Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈബിൾ വചനങ്ങൾ ചിത്രമാക്കിയ ഇന്ദു ഫ്രാൻസീസ്‌

ബൈബിൾ വചനങ്ങൾ ചിത്രമാക്കിയ ഇന്ദു ഫ്രാൻസീസ്‌

നുഷ്യർക്കുള്ള ദൈവസന്ദേശങ്ങളാണ് വിശുദ്ധ ഗ്രന്ഥം. ബൈബിൾ കാലം മുതൽ തന്നെ ബൈബിൾ കഥകൾ ചിത്രകാരന്മാരുടെ ഭാവനയിൽ സ്ഥാനം പിടിച്ചിരുന്നു. അതല്ലെങ്കിൽ ബൈബിൾ കഥകൾ എല്ലായ്‌പ്പോഴും ചിത്രകരന്മാരെ പ്രലോഭിപ്പിച്ചിരുന്നു എന്നു പറയാം. വിവധ രൂപങ്ങളിലൂടെയായിരുന്നു ആദ്യകാലത്തെ അറിയപ്പെടാത്ത ചിത്രകാരന്മാർ ദൈവത്തിന്റെ ഇതിഹാസം പകരാൻ ശ്രമിച്ചിരുന്നത്. പിന്നീടാണിതിന് മനുഷ്യന്റെയും ദൈവത്തിന്റെയും പ്രകൃതിയുടെയും രൂപവും ഭാവവും പകർന്നു ലഭിച്ചത്. അക്ഷരാഭ്യാസമില്ലാത്തവർക്ക് ഈ ചിത്രങ്ങൾ ദൈവസന്ദേശം പകർന്നു നൽകി. ലിയനാൾഡോ ഡാവിഞ്ചി, മൈക്കൽ ആഞ്ചലോ, ബിബ്ലിക്കൽ ചിത്രകാരന്മാരാണ്. ലോകത്തിലെ വിവധ ദേവാലയങ്ങളിലും ഗാലറികളിലും ഇവരുടെ ചിത്രങ്ങൾ ഇന്നും ജീവൻ തുടിച്ചു നിൽക്കുന്നു.

ഇന്ത്യയിൽ ബിബ്ലിക്കൽ ആർട്ടിസ്റ്റുകൾ എണ്ണത്തിൽ കുറവാണ്. അവരിൽ തന്നെ സ്ത്രീകൾ അത്യപൂർവ്വവും. ഇന്ദു ഫ്രാൻസിസ് താടിക്കാരൻ വ്യത്യസ്തയുകുന്നത് ഇവിടെയാണ്. ഇന്ദു ഒരു നിയോഗം പോലെം ബൈബിൾ താളുകളിലേക്ക് കടന്നു വരികയും വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ സന്ദർഭങ്ങൾ കാൻവാസിൽ വരയുകയും ചെയ്യുന്നു. തികച്ചും വ്യത്യസ്തമായ ഒരി ജീവിത സന്ദർഭത്തിൽ നിന്നാണ് ബൈബിൾ കഥയിലേക്കുള്ള അവരുടെ കടന്നു വരവ്.

നിറങ്ങളുടെ ലോകത്തേക്ക് ഇന്ദു പ്രവേശിക്കുന്നത് നാലാമത്തെ വയസിലാണ്. സ്‌കൂൾ തലത്തിൽ നടന്ന മത്സരങ്ങളിൽ പെയിന്റിംഗിൽ നിരവധി പുരസ്‌കാരങ്ങൾ നേടി. തൃപ്പൂണിത്തറ ആർഎൽവി കോളേജിൽ നിന്നുമാണ് ബിഎഫ്എയിൽ ബിരുദം നേടിയത്. ഫ്രാൻസീസിനെ കണ്ടുമുട്ടിയതും വിവാഹം കഴിച്ചതുമായിരുന്നു തന്റെ കലാ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവെന്ന് അവർ സ്മരിക്കുന്നു.

ഹിന്ദുമതത്തിൽ ജനിച്ച ഇന്ദു അതോടെ ക്രിസ്തുമതത്തിലേക്കും ജീവിതത്തിലേക്കും സാവധാനം കടന്നു വരികയായിരുന്നു. പൊന്നുരുന്നി കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റ് പ്രസിദ്ധീകരിച്ചിരുന്ന മുഷ്യസ്‌നേഹി എന്ന മാസികയിൽ വരച്ചിരുന്ന ബൈബിൾ ചിത്രങ്ങൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. അതോടെ കാൻവാസിൽ ചിത്രങ്ങൾ ചെയ്യാൻ പ്രേരണയുണ്ടായി. ബൈബിൾ സന്ദർഭങ്ങൾ ചിത്രീകരിച്ചിട്ടുള്ള നൂറു കണക്കിന് ചിത്രങ്ങളാണ് ഇന്ദു വരച്ചിട്ടുള്ളത്. കാസർഗോഡു മുതൽ തിരുവന്തപുരം വരെയുള്ള നിരവധി പള്ളികളിലും, കന്യാസ്ത്രീ മഠങ്ങളിലും വീടുകളിലും ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ദുവിന്റെ കയ്യൊപ്പുള്ള ചിത്രങ്ങളുണ്ട്. ക്രിസ്തുവിന്റെ പീഡനത്തിന്റെ ആവിഷ്‌കാരമായ കുരിശിന്റെ വഴിയാണ് ഏറ്റവും കൂടുതൽ ചിത്രീകരിച്ചിട്ടുള്ളത്. 14 അടി നീളവും 7 അടി വീതിയുമുള്ള കാൻവാസിലാണ് വലിയ ചിത്രങ്ങൾ വരയ്ക്കാറുള്ളത് ഇത്രയും വലുപ്പമുള്ള ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒരു മാസം വരെ സമയമെടുക്കും.

ബൈബിൾ ചിത്രങ്ങൾക്ക് ഉപയോഗിക്കുന്ന നിറങ്ങൾ ഏറ ശ്രദ്ധിച്ചാണ് തെരഞ്ഞെടുക്കാറുള്ള്. രാജാരവിവർമ്മ ഉപയോഗിച്ചിട്ടുള്ള നിറങ്ങളും രീതികളും പലപ്പോഴും ബൈബിൾ ചിത്രരചനയ്ക്ക് മതൃകയായിട്ടുണ്ട്. പഴയ തലമുറയുടെ ഒരു ചിത്രീകരണ രീതിയോട് അതുകൊണ്ടുതന്നെ ഇന്ദുവിന്റെ ചിത്രങ്ങൾക്ക് ഏറെ ഇഴയടുപ്പം തോന്നിക്കും. എണ്ണച്ചായത്തിന്റെ മനോഹാരിത അതിൽ വ്യക്തമാണ്. ഓരോ ചിത്രവും വികാരനിർഭരവും ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന ആശയങ്ങളുടെ സാക്ഷാതാകാരവുമായി മാറുന്നുണ്ട്. സ്വന്തം കർമഭൂമിയായ മനസിന്റെ അടിത്തട്ടിൽ നിന്ന് ഊർജ്ജം ശേഖരിച്ച് ചിത്രം വരയ്ക്കുമ്പോൾ അതിനു സർഗാത്മകതയുടെ പുതിയ മാനം ലഭിക്കുന്നു.

കപ്പൂച്ചിൻ അച്ചന്മാർ തന്നെ മുൻകയ്യെടുത്താണ് ഇന്ദുവിന്റ ആദ്യത്തെ എക്‌സിബിഷൻ സംഘടിപ്പിച്ചത്. 2003 ൽ എറണാകുളം ചിത്ര ഗാലറിയിലായിരുന്നു പ്രദർശനം. ദൈവമാണ് തന്റെ ജീവിതത്തില ഏറ്റവും വലിയ പ്രചേദനമെന്ന് ഇന്ദു തിരിച്ചറിഞ്ഞതോടെയാണ് ബൈബിളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ബൈബിൾ ചിത്രങ്ങൾ വരയ്ക്കാനായി പലതവണ ബൈബിൾ വായിച്ചു. അതോടെ ബൈബിളും ജീവിതത്തിന്റെ ഭാഗമായി. മനുഷ്യ ജീവിതത്തെ ഇത്രത്തോളം ആഴത്തിൽ അപഗ്രഥിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ കുറവാണെന്നാണ് ഇന്ദുവിന്റെ പക്ഷം ഏതൊരു മനുഷ്യനെയും തന്നെപ്പോലെ സ്‌നേഹിക്കപ്പെടേണ്ടതാണെന്ന ബൈബിൾ വാക്യമാണ് ഇന്ദുവുനെ ഏറെ ആകർഷിച്ചത്. സംസ്‌കാരത്തിന്റെ പരിശുദ്ധി നിർണയിക്കുന്ന അടിസ്ഥാന മര്യാദയാണ് സ്‌നേഹമെന്ന് അവർ കരുതുന്നു. ബൈബിളിൽ ദൈവത്തിന്റെയും മനുഷ്യന്റെയും സ്‌നേഹവും കോപവുമടക്കമുള്ള എല്ലാ വികാരങ്ങളും സ്പഷ്ടമാണ്. മനുഷ്യവിലാപങ്ങളും ദൈവസ്‌നേഹവും അതിൽ നിറഞ്ഞു നൽക്കുന്നു. പഴയ നിയമത്തിൽ ഇത്തരം വികാരങ്ങളുടെ വേലിയേറ്റം തന്നയുണ്ട്. അതുകൊണ്ടു തന്നെ മറ്റു പല ചിത്രകാരന്മാരേയും പോലെ ഇന്ദുവിനെയും ഏറെ ആകർഷിച്ചിരുന്നത് പഴയനിയമമാണ്.

വല്ലാർപാടം പള്ളിയിലെ പുതിയ ഗോപുരങ്ങളിൽ സ്ഥാപിക്കാനായി ചിത്രങ്ങൾ വരയ്ക്കാനുള്ള ക്ഷണം ലഭിച്ചത് ഇതുവരെയുള്ളതിൽ ഏറ്റവും വിലിയ ദൈവാനുഗ്രഹമാണെന്ന് ഇന്ദു പറയുന്നു. നിരവധി ആർട്ടിസ്റ്റുകളിൽ നിന്നാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടായത്. ഗോപുരത്തിന്റെ ചുവരുകളിൽ സ്ഥാപിച്ചിട്ടുള്ള കന്യാമറിയത്തിന്റെ ചിത്രങ്ങൾ ഇന്ദുവും സഹായികളും ചതേർന്നാണ് വരച്ചിട്ടുള്ളത്. ഓയിൽപെയിന്റിംഗിൽ പരിശുദ്ധ മറിയത്തിന്റെ ജീവിതം ബൈബിളിനെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുകയാണ്.

ബൈബിളിൽ പലരും അധികം ശ്രദ്ധ പതിപ്പിച്ചിട്ടില്ലാത്ത ഒരു വിഷയവും ഇന്ദുവിന്റെ വായനയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്. സ്ത്രീകൾ നിത്യജീവിതത്തിൽ അനുഭവിക്കുന്ന നിരവധി ബുദ്ധിമുട്ടുകൾ ബൈബിളിൽ പരമാർശിച്ചിട്ടുണ്ടെന്ന് ഇന്ദി ചൂണ്ടിക്കാട്ടുന്നു. ബൈബിൾ പഴ നിയമത്തിലെ പ്രധാന സ്ത്രീകളെ കഥാപാത്രങ്ങളാക്കിയുള്ള ചിത്രങ്ങളും വല്ലാർപാടത്തമ്മയുടെ ചരിത്രവും ഇവിട വരയ്ക്കുന്നുണ്ട്. ബൈബിൾ വായിക്കാത്തവർക്കും ബൈബിൾ സംഭവങ്ങൾ കൃത്യമായി അറിയാൻ ഈ ചിത്രങ്ങൾ ഉപകരിക്കും.

അങ്കമാലി - എറണാകുളം അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയത്രത്തിന്റ നേതൃത്വത്തിൽ ആരംഭിച്ച കാഞ്ഞൂരിലെ ഐശ്വര്യാഗ്രാമിലെ ചിത്രങ്ങളും ഇന്ദു ഫ്രാൻസീസ് വരച്ചവയാണ്. കോഴിക്കോട്, കൊച്ചി, ബാഗ്ലൂർ എന്നിവിടങ്ങളിൽ ഇന്ദു ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. എറണാകുളത്ത് കേരള ലളിത കലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഴയെക്കുറിച്ചുള്ള ചിത്രപ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഒരു കലാകാരനെ സംബന്ധിച്ചടുത്തോളം മഴ ഗൃഹാതുരത്വം ഉണർത്തുന്ന അനുഭനവമാണ്. പച്ചപ്പിന്റെയും ഋതുഭേദങ്ങളുടെയും ഹൃദയഹാരിയായ ഒരു സ്പർശം മഴയനുഭവത്തിലുണ്ട്. ഈ അനുഭവമാണ് ഇന്ദുവിനെ ഈ ചിത്രം വരയ്ക്കാൻ പ്രേരിപ്പിച്ചത്

കടപ്പാട്: സൺഡേ ദീപിക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP