Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വരികളിലും ഭാവങ്ങളിലും ദൃശ്യങ്ങളിലും പ്രണയത്തിന്റെ ആർദ്രഭാവങ്ങൾ; പ്രണയദിനത്തെ വരവേൽക്കാം നസാരയോടൊപ്പം

വരികളിലും ഭാവങ്ങളിലും ദൃശ്യങ്ങളിലും പ്രണയത്തിന്റെ ആർദ്രഭാവങ്ങൾ; പ്രണയദിനത്തെ വരവേൽക്കാം നസാരയോടൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

പ്രണയത്തിന്റെ ആർദ്രഭാവങ്ങളെ വരികളിലും ഭാവങ്ങളിലും ദൃശ്യങ്ങളിലും ചേർത്തിണക്കിയ 'നസാര' എന്ന ഗാനം ശ്രദ്ധ നേടുന്നു. ഐടി പ്രൊഫഷണലായ പ്രണാം ജോസഫ് എന്ന നവാഗതഗായകനാണ് ആലാപനം. മലയാളത്തിലും ഹിന്ദിയിലുമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഹിന്ദിയിൽ ഡോ. നവീന ജെ.നരിതൂക്കിലും മലയാളത്തിൽ സനോജ് പണിക്കരുമാണ് ഗാനങ്ങൾ രചിച്ചത്. നിധീഷ് സിംഫണി ഈണമിട്ടു മനോജ് മെഡലോഡൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ ദൃശ്യസംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചത് വേണു ശശിധരൻ ലേഖയും രാജേഷ് ജയകുമാറും ചേർന്നാണ്.

ഇന്ദ്രലക്ഷ്മിയും ബബിൻ ബാബുവും ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഗ്രീൻ ട്യൂൺസ് മ്യൂസിക്കൽസ് ആണ്,ഹിന്ദിയിലും മലയാളത്തിലും ആയി നസാര യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. ഗ്രീൻ ട്യൂൺസിന്റെ മൂന്നാമതു ഗാനമാണ് 'നസാര'. ഗ്രീൻ ട്യൂൺസിനായി ഉണ്ണിമേനോൻ ആലപിച്ച 'ഈണത്തിൽ ', വിധു പ്രതാപ് ആലപിച്ച മഴയിലും ചേലായി' എന്നീ ഗാനങ്ങൾ യൂട്യൂബിൽ ശ്രദ്ധേയമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP