ബോർഡ് അംഗത്വം രാജിവെച്ച് മുകേഷ് അംബാനി മകൻ ആകാശ് അംബാനിയെ റിലയൻസ് ജിയോ ചെയർമാനാക്കിയത് ആദ്യത്തെ അധികാര കൈമാറ്റം; ഇഷ അംബാനിയെ റിലയൻസ് റീട്ടെയ്ൽ ചുമതലയും ഏൽപ്പിച്ചേക്കും; സ്വത്തിനു വേണ്ടി മക്കൾ തല്ലിപ്പിരിയാതിരിക്കാനും കരുതലോടെ മുകേഷ്; ലണ്ടനിലെ കൊട്ടാരത്തിൽ ഇനി അംബാനിക്ക് വിശ്രമ ജീവിതമോ?
മറുനാടൻ മലയാളി ബ്യൂറോ
മുംൈബ: റിലയൻസ് ജിയോ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് മുകേഷ് അംബാനി മക്കളിലേക്ക് അധികാരം കൈമാറുന്ന പ്രക്രിയക്ക് തുടക്കമിടുകയാണ്. ജിയോയിൽ മകൻ ആകാശ് അംബാനി പുതിയ ചെയർമാനാകുമെന്ന് അംബാനി പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി മുകേഷ് അംബാനി സ്ഥാനം ഒഴിഞ്ഞത്. പങ്കജ് മോഹൻ കുമാർ ആണ് മാനേജിങ് ഡയറക്ടർ. തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്.
മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്. നോൺ എക്സിക്യുട്ടീവ് ഡയറകടറായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആകാശ് നിർണായക ഇടപെടലുകൾ ജിയോയിൽ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് മുകേഷ് അംബാനി സൂചന നൽകിയിരുന്നു. പങ്കജ് മോഹൻ പവാറിനെ അഞ്ച് വർഷത്തേക്ക് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. രമീന്ദർ സിങ് ഗുജ്റാൾ, കെവി ചൗധരി എന്നിവർ ജൂൺ 27 മുതൽ അഞ്ച് വർഷക്കാലത്തേക്ക് ഡയറക്ടർമാരായിരിക്കും. റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക ജനറൽ മീറ്റിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.
നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്. ഇന്ത്യയിൽ 22 ടെലികോം സർക്കിളുകളിലെല്ലാമായി 4ജി എൽടിഇ സേവനം നൽകുന്ന കമ്പനിയാണിത്. നിലവിൽ 4ജി, 4ജി പ്ലസ് സേവനങ്ങളാണ് കമ്പനി നൽകുന്നത്. 5ജി സേവനങ്ങൾ ആരംഭിക്കാൻ തയ്യാറെടുത്തിട്ടുമുണ്ട്. വിവര സാങ്കേതികവിദ്യാ രംഗം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. മൊബൈൽ ബ്രോഡ്ബാൻഡ്, ജിയോ ഫൈബർ സേവനങ്ങളും ലൈഫ് സ്മാർട്ഫോണുകൾ, ജിയോ ഫോണുകൾ, ജിയോ നെറ്റ് വൈഫൈ, ജിയോ ഫോൺ നെക്സ്റ്റ് തുടങ്ങിയ ഉൽപന്നങ്ങളും കമ്പനിയുടേതായുണ്ട്. വിവിധ സേവനങ്ങൾ നൽകുന്ന ജിയോ ആപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം മറ്റു മക്കൾക്കും സുപ്രധാന ചുമതലകൾ അംബാനി കൈമാറുമെന്നാണ് സൂചനകളുണ്ട്. ഇഷ അംബാനിയെ റിലയൻസ് റീട്ടെയലിന്റെയും ചുമതല ഏൽപ്പിച്ചേക്കുമെന്നാണ് സൂചനകൾ. നേരത്തെ വാൾമാർട്ടിന്റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത് കൈമാറിയ രീതി മുകേഷ് അംബാനിയും പിന്തുടരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും. മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്തർ ഉപദേശകരായും ട്രസ്റ്റിൽ ഇടംപിടിക്കും. ഓയിൽ റിഫൈനറിൽ മുതൽ ഇ-കോമേഴ്സ് വരെ വ്യാപിച്ച് കിടക്കുന്ന റിലയൻസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധരുടെ സംഘവുമുണ്ടാകും. ഈ ശൈലിയിലേക്കണ് നീങ്ങുന്നതെന്നുമാണ് അറിയുന്നത്.
നേരത്തെ 2005ൽ പിതാവ് ധീരുഭായി അംബാനി വളർത്തിയെടുത്ത 90,000 കോടി രൂപ ആസ്തിയുള്ള റിലയൻസ് വ്യവസായ ശൃംഖലയുടെ വീതംവെച്ചപ്പോൾ വലിയ തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് അമ്മ കോകില ബെന്നിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തർക്കം അവസാനിപ്പിക്കാൻ സാധിച്ചത്.
സ്വത്തിനു വേണ്ടി മക്കൾ തല്ലിപ്പിരിയാതിരിക്കാൻ 'വോൾട്ടൻ' മോഡൽ
നേരത്തെ റിലയൻസ് സാമ്രാജ്യ സ്ഥാപകൻ ധിരുഭായ് അംബാനി വിൽപ്പത്രം എഴുതി വയ്ക്കാതെയാണ് 2002ൽ മരിച്ചത്. ജ്യേഷ്ഠൻ മുകേഷ് അംബാനി ചെയർമാനും അനിയൻ അനിൽ അംബാനി വൈസ് ചെയർമാനുമായി കുറച്ചുകാലം ഒരുമിച്ചു ബിസിനസ് നടത്തി. താമസിയാതെ അത് രൂക്ഷമായ തെറ്റിപ്പിരിയലിൽ കലാശിച്ചു. ഇതിൽ നിന്നും മുകേഷ് സ്വന്തം പ്രയത്ന്നം കൊണ്ട് പൊരുതി കയറി. അദ്ദേഹം തന്റെ മക്കൾ തമ്മിൽ തല്ലാതിരിക്കാൻ വേണ്ട നടപടികളും സ്വീകരിക്കുകകയാണ്.
ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വോൾമാർട്ട് സ്ഥാപിച്ച വോൾട്ടൻ കുടുംബം സ്വത്ത് ഭാഗിച്ച അതേ മോഡലിലാണ് മുകേഷിന്റെ നീക്കം. വോൾമാർട്ട് സ്ഥാപകൻ സാം വോൾട്ടന് നാലു മക്കളായിരുന്നു. ആലിസ്, റോബ്, ജിം, ജോൺ. സ്വത്ത് പല കഷണങ്ങളാക്കി നാലു മക്കൾക്കു കൊടുക്കുകയല്ല ചെയ്തത്. പകരം അവയെല്ലാം ചേർത്തൊരു വൻ ട്രസ്റ്റുണ്ടാക്കി. ബിസിനസുകളെല്ലാം ഈ ട്രസ്റ്റിനു കീഴിൽ കൊണ്ടുവരികയായിരുന്നു. ഈ മാതൃകയാണ് മുകേഷും അവലംബിക്കാൻ ഒരുങ്ങുന്നത്.
ബിസിനസ് നടത്തുന്നതെല്ലാം പ്രഫഷനലുകളാണ്. അവരെ റിക്രൂട്ട് ചെയ്ത് പണി ഏൽപിക്കുന്നു. കുടുംബാംഗങ്ങൾ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ല. വരുമാനം അവർക്കു നാലു പേർക്കും തുല്യമായി ലഭിക്കും. കമ്പനിയിൽ അവർക്ക് തസ്തികകളില്ല. നീയോ ഞാനോ വലുത് എന്ന തർക്കം വരുന്നില്ല. വോൾട്ടൻ കുടുംബത്തിന് ഇപ്പോഴും വോൾമാർട്ടിൽ 47% ഓഹരിയുണ്ട്. അതിനർഥം അവർ ഏത് മാനേജർമാരെ നിയമിച്ചാലും യഥാർഥ അധികാരം കുടുംബാംഗങ്ങളുടെ കയ്യിൽതന്നെ നിക്ഷിപ്തമായിരിക്കും എന്നതാണ്. ഈ മാർഗ്ഗമാണ് അംബനിക്ക് മുന്നിലെന്നുമാണ് വാർത്തകൾ.
പെട്രോൾ ബങ്ക് ജീവനക്കാരനായി ചെറിയ തോതിൽനിന്നു വളർന്ന് ഒടുവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ധിരുഭായ്ക്ക് 'പാർട്ടിഷൻ' അചിന്ത്യമായിരുന്നിരിക്കാം. പക്ഷേ ഒടുവിൽ, സഹോദരന്മാരായ മുകേഷും അനിലും വഴക്കായപ്പോൾ അമ്മ കോകില ബെൻ ഇടപെട്ട് സ്വത്തുക്കളുടെ പങ്കുവയ്പ്പു തന്നെ നടത്തേണ്ടി വന്നു.
അതുവരെ ചെയർമാൻ മുകേഷും വൈസ് ചെയർമാൻ അനിലും പരസ്പരം ചർച്ച ചെയ്യാതെ തീരുമാനങ്ങളുമായി മുന്നോട്ടു പോയി. ഒരുമിച്ചു തുടരാൻ കഴിയില്ലെന്ന സ്ഥിതിതന്നെ വന്നു. അങ്ങനെ പങ്കുവച്ചപ്പോൾ ടെലികോം ബിസിനസ് അനിലിനു കിട്ടി. ആ ബിസിനസ് അനിൽ വളർത്തിയെങ്കിലും പിൽക്കാലത്ത് അതു തകരുന്നതാണു ലോകം കണ്ടത്. കടം കയറി മുടിഞ്ഞു. 2005ലാണ് അവർ സ്വത്ത് ഭാഗം വച്ച് വേർപിരിഞ്ഞത്. അനിലിന് ടെലികോമിനു പുറമെ അസറ്റ് മാനേജ്മെന്റ്, എന്റർടെയിന്‍മെന്റ്, ഊർജോൽപാദനം എന്നിവ കിട്ടി. മുകേഷിന് റിഫൈനറികളും പെട്രോകെമിക്കൽസും എണ്ണ പ്രകൃതിവാതകവും ടെക്സ്റ്റൈൽസും.
ഏകദേശം രണ്ടു പതിറ്റാണ്ടാവുമ്പോൾ മുകേഷ് അംബാനി തന്റെ സാമ്രാജ്യം വിപുലമാക്കി. ലോകത്തെ ഏറ്റവും വലിയ റിഫൈനറി! ടെലികോം രംഗത്തു പ്രവേശിച്ച് ജിയോയിലൂടെ വിപണി കീഴടക്കി. റിലയൻസ് ഓഹരി വില നാലിരട്ടിയായി. റിലയൻസിലെ അവരുടെ ഓഹരി അതിശക്തമാണ് 50.6%. ഭാവിയിൽ വോൾമാർട്ടിൽ വോൾട്ടൻ കുടുംബത്തിന് ഉള്ളതിനേക്കാൾ നിയന്ത്രാധികാരം അംബാനി കുടുംബത്തിനുണ്ടാവും. അനിൽ അംബാനിയുടെ ബിസിനസുകൾ പൊട്ടി, കടം കയറി കേസും കൂട്ടവുമായ അവസ്ഥയിലും!
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍