Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

34,924 കോടിയുമായി 'ക്രിപ്‌റ്റോ രാജ്ഞി' മുങ്ങിയതോടെ നട്ടം തിരിഞ്ഞത് 175 രാജ്യങ്ങളിലെ നിക്ഷേപകർ; വൺകോയിൻ അധികം താമസിയാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്ന സുന്ദരിയുടെ വാഗ്ദാനത്തിൽ നിറഞ്ഞത് തട്ടിപ്പിന്റെ സാധ്യതകൾ; സൗന്ദര്യത്തിലും വാക്ചാതുരിയിലും ഇന്ത്യക്കാരെ മയക്കാൻ രുജാ ഇഗ്നാറ്റോവ എത്തുമോ? ബിറ്റ് കോയിന്റെ വിലക്ക് സുപ്രീംകോടതി മാറ്റുമ്പോൾ ചതിക്കുഴികൾ വീണ്ടുമെത്താൻ സാധ്യത

34,924 കോടിയുമായി 'ക്രിപ്‌റ്റോ രാജ്ഞി' മുങ്ങിയതോടെ നട്ടം തിരിഞ്ഞത് 175 രാജ്യങ്ങളിലെ നിക്ഷേപകർ; വൺകോയിൻ അധികം താമസിയാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്ന സുന്ദരിയുടെ വാഗ്ദാനത്തിൽ നിറഞ്ഞത് തട്ടിപ്പിന്റെ സാധ്യതകൾ; സൗന്ദര്യത്തിലും വാക്ചാതുരിയിലും ഇന്ത്യക്കാരെ മയക്കാൻ രുജാ ഇഗ്നാറ്റോവ എത്തുമോ? ബിറ്റ് കോയിന്റെ വിലക്ക് സുപ്രീംകോടതി മാറ്റുമ്പോൾ ചതിക്കുഴികൾ വീണ്ടുമെത്താൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഇന്ത്യയിൽ ഇനി ക്രിപ്‌റ്റോ കറൻസി നിയമ വിരുദ്ധമല്ല. നേരത്തെ ഇത് അങ്ങനെയായിരുന്നില്ല. മുമ്പ് നിയമവിരുദ്ധമാണെങ്കിലും ബിറ്റ്കോയിൻ ഇടപാടിന്റെ പേരിൽ നിയമവിരുദ്ധമായി ഇന്ത്യയിൽ മറിഞ്ഞത് കോടികളാണ്. ചിലർക്ക് ജീവനും നഷ്ടമായി. മലപ്പുറത്തെ പെരിന്തൽമണ്ണക്കാരൻ അബ്ദുൾ ഷുക്കൂർ 250 കോടി രൂപയിലേറെ ബിറ്റ്കോയിന്റെ പേരിൽ സമാഹരിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ ബിറ്റ്കോയിന്റെ വിലയിടിഞ്ഞു തുടങ്ങിയതോടെയാണ് ഷുക്കൂർ പ്രതിസന്ധിയിലായതും പണം നഷ്ടമായവർ ചേർന്ന് അദ്ദേഹത്തെ മർദ്ദിച്ചു കൊലപ്പെടുത്തിയതും. ഈ കൊലപാതകം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു. ഇത് ബിറ്റ് കോയിന്

ഈ ഷുക്കൂറിന്റെ കൊലപാതകത്തിൽ ഒരു പങ്ക് ഷുക്കൂർ പോലും ഒരുപക്ഷേ അറിയാത്ത വിദേശ വനിതയ്ക്ക് ഉണ്ട്. ബിറ്റ്കോയിന് ബദലായി വൺ കോയിൻ എന്ന ക്രിപ്റ്റോ കറൻസി പുറത്തിറക്കിയ ക്രിപ്‌റ്റോക്വീൻ എന്നറിയപ്പെടുന്ന രുജാ ഇഗ്നാറ്റോവയാണ് ഈ യുവതി. ബിറ്റ്കോയിന് ബദലായി ഇവർ പുറത്തിറക്കിയ വൺകോയിൻ ആഗോള വിപണി പിടിച്ചടക്കിയപ്പോൾ തന്നെയാണ് ബിറ്റ്കോയിന് ഇന്ത്യയിൽ വിലയിടിഞ്ഞ് തുടങ്ങിയതും. ഇതിന്റെ ഫലമാണ് ഷുക്കൂറിന്റെ കൊലപാതകവും. അതേസമയം കേരളത്തിൽ നിക്ഷേപരെ കബളിപ്പിച്ച ഷുക്കൂറിന്റെ മാതൃകയാണ് ആഗോള തലത്തിൽ ക്രിപ്റ്റോക്വീൻ രുജ ഇഗ്‌നാറ്റോവ നടത്തുന്നതും. ഒന്നും രണ്ടുമല്ല 175 രാജ്യങ്ങളിലെ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയിരിക്കയാണ് ഇഗ്‌നാറ്റോവ. ഇത്തരത്തിലുള്ളവർ വീണ്ടും കേരളത്തിൽ സജീവമാകും.

പുറത്തുവന്ന കണക്കുകൾ പ്രകാരം ക്രിപ്റ്റോ കറൻസിയിലൂടെ 4.9 ബില്ല്യൻ ഡോളർ (ഏകദേശം 34924.99 കോടി രൂപ)യുമായാണ് ഇഗ്‌നാറ്റോവ അപ്രത്യക്ഷമായത്. ആഗോള വ്യാപകമായി നിക്ഷേപം സ്വീകരിക്കുകയായിരുന്നു ഇഗ്‌നാറ്റോവ. അമേരിക്കയുടെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ ഇവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോയിക്കഴിഞ്ഞു. ഇത്തരം മാതൃകകൾക്ക് ഇനി ഇന്ത്യയും വിളനിലമായി മാറും. ബിറ്റ്‌കോയിൻ തരംഗത്തിനിടെയാണ് കൊട്ടിഘോഷിച്ചാണ് ഇവർ തന്റെ പുതിയ ക്രിപ്റ്റോകറൻസിയായി വൺകോയിൻ (OneCoin) രുജാ അവതരിപ്പിച്ചത്. ശരിക്കും താരപരിവേഷത്തോടെയാണ് ഇവർ ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത്. ഡോക്ടർ രുജാ, ഡോക്ടർ ഇഗ്നാറ്റോവ എന്നിങ്ങനെയുള്ള പേരുകളിലാണ് ഇവർ നിക്ഷേപ സംഗമങ്ങളിൽ പ്രസംഗിക്കുക. വൺകോയിൻ അധികം താമസിയാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്നടക്കമായിരുന്നു ഇവരുടെ വാഗ്ദാനം.

2016ൽ വെംബ്ലിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പലരും അവരുടെ വലയിൽ വീഴുക തന്നെ ചെയ്തു. ഗ്ലാസ്‌കോയിൽ നിന്നുള്ള ബെൻ മക്ആഡം മാത്രം നിക്ഷേപിച്ചത് 10,000 യൂറോയാണ്. കൂടാതെ ബൾഗേറിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് തന്റെ കുടുംബാംബങ്ങളെ പറഞ്ഞു മനസിലാക്കി എത്തിച്ചുകൊടുത്ത പണത്തിന്റെ മൂല്യം ഏകദേശം 220,000 പൗണ്ടാണ്. 2017ലാണ് രുജ അപ്രത്യക്ഷയായത്. ദക്ഷിണ കൊറിയ, ഹോങ്കോങ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കാര്യമായ വൺകോയിന് ലഭിച്ചിരുന്നു. വിയറ്റ്‌നാം, ബെംഗ്ലാദേശ്, യുഗാണ്ട തുടങ്ങിയ പാവപ്പെട്ട രാജ്യങ്ങളിൽ നിന്നു പോലുമുള്ള ആളുകൾ അവരുടെ തട്ടിപ്പിൽ പെട്ടുവെന്നാണ് കാണാനാകുന്നത്. വൻ തുകയാണ് പല രാജ്യങ്ങളിൽ നിന്നും അവരെ വിശ്വസിച്ചു നൽകിയിരിക്കുന്നത്. ഈ വർഷം ആദ്യമാണ് രുജയ്‌ക്കെതിരെ അമേരിക്ക കള്ളപ്പണക്കേസ് (money laundering) ചുമത്തിയിരിക്കുകയാണ്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വൺകോയിനെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യയിലും ചർച്ചയായി. എന്നിട്ടും സുപ്രീംകോടതി ബിറ്റ് കോയിനെ അംഗീകരിച്ചത് ഏറെ ഞെട്ടലോടെയാണ് പലരും ഉൾക്കൊള്ളുന്നത്.

ഹൈ-ടെക് മുഖംമൂടിയിൽ നടക്കുന്ന തട്ടിപ്പുകൾ വ്യാപകമാണ് എന്നതിന്റെ തെളിവാണ് വൺ കോയിൻ തട്ടിപ്പും. ഇത്തരം തട്ടിപ്പുകളിൽ എല്ലാത്തരം ആളുകളും വീണുപോകുകയും ചെയ്യുന്നു. 2016ൽ ബിറ്റ്‌കോയിൻ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന തോന്നൽ സൃഷ്ടിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചിരുന്നു. എന്നാൽ, അന്ന് മുതൽ തട്ടിപ്പു സാധ്യത മുന്നിൽ കണ്ട് ഇന്ത്യൻ സർക്കാർ ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വൻ വാഗ്ദാനങ്ങൾ നടത്തിയും വീരവാദങ്ങൾ മുഴക്കിയുമാണ് ഇത്തരം ഇടപാടുകൾ എത്തുന്നത്. അത്തരം വാഗ്ദാനങ്ങൾ നൽകാൻ മിടുക്കിയായിരുന്നു രുജ ഇഗ്‌നേറ്റ. ക്രിപ്‌റ്റോ എന്നത് അന്തിമ വാക്കാകാൻ പോകുന്നു തുടങ്ങിയ പ്രചാരണങ്ങളിൽ വീഴാതെ രക്ഷപ്പെട്ടവർ ഭാഗ്യമുള്ളവരാണ്. എന്നാൽ, രുജയുടേതു പോലെയുള്ള കമ്പനികളല്ല, മറിച്ച് നിരവധി ബഹുമാനിക്കപ്പെടുന്ന കമ്പനികൾ ഉൾക്കൊള്ളുന്നതാണ് ലിബ്രയുടെ പിന്നിലുള്ള പ്രവർത്തകർ. കൂടാതെ വിവിധ രാജ്യങ്ങളിലെ അധികാരികളുടെ സമ്മതത്തോടെയായിരിക്കും ഇത് ആവതരിപ്പിക്കുക എന്നും അവർ പറയുന്നു. എന്നാൽ, ഈ കറൻസി സുരക്ഷിതമായിരിക്കുമെന്നും എങ്ങാനും വിജയിച്ചാൽ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കില്ലെന്നും മറ്റും അധികാരികളെ മനസിലാക്കിക്കൊടുക്കുക എന്നത് എളുപ്പമായിരിക്കില്ല.

അടുത്തിടെ ഫേസ്‌ബുക്കിന്റെ ക്രിപ്‌റ്റോ കറൻസിക്ക് എതിർപ്പുമായി ഫ്രാൻസും ജർമനിയും രംഗത്തുവന്നിരുന്നു. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തിയെന്ന് ഫേസ്‌ബുക്കിന്റെ ക്രിപ്‌റ്റേ കറൻസി മേധാവി. അനുകൂലമായ താരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മേധാവി ബെർഡ്‌റൻഡ് പെരസ്. യൂറേപ്യൻ യൂണിയനിലെ ഫ്രാൻസ് ജർമനി എന്നിവരുടെ എതിർപ്പ് ശക്തമായി കൊണ്ടിരിക്കുകയാണ്. എന്ത് വിലകൊടുത്തും ക്രിപ്‌റ്റോ കറൻസി വരുന്നതിനെ തടയുമെന്ന് ഇവർ പറഞ്ഞിരുന്നു. തങ്ങളുടെ കറൻസി നടപ്പിലാക്കാൻ ഓൺലൈൻ വ്യാപാരികൾ, സാമ്പത്തിക സ്ഥാപനങ്ങൾ, എന്നിവരുമായും ഫേസ്‌ബുക്ക് ചർച്ചകൾ നടത്തി കൊണ്ടിരിക്കുകായണ്. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഡിജിറ്റൽ കറൻസി പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 2020 ജൂണിൽ ആരംഭിക്കാനാകുമെന്നാണ് ഫേസ്‌ബുക്ക് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യയിലും വിപണം തുറക്കുന്നത്.

സ്വർണത്തിൽ അധിഷ്ടിധമായ ക്രിപ്‌റ്റോ കറൻസി യുഎഇയിൽ പുറത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകളും് പുറത്തുവരുന്നുണ്ട്. ഗോൾഡൻ എം എന്ന ഗ്രൂപ്പാണ് കോയിൻ എം എന്ന ക്രിപ്‌റ്റോ കറൻസി പുറത്തിറക്കാൻ തയ്യാറായിട്ടുള്ളത്. പുതിയ ക്രിപ്‌റ്റോ കറൻസിയിലൂടെ നിക്ഷേപം ഒഴുകിയെനത്തുമെന്നാണ് ഗോൾഡൻ എം ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പുതിയ ക്രിപ്റ്റോ കറൻസിയെല്ലാം എത്രകണ്ട് വിശ്വസനീയമാണ് എന്ന കാര്യത്തിൽ ആഗോള തലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ ആശയക്കുഴപ്പത്തിനിടെയാണ് വൺകോയിൻ തട്ടിപ്പുകൾ അടക്കം പുറത്തുവരുന്നതും. എന്നാൽ ഇവർക്കെല്ലാം പുതിയ സാധ്യതയായി മാറും ഇന്ത്യയിൽ വിപണി സാധ്യത തുറക്കുന്നത്. ക്രിപ്‌റ്റോകറൻസി പൂർണമായി നിരോധിച്ച ആർബിഐ നടപടി ന്യായീകരണമില്ലാത്തതും, അനധികൃതവുമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിന് മറുവാദവുമായി സുപ്രീംകോടതിയിൽ ആർബിഐ പറഞ്ഞത്, ക്രിപ്‌റ്റോ കറൻസികൾ പൂർണമായി നിരോധിച്ചിട്ടില്ലെന്നും, ആർബിഐ അംഗീകരിച്ച ധനകാര്യസ്ഥാപനങ്ങൾ ഇതുപയോഗിച്ചുള്ള കൈമാറ്റം നടത്തരുതെന്നാണ് ഉത്തരവിറക്കിയത് എന്നുമാണ്. ഒപ്പം, അദൃശ്യമായ ഈ ഇടപാടുകൾ നിയന്ത്രിക്കാൻ ഒരു ഏജൻസിയുമില്ലെന്നിരിക്കെ, തീവ്രവാദഗ്രൂപ്പുകളും, കള്ളപ്പണക്കാരും ഇത് ഉപയോഗിക്കുമെന്നും ആർബിഐ വാദിച്ചു. എന്നാലിത് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരോധനം നീക്കിയത്.

2018 ഏപ്രിലിലാണ് ക്രിപ്‌റ്റോകറൻസികൾ നിരോധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിറക്കിയത്. ബാങ്കുകളോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ ബിറ്റ്‌കോയിനുകൾ പോലുള്ള കറൻസികൾ ഉപയോഗിക്കുകയോ സേവനങ്ങൾക്കോ പണത്തിന് പകരമോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ആർബിഐ നിർദ്ദേശിച്ചിരുന്നു. സ്വന്തമായി രൂപമില്ലാത്ത, പൂർണമായും ക്രിപ്‌റ്റോ രൂപത്തിൽ, ഡിജിറ്റൽ അഥവാ വിർച്വൽ കറൻസിയായി വിനിമയം ചെയ്യപ്പെടുന്ന ക്രിപ്‌റ്റോ കറൻസികൾ, രാജ്യത്തെ ധനസമ്പ്രദായത്തെത്തന്നെ അട്ടിമറിക്കുമെന്ന് ഭയന്നാണ് ഇത് നിരോധിക്കാൻ ആർബിഐ തീരുമാനിച്ചത്. ഇതോടെ വീണ്ടും ക്രിപ്‌റ്റോകറൻസിയുടെ മൂല്യം രാജ്യത്ത് ഉയരും. വന്മൂല്യവർധന രേഖപ്പെടുത്തിയ ക്രിപ്‌റ്റോകറൻസികൾ പിന്നീട്, പല ലോകരാജ്യങ്ങളും ഇതിനെ നിരോധിക്കാനോ, വിലക്കാനോ തുടങ്ങിയതോടെ മൂല്യത്തകർച്ച നേരിട്ടതാണ്. ബിറ്റ് കോയിൻ മാത്രമല്ല, എഥിറിയം, റിപ്പിൾസ് എക്‌സ്-ആർ-പി, ലൈറ്റ് കോയിൻ എന്നിവയും ക്രിപ്‌റ്റോ കറൻസികളിൽ പെടും.

എന്താണ് ക്രിപ്‌റ്റോ കറൻസി?

സതോഷി നകോമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് പൗരനാണ് 2009-ൽ ബിറ്റ് കോയിൻ സൃഷ്ടിച്ചത്. ഇത് ഒരു വ്യക്തിയല്ല, ഒരു ഗ്രൂപ്പാണെന്നൊക്കെ അഭ്യൂഹങ്ങളുണ്ട്. ലോകത്ത് ആദ്യമായി അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുകയും, ഭൗതിക രൂപമില്ലാത്തതുമായ ക്രിപ്‌റ്റോ കറൻസിയുടെ സിദ്ധാന്തവും വിനിമയവും തീരുമാനിച്ചത് ഈ ഗ്രൂപ്പാണെന്നാണ് വാദം. വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും മാത്രം അറിയുന്ന, നിഗൂഢമായ കോഡ് ഭാഷയിൽ വിർച്വൽ ലോകത്ത് മാത്രം സൃഷ്ടിക്കപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്ന യഥാർത്ഥമല്ലാത്ത നാണയമാണ് ക്രിപ്‌റ്റോ കറൻസി.

ബിറ്റ്‌കോയിൻ, എഥിറിയം, റിപ്പിൾസ് എക്‌സ്-ആർ-പി, ലൈറ്റ് കോയിൻ എന്നിങ്ങനെയാണ് ഇതുവരെ ക്രിപ്‌റ്റോ കറൻസികൾ രൂപം കൊണ്ടിട്ടുള്ളത്. ഇവ ഒരു രാജ്യത്തിന്റെയോ, അന്താരാഷ്ട്ര ഏജൻസികളുടെയോ കേന്ദ്രബാങ്കിന്റേതോ അല്ല. അതിനാൽ ഒരു രാജ്യത്തെ സർക്കാരോ സ്ഥാപനങ്ങളോ ഇതിന് ഗ്യാരന്റി വാഗ്ദാനം ചെയ്യില്ല. ഇതിന്റെ മൂല്യം ഒന്നുകിൽ കുത്തനെ കുതിച്ച് കയറാം. അതും അവിശ്വസനീയമായ രീതിയിൽ. ഒരു ബിറ്റ്‌കോയിന്റെ മൂല്യം ഇരുപതിനായിരം യുഎസ് ഡോളർ വരെയായിട്ടുണ്ട്. അതേസമയം, അതുപോലെ അത് ഇടിഞ്ഞിട്ടുമുണ്ട്. നമ്മുടെ കയ്യിലിരിക്കുന്ന നോട്ടിന് മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിയന്ത്രണമുണ്ട്. അതുപോലെയല്ല ക്രിപ്‌റ്റോ കറൻസി. അതിന് മേൽ പുറത്തുനിന്നുള്ള ഒരു ഏജൻസിക്കും നിയന്ത്രണമില്ല. ഇടപാടുകാർക്കാണ് ഇതിന്റെ മേൽ നിയന്ത്രണം.

രണ്ട് തരത്തിൽ ബിറ്റ് കോയിൻ കൈമാറാം, അല്ലെങ്കിൽ സ്വന്തമാക്കാം. സങ്കീർണമായ ഗണിത അൽഗോരിതങ്ങൾ തുറക്കുന്നത് വഴി സ്വന്തം പ്രയത്‌നത്തിന് പ്രതിഫലമായി ബിറ്റ്‌കോയിൻ കിട്ടും. ഇതിനെ വിളിക്കുന്നത് ബിറ്റ് കോയിൻ മൈനിങ് എന്നാണ്, അഥവാ ബിറ്റ് കോയിൻ ഖനനം. ബിറ്റ് കോയിൻ കയ്യിലുള്ള വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം കൊടുത്തു വാങ്ങുന്നതാണ് മറ്റൊന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP