Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

പ്ലാസ്റ്റിക് ബബിളുകൾക്കുള്ളിൽ ആടിപ്പാടി പരസ്പരം ബന്ധപ്പെടാനാകാതെ ആരാധകർ; ആട്ടും പാട്ടും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യലുമെല്ലാം പ്രത്യേക ബബിളുകൾക്കുള്ളിൽ; അമേരിക്കയിൽ നടന്ന ഈ കൺസേർട്ട് ലോകത്തിന്റെ ഭാവി ആഘോഷങ്ങളുടെ പ്രതീകമോ ?

പ്ലാസ്റ്റിക് ബബിളുകൾക്കുള്ളിൽ ആടിപ്പാടി പരസ്പരം ബന്ധപ്പെടാനാകാതെ ആരാധകർ; ആട്ടും പാട്ടും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യലുമെല്ലാം പ്രത്യേക ബബിളുകൾക്കുള്ളിൽ; അമേരിക്കയിൽ നടന്ന ഈ കൺസേർട്ട് ലോകത്തിന്റെ ഭാവി ആഘോഷങ്ങളുടെ പ്രതീകമോ ?

മറുനാടൻ ഡെസ്‌ക്‌

നുഷ്യൻ അമിത സ്വാതന്ത്ര്യം ആഘോഷിച്ചതിന് ദൈവം തിരിച്ചടി നൽകിയതാണ് കോവിഡ്- 19 എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഇതുവരെ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം ഇല്ലാതെയാകുന്നതിൽ നിന്നും ഉടലെടുത്ത നിരാശയാണ് ഇത്തരത്തിലുള്ള ചിന്ത വർദ്ധിച്ചുവരുവാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനിയും ഒരുപാട് സ്വാതന്ത്ര്യങ്ങൾ മനുഷ്യന് കൊറോണയ്ക്ക് മുന്നിൽ അടിയറവയ്ക്കേണ്ടിവരും എന്ന് സൂചിപ്പിക്കുന്നതാണ് ഓക്കൽഹോമയിൽ കഴിഞ്ഞ ദിവസം ഫ്ളേമിങ് ലിപ്സ് എന്ന ബാൻഡ് സംഘം അവതരിപ്പിച്ച സംഗീത നിശ.

എൺപത് ലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയിൽ ഇത്തരത്തിൽ ഒരു സംഗീത നിശ നടന്നത് തീർച്ചയായും ഒരു അദ്ഭുതം തന്നെയാണ്. ബാൻഡ് അംഗങ്ങളും കാണികളും പ്രത്യേകം നിർമ്മിച്ച ബബിളുകൾക്കുള്ളിൽ സുരക്ഷിതമായി ഒതുങ്ങിയായിരുന്നു സംഗീതനിശ നടത്തിയത്. ബാൻഡ് സംഘത്തിന്റെ പുതിയ ആൽബമായ അമേരിക്കൻ ഹെഡ് അറ്റ് ക്രൈറ്റീരിയോണിൽനിന്നുള്ള രണ്ടു പാട്ടുകൾ ആലപിച്ച പരിപാടിയിൽ നൂറോളം പേരാണ് പങ്കെടുത്തത്.

ഈ പരിപാടിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ട് ബാൻഡിലെ പ്രധാന കലാകാരനായ വെയ്ൻ കോയ്നാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. എട്ടുമാസങ്ങൾക്കപ്പുറം ഇത്തരമൊരു പരിപാടി നടത്താൻ സാധിക്കുമെന്ന് മാർച്ച് മദ്ധ്യത്തിൽ ആരും സ്വപനം പോലും കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ആളുകൾ വിചാരിച്ചിരുന്നത് ഈ മാസത്തോടെ എല്ലാ ദുരിതങ്ങളും ഒഴിയുകയാണെന്നായിരുന്നു. എന്നാൽ മാസങ്ങൾ അതേപോലെ നീണ്ടുപോകാൻ തുടങ്ങിയപ്പോൾ നമുക്കും അതിനൊപ്പം നീങ്ങിയേ തീരു എന്ന നിലവന്നു. അദ്ദേഹം തന്റെ പോസ്റ്റിനു കീഴെ കുറിച്ചു.

2004 മുതൽ തന്നെ, ഇത്തരത്തിലുള്ള ബബിളുകൾ ഉപയോഗിക്കുന്ന കോയ്ൻ പറയുന്നത് ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണെന്നാണ്. നിങ്ങൾക്ക് എത്രവേണമെങ്കിലും അലറി വിളിക്കാം, മറ്റുള്ളവരിലേക്ക് ഒരു രോഗാണുവും പടരില്ല, അദ്ദേഹം പറയുന്നു. തികഞ്ഞ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇത്തരത്തിലൊരു പരിപാടി നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടുങ്ങിയ സ്ഥലങ്ങളെ കുറിച്ചുണ്ടാകുന്ന ക്ലസ്ട്രോഫോബിയ ഉള്ളവർക്ക് പോലും ഭയം തോന്നാത്ത വിധത്തിൽ വലുതാണ് ഓരോ ബബിളുകളും. മാത്രമല്ല, ജലത്തിനടിയിലായിരിക്കുന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യും. ഇതിനു മുൻപായി ആഗസ്റ്റിൽ 2500 ഓളം സംഗീത പ്രേമികളെ വേലികെട്ടിമറച്ച നൂറുകണക്കിന് ചെറു ഇടങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് നിർത്തി സാം ഫെൻഡർ ഒരു സംഗീത നിശ നടത്തിയിരുന്നു. ലോകത്തിലെ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ആദ്യത്തെ സംഗീതനിശയായിരുന്നു അത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP