Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ ഏറ്റവും മികച്ച 100 ചിത്രകാരന്മാരിൽ രണ്ട് മലയാളികളും; ഒറ്റ ചിത്രത്തിന് ശതകോടികൾ ലഭിക്കുന്ന ബോസിന്റേയും റിയാസിന്റേയും കഥ ആരേയും ആവേശം കൊള്ളിക്കുന്നത്

ലോകത്തെ ഏറ്റവും മികച്ച 100 ചിത്രകാരന്മാരിൽ രണ്ട് മലയാളികളും; ഒറ്റ ചിത്രത്തിന് ശതകോടികൾ ലഭിക്കുന്ന ബോസിന്റേയും റിയാസിന്റേയും കഥ ആരേയും ആവേശം കൊള്ളിക്കുന്നത്

കൊച്ചി: ബ്രിട്ടീഷ് മാസികയായ ആർട്ട് റിവ്യു പുറത്തിറക്കിയ കലാ ലോകത്തെ 100 പ്രമുഖരുടെ പട്ടികയിൽ രണ്ട് മലയാളികളും. കൊച്ചി ബിനാലെയ്ക്ക് നേതൃത്വം നൽകുന്ന ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും പട്ടികയിൽ ഇടം നേടി. ഇന്ത്യയിലെ ഏക ബിനാലെയുടെ സംഘാടകരെന്ന നിലയിൽ സമകാല കലയ്ക്കു നൽകിയ സംഭാവനകൾക്കാണ് മലയാളി കലാകാരന്മാർക്ക് അംഗീകാരം ലഭിച്ചത്.

അന്താരാഷ്ട്ര തലത്തിൽ ഏറ്റവും അംഗീകരിക്കപ്പെടുന്ന റാങ്കിങ്ങുകളിൽ ഒന്നാണ് ആർട്ട് റിവ്യുവിന്റെ 'പവർ 100' പട്ടിക. ലോകത്തെ ഏറ്റവും പ്രമുഖരായ കലാകാരന്മാരും ഗാലറിസ്റ്റുകളും ക്യൂറേറ്റർമാരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സമകാല കലയ്ക്കു നൽകുന്ന സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് മ്യൂസിയങ്ങളുടെയും കലാ മേളകളുടെയും കലാ സംഘടനകളുടെയും മേധാവികളെയും കലാ സൃഷ്ടികളുടെ സമാഹർത്താക്കളെയും ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. പതിനാറ് അംഗങ്ങളടങ്ങിയ ജൂറിയാണ് ഇത്തവണത്തെ പട്ടിക തയ്യാറാക്കിയത്. ഇരുപത്തിയെട്ട് രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന ആർട്ട് റിവ്യു മാസികയുടെ പവർ 100 പട്ടികയിൽ ഇടം നേടാനായത് കൂടുതൽ ചുമതലാ ബോധം നൽകുന്നുവെന്ന് ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് കൂടിയായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ടീമിനും ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നവർക്കും ലഭിച്ച അംഗീകാരമാണിതെന്ന് റിയാസ് കോമു പറഞ്ഞു.

ഇന്ത്യൻ ചിത്രകലയുടെ അംബാസിഡറാണ് ബോസ് കൃഷ്ണമാചാരി. നിറങ്ങളുടെ പൂർണ്ണതയ്ക്കുവേണ്ടിയുള്ള അന്വേഷണമാണ് ബോസ് കൃഷ്ണമാചരിയുടെ രചനകൾ. നാനാത്വത്തിലെ ഏകത്വമല്ല, വർങ്ങളുടെ നാനാത്വമാണ് കലാകാരൻ തിരയുന്നത്. അതിലൂടെ നാനാവർണ്ണ വൈജാത്യങ്ങളിൽ പുലരുന്ന ജനത എന്ന വൈവിധ്യത്തെ അദ്ദേഹം കണ്ടെത്തുന്നു. ചിത്രകലയും ശില്പകലയും ഇൻസ്റ്റലേഷനും വാസ്തുവിദ്യയും എഴുത്തും വായനയുമെല്ലാം സംഗമിക്കുന്ന കലയുടെ സമഗ്രലോകമാണ് ബോസ് കൃഷ്ണമാചാരിയുടെ സർഗ്ഗത്മകതയുടെ ഇടം. കലയിലെ ജനാധിപത്യവാദിയും ജനാധിപത്യവാദിയിലെ കലാകാരനും എന്ന് ബോസ് കൃഷ്ണമാചാരിയെ വിലയിരുത്താം. അങ്കമാലിയിൽ ജനിച്ചു വളർന്ന് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബോസ് കൃഷ്ണമാചാരി കൊച്ചിൻ ബിനാലെയുമായി ബന്ധപ്പെട്ട് കേരളത്തിൽ സജീവമാണ് ഇപ്പോൾ.

ഇന്ത്യൻ ചിത്രകലയിലെ പുതിയ തലമുറയിൽപ്പെട്ട ഒരു ചിത്രകാരനാണ് ബോസ് കൃഷ്ണമാചാരി. ഇന്ത്യയിലും പുറത്തുമായി ഒട്ടനവധി ചിത്രകലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പ്രദർശനങ്ങളുടെയും പ്രൊജക്റ്റുകളുടെയും ക്യൂറേറ്ററായും പ്രവർത്തിച്ചു വരുന്നു. മുംബൈ ആണ് വാസസ്ഥലവും പ്രധാന പ്രവർത്തനമണ്ഡലവും. 1985ൽ കൊച്ചിയിലെ കേരള കലാപീഠത്തിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ നേടി. 1986ൽ മുംബൈയിൽ എത്തിയ ശേഷം ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്നും ഫൈൻ ആർട്‌സിൽ ബിരുദം നേടി. 2000ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും വിഷ്വൽ ആർട്‌സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള ലളിത കല അക്കാദമിയുടെ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ചിത്രകലയിലെ അധികം അറിയപ്പെടാത്ത കലാകാരന്മാരെ മുൻനിരയിലേക്ക് കൊണ്ടുവരുവാനും, പുതുതലമുറയെ പ്രോൽസാഹിപ്പിക്കുവാനുമുള്ള നിരവധി പദ്ധതികൾ ബോസ് കൃഷ്ണമാചാരി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കി വരുന്നു. ഇദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങൾക്ക് ലക്ഷങ്ങൾ നൽകി വാങ്ങാൻ തിരിക്കാണ്.

ചിത്രകാരനും ശിൽപ്പിയുമാണ് തൃശൂർ സ്വദേശിയായ റിയാസ് കോമു. മുംബൈ ജെ.ജെ സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. വെനീസ് ബിനലെയിലും ഇന്തോനേഷ്യൻ ബിനലെയിലും അഞ്ചാമത് ബെയ്ജിങ് അന്താരാഷ്ട്ര ആർട്ട് ബിനാലെയുംധ2പ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP