Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയർ ഇന്ത്യ വിൽപ്പനയ്ക്ക് വച്ചപ്പോൾ മുംബൈയിലേയും ഡൽഹിയിലേയും ഓഫീസുകൾ ഉൾപ്പെടുത്താതിരുന്നത് ഇടനിലക്കാർക്ക് കാശുണ്ടാക്കാനോ? രണ്ട് സുപ്രധാന കേന്ദ്രങ്ങളും വിറ്റ് പോക്കറ്റ് നിറയ്ക്കാൻ രാഷ്ട്രീയക്കാരും; ഇന്ത്യയുടെ അഭിമാന സ്ഥാപനം ആക്കിറി വിലയ്ക്ക് വിൽക്കുമ്പോഴും ആർത്തി തീരാതെ നേതാക്കൾ

എയർ ഇന്ത്യ വിൽപ്പനയ്ക്ക് വച്ചപ്പോൾ മുംബൈയിലേയും ഡൽഹിയിലേയും ഓഫീസുകൾ ഉൾപ്പെടുത്താതിരുന്നത് ഇടനിലക്കാർക്ക് കാശുണ്ടാക്കാനോ? രണ്ട് സുപ്രധാന കേന്ദ്രങ്ങളും വിറ്റ് പോക്കറ്റ് നിറയ്ക്കാൻ രാഷ്ട്രീയക്കാരും; ഇന്ത്യയുടെ അഭിമാന സ്ഥാപനം ആക്കിറി വിലയ്ക്ക് വിൽക്കുമ്പോഴും ആർത്തി തീരാതെ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എയർ ഇന്ത്യുയടെ വിൽപ്പനയിലും ലാഭം രാഷ്ട്രീയക്കാർക്ക് തന്നെയാകും. അതിനുള്ള സാധ്യതകൾ തുറന്നിട്ടാണ് കച്ചവടം കൊഴുപ്പിക്കുന്നത്. എയർ ഇന്ത്യയുടെ നവിമുംബൈയിൽ നെരൂളിലുള്ള ഭൂമി വിൽക്കാൻ ശ്രമം ഇതിന്റെ ഭാഗമാണ്. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ വലിയൊരു തുക കമ്മീഷനായി രാഷ്ട്രീയക്കാരും മറ്റും മോഹിക്കുന്നുണ്ട്. എയർ ഇന്ത്യയുടെ ഡൽഹിയിലെ ഓഫീസും വിൽപ്പനയുടെ ഭാഗമല്ല. മുംബൈയിലേയും ഡൽഹിയിലേയും സ്ഥലവിൽപ്പനയ്ക്കുള്ള സാധ്യതയാണ് രാഷ്ട്രീയ നേതാക്കൾ തേടുന്നത്.

മഹാരാഷ്ട്ര നഗര, വ്യവസായ വികസന കോർപ്പറേഷന്റെ (സിഡ്‌കോ) സഹായത്തോടെ പരമാവധി വില ലഭ്യമാക്കി ഭൂമി വിൽക്കാനാണ് ആലോചന നടക്കുന്നത്. ഏകദേശം ഒരു ലക്ഷം ചതുരശ്രമീറ്റർ സ്ഥലമാണ് എയർഇന്ത്യയുടേതായി നവിമുംബൈയിലുള്ളത്. ഇതിന്റെ പത്തുശതമാനംമാത്രമാണ് നിലവിൽ വാണിജ്യാവശ്യങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ളത്. ബാക്കി താമസസ്ഥലമാണ്. പുതിയ വിമാനത്താവളം വരുന്ന പശ്ചാത്തലത്തിൽ നവിമുംബൈ മേഖലയിൽ വൻ വികസനപദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥലത്തിന് മികച്ച വിലലഭിക്കുമെന്ന് എയർഇന്ത്യ അധികൃതർ പ്രതീക്ഷിക്കുന്നു. ഇതിലൂടെ കമ്മീഷൻ കിട്ടുമെന്ന് രാഷ്ട്രീയ നേതാക്കളും കരുതുന്നു. ഇതിന് വേണ്ടിയാണ് കണ്ണായ സ്ഥലങ്ങൾ എയർ ഇന്ത്യാ വിൽപ്പനയുടെ ഭാഗമാകാത്തതെന്നാണ് വിലയിരുത്തുന്നത്.

നിലവിൽ ഈ സ്ഥലത്തുള്ള ഫ്ളാറ്റ് സമുച്ചയങ്ങളിലായി അഞ്ഞൂറോളം താമസക്കാരുണ്ട്. എയർഇന്ത്യ ജീവനക്കാർക്കാണ് ഇവിടെ ഫ്ളാറ്റ് കൈമാറിയിട്ടുള്ളത്. 2011-'12ലാണ് എയർഇന്ത്യയുടെ ആസ്തികൾ വിൽക്കുന്നതിന് സർക്കാർ ശ്രമംതുടങ്ങിയത്. വർഷം 500 കോടിയുടെ ആസ്തികൾവീതം വിൽക്കാനാണ് തീരുമാനിച്ചത്. രണ്ടുവർഷംമുമ്പ് 9500 കോടി രൂപയുടെ 111 ആസ്തികൾ വിൽക്കാൻ നടപടികളായിരുന്നു. ടെൻഡർ ക്ഷണിച്ചെങ്കിലും പലതിലും അതിൽ കാണിച്ചിരുന്ന കുറഞ്ഞ തുകയ്ക്കുപോലും വാങ്ങാനാളെത്തിയില്ല. ഇതോടെ ഈ ശ്രമം പരാജയപ്പെട്ടു. ഈ സഹാചര്യം എല്ലാം മനസ്സിലാക്കിയാണ് നൂറ് ശതമാനം ഓഹരികളും വിൽക്കുന്നത്.

അതിനിടെ ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർഇന്ത്യ വിൽപ്പന സർക്കാരിന് ഭാവിയിൽ വൻബാധ്യതയുണ്ടാക്കാൻ സാധ്യതയെന്ന വിലയിരുത്തലുമുണ്ട്. വർഷങ്ങളായി കുമിഞ്ഞുകൂടിയ 60,000 കോടിയുടെ കടമാണ് എയർഇന്ത്യക്കുള്ളത്. ആകെ ബാധ്യതകളിൽ കടംമാത്രമാണ് ഇത്രയും തുക. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. അതുപോലെ ബാധ്യതകളും പൂർണമായി കൈമാറുന്നില്ല. ബാക്കിവരുന്ന കടവും ബാധ്യതയും പുതുതായി രൂപവത്കരിക്കുന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ.) ആണ് വഹിക്കേണ്ടത്.

വിൽപ്പന ഇടപാട് നടക്കുന്ന സമയത്തെ എയർ ഇന്ത്യയുടെ ആസ്തിക്ക് ഏതാണ്ട് തുല്യമായ ബാധ്യതകളേ കൈമാറൂവെന്ന് സർക്കാർ വ്യക്തമാക്കുന്നു. അതിനർഥം ബാക്കിവരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് സർക്കാർ അടയ്ക്കാനുള്ള കുടിശ്ശികകൾ, വിരമിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട കുടിശ്ശികകൾ എന്നിവയൊന്നും പുതിയ ഉടമസ്ഥർക്ക് കൈമാറുന്നില്ല. അതിനാൽ വിറ്റഴിച്ചാലും സർക്കാർ ഖജനാവിന് എയർ ഇന്ത്യ ഭാരമായിത്തന്നെ തുടർന്നേക്കും.

അതിനിടെ എയർഇന്ത്യയുടെ മുഴുവൻ ഓഹരികളും വിറ്റഴിക്കുന്നത് രാജ്യദ്രോഹപരമാണെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി. നീക്കത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. '' നഷ്ടത്തിലായതുകൊണ്ടാണ് വിറ്റഴിക്കുന്നതെന്ന ന്യായത്തിൽ അർഥമില്ല. സർക്കാർ കമ്മിബജറ്റാണ് അവതരിപ്പിക്കാറ്. അങ്ങനെയെങ്കിൽ സർക്കാരിനെയും വിൽക്കുമോ'' -സ്വാമി ചോദിച്ചു. സ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് വ്യോമയാനമന്ത്രി ഹർദീപ്സിങ് പുരി പറഞ്ഞു.

എയർ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വിറ്റഴിക്കാൻ നടപടികൾ തുടങ്ങിയത് വാങ്ങാനുദ്ദേശിക്കുന്നവർ മാർച്ച് 17-നകം താത്പര്യപത്രം സമർപ്പിക്കണം. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും മുഴുവൻ ഓഹരികളും ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾ നൽകാൻ സിങ്കപ്പൂർ എയർലൈൻസുമായി സഹകരിച്ചുണ്ടാക്കിയ സംയുക്തസംരംഭമായ ഐസാറ്റ്സിന്റെ പകുതി ഓഹരികളുമാണ് വിറ്റഴിക്കുക. വാങ്ങുന്നവർക്ക് എയർ ഇന്ത്യ എന്ന ബ്രാൻഡ്തന്നെ തുടരാം. ലേലം സംബന്ധിച്ച പ്രാഥമിക വിവരപത്രം തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP