Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

21 ദിവസത്തെ ലോക്ക്ഡൗൺ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൊണ്ടെത്തിക്കുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; നഷ്ടം ഒമ്പത് ലക്ഷം കോടി രൂപ

21 ദിവസത്തെ ലോക്ക്ഡൗൺ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൊണ്ടെത്തിക്കുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; നഷ്ടം ഒമ്പത് ലക്ഷം കോടി രൂപ

സ്വന്തം ലേഖകൻ

മുംബൈ: കൊറോണ വ്യാപനം തടയാനായി പ്രധാന മന്ത്രി പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് ഉറപ്പായി. രാജ്യം മുഴുവനും 21 ദിവസം അടഞ്ഞ് കിടക്കുമ്പോൾ അതുകൊണ്ടു ചെന്ന് എത്തിക്കുക ലക്ഷം കോടി് രൂപയുടെ നഷ്ടത്തിലേക്കാണ്. 21 ദിവസത്തെ ലോക്ക്ഡൗൺ കാരണം രാജ്യത്തിന് 120 ബില്യൻ ഡോളർ (ഏകദേശം 9 ലക്ഷം കോടി) അല്ലെങ്കിൽ ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 4 ശതമാനമോ നഷ്ടമുണ്ടാക്കുമെന്നാണു സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

വളർച്ചാ പ്രവചന നിരക്കുകൾ വെട്ടിക്കുറച്ച വിദഗ്ദ്ധർ, സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന നിലപാടിലാണ്. നിരക്കുകൾ വലിയ തോതിൽ കുറച്ചാൽ മാത്രമെ രക്ഷയുള്ളൂവെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വരുന്ന ഏപ്രിൽ മൂന്നിനാണ് റിസർവ് ബാങ്ക് നയം പ്രഖ്യാപിക്കുക. ചൊവ്വാഴ്ച അർധരാത്രി മുതൽ രാജ്യം ലോക്ക്ഡൗണിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ ബുധനാഴ്ച ഓഹരി വ്യാപാരത്തിന്റെ തുടക്കത്തിലേ 0.47% ഇടിവുണ്ടായി. ഇന്ത്യയ്ക്കു 120 ബില്യൻ ഡോളറോ ജിഡിപിയുടെ 4 ശതമാനമോ നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തലെന്നു ബ്രിട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബർക്ലിസ് അഭിപ്രായപ്പെട്ടു.

അടുത്ത പാദത്തിലേക്കുള്ള വളർച്ചനിരക്ക് പ്രവചനം ബർക്ലിസ് 1.7% കുറച്ച് 3.5 ശതമാനവുമാക്കി. മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ എംകെ, ലോകം നേരിടുന്ന ഈ മഹാമാരിയുടെ സമയത്ത് മറ്റു രാജ്യങ്ങളേക്കാൾ വേഗത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചതിനെ അഭിനന്ദിച്ചു. എന്നാൽ, ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം താങ്ങുന്നത് എങ്ങനെയെന്നതിനെപ്പറ്റി ഇന്ത്യൻ സർക്കാർ ഒന്നുംപറയുന്നില്ല. ഇത് കടുത്ത സാമ്പത്തിക പരാധീനതയിലേക്ക് രാജ്യത്തെ തള്ളി വിടും.

നോട്ടുനിരോധനം, ജിഎസ്ടി എന്നിവയാൽ വലഞ്ഞ അസംഘടിത മേഖലയ്ക്കു വലിയ ആഘാതമാണു ലോക്ക്ഡൗൺ സൃഷ്ടിക്കുകയെന്നും അവർ മുന്നറിയിപ്പ് നൽകി. സാമ്പത്തിക പാക്കേജിനല്ല, രോഗം വ്യാപിക്കുന്നതു തടയാനുള്ള നടപടികൾക്കാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ലോക്‌സഭയിലെ കക്ഷിനേതാക്കളോടു സൂചിപ്പിച്ചു. പ്രതിപക്ഷത്തുനിന്നു പലരും പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദീർഘകാല പ്രത്യാഘാതമുണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധിക്കു സാധ്യതയുള്ളതിനാൽ ഓരോ മേഖലയെക്കുറിച്ചും വിശദമായി വിലയിരുത്തിയുള്ള നടപടി വേണമെന്നും ഇപ്പോൾ പ്രതിരോധ വ്യവസ്ഥ ശക്തമായി നടപ്പാക്കുന്നതിലാണ് ഊന്നലെന്നുമാണു മോദിയുടെ നിലപാട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP