Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന അമേച്വർ നാടകമത്സരവും പ്രൊഫഷണൽ നാടക അവാർഡ് സമർകപ്പണവും തൃശൂരിൽ

സംസ്ഥാന അമേച്വർ നാടകമത്സരവും പ്രൊഫഷണൽ നാടക അവാർഡ് സമർകപ്പണവും തൃശൂരിൽ

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരവും പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണവും സംഘടിപ്പിക്കുന്നു. 2013 സെപ്റ്റംബർ 25 മുതൽ 30 വരെ തൃശൂർ സാഹിത്യ അക്കാദമി തീയേറ്ററിലാണ് പരിപാടി.

സെപ്റ്റംബർ 25ന് വൈകുന്നേരം 5.30ന് എസ് രാമാനുജം അമേച്വർ നാടക മത്സരവും പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്യും. അഡ്വ തേറമ്പിൽ രാമകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംഗീക നാടക അക്കാദമി സെക്രട്ടറി ഡോ പി വി കൃഷ്ണൻ നായർ , അക്കാദമി ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി, പി ബാലചന്ദ്രൻ , വി എം രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. തുടർന്ന് എസ് രാമാനുജം പ്രൊഫ നാടക അവാർഡ് വിതരണം നിർവഹിക്കും.

കോഴിക്കോടും മാവേലിക്കരയും സംഘടിപ്പിച്ച മേഖലാ മത്സരങ്ങളിൽ നിന്നും യോഗ്യത നേടിയ മികച്ച ആറ് നാടകങ്ങൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. തൃശൂർ മാജിക്കൽ തിയേറ്റർ ഫോറം ഫോർ ആർട്ട്‌സിന്റെ അന്ന ലൂയിസിന്റെ പുണ്യവാളന്മാർ , കോഴിക്കോട് നന്മയുടെ എംബ്രിയോ, മലപ്പുറം ക്ലേ പ്ലേ ഹൗസ് ആന്റ് പെർഫോമിംഗിന്റെ ഒച്ച, കൊച്ചി ആക്‌ടേഴ്‌സ് തിയേറ്ററിന്റെ ഭൂമിയുടെ അവകാശികൾ , കണ്ണൂർ മലയാള കലാനിലയത്തിന്റെ മത്തി, തിരുവനന്തപുരം മഞ്ജരി നാടക പഠനകേന്ദ്രത്തിന്റെ സെക്ഷൻ 302 മർഡർ എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP