൾഡ്, റഫ് കളേഡ് ജെംസ്റ്റോൺ, ഇന്ദ്രനീലം
ടോസ്റ്റർ, കോഫി-ടീ മെയ്ക്കർ
ഫൂഡ് ഗ്രൈൻഡർ, അവ്ൻ, കുക്കർ, കുക്കിങ് പ്ലേറ്റ്, ബോയിലിങ് റിങ്, ഗ്രില്ലർ, റോസ്റ്റർ
ഹെയർ ഡ്രയർ, ഹാൻഡ് ഡ്രയർ, ഇലക്ട്രിക് അയൺ ബോക്‌സ്
കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, കൃത്രിമ പൂക്കൾ, മണികൾ, മുട്ടുമണികൾ, ശിൽപങ്ങൾ, ട്രോഫികൾ
മൊബൈൽ ഫോണുകളിലെ പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ), ഡിസ്‌പ്ലേ പാനൽ, ടച്ച് അസംബ്ലി, ഫിംഗർപ്രിന്റ് റീഡർ
ഫർണിച്ചർ, വിളക്കുകൾ, ലൈറ്റിങ് ഫിറ്റിങ്ങുകൾ
ഇലക്ട്രോ-തെർമിക് ഫ്‌ളൂയിഡ് ഹീറ്റർ, ഇലക്ട്രിക് ഹീറ്റിങ് റെസിസ്റ്റർ, പ്രാണികളെ അകറ്റാനുള്ള റിപ്പല്ലർ ഡിവൈസുകൾ

എക്‌സൈസ് തീരുവ കൂട്ടിയത്

സിഗററ്റ്, ഹുക്ക, ചവയ്ക്കുന്ന പുകയില, ജർദ ചേർത്ത സുഗന്ധ പുകയില, പുകയിലസത്ത്

വില കുറയുന്നവ

ന്യൂസ് പ്രിന്റ്
സ്പോർട്സ് ഉപകരണങ്ങൾ
മൈക്രോഫോൺ
ഇലക്ട്രിക് വാഹനങ്ങൾ
സെലക്ടീവ് ബ്രീഡിങ്ങിലൂടെ ജനിച്ചയിനം കുതിരകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP