Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വരുമാനത്തിന്റെ 95 ശതമാനവും ചെലവിന്റെ 95 ശതമാനവും ബാങ്ക് വഴിയാണെങ്കിൽ മാത്രം 5 കോടിയിൽ താഴെ വിറ്റുവരവുള്ള ചെറുകിടക്കാർക്ക് ഓഡിറ്റ് കിഴവിന്റെ ആനുകൂല്യമുള്ളൂ; കഴിഞ്ഞവർഷം വിറ്റഴിച്ചത് ഒരു ലക്ഷം കോടിയുടെ മൂല്യമുള്ള സ്ഥാപനങ്ങൾ എങ്കിൽ ഇത്തവണ വിൽക്കുന്നത് രണ്ട് ലക്ഷം കോടി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ; കേന്ദ്ര ബജറ്റിൽ വിറ്റഴിക്കലിലൂടെ ലക്ഷ്യം 2.1 ലക്ഷം കോടി

വരുമാനത്തിന്റെ 95 ശതമാനവും ചെലവിന്റെ 95 ശതമാനവും ബാങ്ക് വഴിയാണെങ്കിൽ മാത്രം 5 കോടിയിൽ താഴെ വിറ്റുവരവുള്ള ചെറുകിടക്കാർക്ക് ഓഡിറ്റ് കിഴവിന്റെ ആനുകൂല്യമുള്ളൂ; കഴിഞ്ഞവർഷം വിറ്റഴിച്ചത് ഒരു ലക്ഷം കോടിയുടെ മൂല്യമുള്ള സ്ഥാപനങ്ങൾ എങ്കിൽ ഇത്തവണ വിൽക്കുന്നത് രണ്ട് ലക്ഷം കോടി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ; കേന്ദ്ര ബജറ്റിൽ വിറ്റഴിക്കലിലൂടെ ലക്ഷ്യം 2.1 ലക്ഷം കോടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ട് ലക്ഷം കോടി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കാനാണ് കേന്ദ്ര സർക്കാർ ഇത്തവണ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാക്കുന്നതാണ് കേന്ദ്ര ബജറ്റ്. കഴിഞ്ഞ വർഷം ഒരു ലക്ഷം കോടിയുടെ മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ വച്ചിരുന്നുവെന്നാണ് വലിയിരുത്തൽ. മുതലാളിമാർക്കു വേണ്ടി നികുതി ഇളവ് നൽകുന്നു. എന്നിട്ട് രാജ്യത്ത് മൊത്തം സാമ്പത്തിക പ്രശ്നമാണെന്ന് പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ തീരുമാനിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത് നേരത്തെ പറഞ്ഞ മുതലാളിമാർക്കു തന്നെ. നികുതി ഇളവ് നൽകാതിരുന്നാൽ രാജ്യത്ത് വരുമാനം ഉണ്ടാകും. എന്നാൽ, മുതലാളിമാർക്കു വേണ്ടിയാണ് കേന്ദ്രം എല്ലാം ചെയ്യുന്നതെന്ന വിമർശനവും ശക്തമാണ്. ആദായനികുതി സങ്കീർണമാക്കിയതും വിർശന വിധേയമാകുന്നു.

25 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ 7 വർഷത്തിൽ, തുടർച്ചയായ 3 വർഷത്തെ ലാഭത്തിനു നികുതി നൽകേണ്ടെന്നാണു നിലവിലെ വ്യവസ്ഥ. വിറ്റുവരവ് 100 കോടി വരെയെന്നു പരിധി ഉയർത്തി, 7 വർഷം എന്നത് 10 വർഷമാക്കി. ഇതു കോർ്പ്പറേറ്റുകൾക്ക് ഗുണകരമാകും. ചെറുകിട സംരംഭ മേഖലയിൽ 1 കോടിയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവയുടെ കണക്കുകൾ അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. 5 കോടിയിൽ കൂടുതൽ വരുമാനമുള്ളവ ഇനി ഇങ്ങനെ ഓഡിറ്റിങ് നടത്തിയാൽ മതി. പക്ഷേ, 5 ശതമാനത്തിൽ താഴെ മാത്രം കറൻസിയിൽ ഇടപാടുകളെങ്കിലാണ് ഈ ആനുകൂല്യം ലഭിക്കുക.

ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് ഓഹരി ഉടമ തന്നെ നികുതി നൽകണം. മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനത്തിനും നികുതി നൽകണം. മ്യൂച്വൽ ഫണ്ടിന്റെ കാര്യത്തിൽ ചെലവുകൾക്ക് 57ാം വകുപ്പു പ്രകാരമുള്ള കിഴിവ് വരുമാനത്തിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തും. 2003 മുതലാണ് ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് കമ്പനി ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്‌സ് നൽകണമെന്ന നിയമം കൊണ്ടുവന്നത്. ഓഡിറ്റ് പരിധി ഒരു കോടിയിൽ നിന്ന് 5 കോടി രൂപയാക്കി. രണ്ടു നിബന്ധനകളുണ്ട്. പണമായുള്ള വരവ് മൊത്തം വിറ്റുവരവിന്റെ 5 ശതമാനത്തിൽ കൂടാൻ പാടില്ല. മൊത്തം ചെലവിന്റെ 5 ശതമാനത്തിലധികം പണമായി പാടില്ല.

അതായത് വരവിന്റെ 95 ശതമാനവും ചെലവിന്റെ 95 ശതമാനവും ബാങ്ക് വഴിയാണെങ്കിൽ മാത്രമേ 5 കോടിയിൽ താഴെ വിറ്റുവരവുള്ളവർക്ക് ഓഡിറ്റ് ഒഴിവിന്റെ ആനുകൂല്യമുള്ളൂ. (ആനുമാനിക സമ്പ്രദായത്തിൽ നികുതി അടയ്ക്കുന്നവർക്ക് 2 കോടി രൂപ വരെ ഓഡിറ്റ് ഒഴിവ് തുടരുന്നുണ്ട്). പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, ചെലവു കുറഞ്ഞ വീടിനായി വായ്പയെടുക്കുന്നവർക്ക് പലിശയിൽ 1.5 ലക്ഷം രൂപവരെ ഇളവ് 2021 മാർച്ച് 31വരെ തുടരും. ചെലവു കുറഞ്ഞ ഭവന പദ്ധതികൾ നടപ്പാക്കുന്നവർക്ക് ലാഭത്തിന്മേലുള്ള നികുതിയിളവ് 2021 മാർച്ച് 31വരെ തുടരും. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം സർക്കിൾ റേറ്റിനേക്കാൾ കുറവും വ്യത്യാസം 5 ശതമാനത്തിൽ കൂടുതലുമെങ്കിൽ വിൽക്കുന്നവരും വാങ്ങുന്നവരും മൂലധന വരുമാനത്തിന് നികുതി നൽകേണ്ടതുണ്ട്. ഇനി വ്യത്യാസം 10 ശതമാനത്തിൽ കൂടുതലെങ്കിൽ മാത്രം ലാഭ നികുതി.

ഉപസ്ഥാപനത്തിൽനിന്ന് മാതൃസ്ഥാപനത്തിനു ലഭിക്കുന്ന ലാഭവിഹിതത്തിന് നികുതി നൽകണം. വിദേശ രാജ്യങ്ങൾ തങ്ങളുടെ ധനനിധിയിലൂടെ ഇന്ത്യയിൽനടത്തുന്ന നിക്ഷേപങ്ങൾക്ക് പലിശ, ലാഭവിഹിതം, മൂലധന വരുമാനം തുടങ്ങിയവയിൽ 2024 മാർച്ച് 31വരെ പൂർണ നികുതിയിളവ്. നികുതി ഇളവ് ലഭിക്കണമെങ്കിൽ ധർമ സ്ഥാപനങ്ങൾ ആദായ നികുതി വകുപ്പിൽ രജിസ്റ്റർ ചെയ്യണം. റജിസ്‌ട്രേഷന് ഓൺലൈൻ സംവിധാനം. പഴയതും പുതിയതുമായ എല്ലാ സ്ഥാപനത്തിനും സവിശേഷ റജിസ്‌ട്രേഷൻ നമ്പർ (യുആർഎൻ). പുതിയ സ്ഥാപനങ്ങൾക്ക് 3 വർഷത്തെ താൽക്കാലിക റജിസ്‌ട്രേഷനും വ്യവസ്ഥ.

ധർമ സ്ഥാപനങ്ങൾക്ക് സഹായം നൽകുന്നവർക്ക് ഇക്കാര്യം ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സുഗമമാക്കും. സഹായം സ്വീകരിക്കുന്ന സ്ഥാപനം നൽകുന്ന വിവരങ്ങൾ റിട്ടേൺ ഫോമിൽ മുൻകൂർ ഉൾപ്പെടുത്തും.

അടുത്ത സാമ്പത്തികവർഷം പൊതു ആസ്തികൾ വിൽക്കുന്നതിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽക്കുന്നതിലൂടെയും സർക്കാർ ലക്ഷ്യമിടുന്നത് 2.1 ലക്ഷം കോടി രൂപ. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ ഐ.പി.ഒ., എയർ ഇന്ത്യ, ബി.പി.സി.എൽ. വിൽപ്പന എന്നിവ ഉൾപ്പെടെയാണിത്.

പൊതുമേഖലാ ആസ്തികൾ വിൽക്കുന്നതിലൂടെ 1.20 ലക്ഷം കോടി രൂപയും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 90,000 കോടി രൂപയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. എൽ.ഐ.സി.യുടെ ഐ.പി.ഒ. നടത്തുമെന്നതാണ് ഇതിൽ വലിയ പ്രഖ്യാപനം. പൊതുമേഖലാ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് അവയ്ക്ക് സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്ന മുഖവുരയോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

47.11 ശതമാനം ഓഹരികളാണ് ഇനി ഐ.ഡി.ബി.ഐ. ബാങ്കിൽ സർക്കാരിനുള്ളത്. വിപണിവിലയനുസരിച്ച് ഇതിന്റെ വിൽപ്പനയിലൂടെ സർക്കാരിന് 18,000 കോടി രൂപയെങ്കിലും ലഭിക്കുമെന്ന് കണക്കാക്കുന്നു. ഐ.ഡി.ബി.ഐ.യുടെ 51 ശതമാനം ഓഹരികൾ എൽ.ഐ.സി.യുടെ കൈവശമാണ്. എൽ.ഐ.സി. ഓഹരികൾ വിൽക്കുന്നത് തന്ത്രപരമായ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പന ഈ വർഷം ലക്ഷ്യമിട്ടിരുന്നതാണെങ്കിലും പൂർത്തിയാക്കാനായിട്ടില്ല. ഇത് അടുത്ത സാമ്പത്തികവർഷം നടന്നേക്കും. കൂടാതെ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലും പട്ടികയിലുണ്ട്. ഇതിന്റെ രണ്ടിന്റെയും വിൽപ്പനയിലൂടെ ഒരു ലക്ഷം കോടിക്കടുത്ത് വരുമാനം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

2020 സാമ്പത്തികവർഷത്തെ പൊതു ആസ്തി വിൽപ്പന ലക്ഷ്യം 65,000 കോടി രൂപയായി സർക്കാർ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രണ്ടുമാസം മാത്രം ബാക്കിനിൽക്കെ 18,094.59 കോടി രൂപ മാത്രമാണ് സർക്കാരിന് സമാഹരിക്കാനായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ലക്ഷ്യം 1.05 ലക്ഷം കോടിയിൽനിന്ന് പകുതിയായി കുറയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP