Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഓണക്കാലം സംഗീതസാന്ദ്രമാക്കാൻ 'മഴയിലും ചേലായ്' വിരുന്നെത്തുന്നു; ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

ഓണക്കാലം സംഗീതസാന്ദ്രമാക്കാൻ 'മഴയിലും ചേലായ്' വിരുന്നെത്തുന്നു; ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: 'മഴയിലും ചേലായ്' ആസ്വാദകർക്കു മുന്നിൽ വിരുന്നെത്തുകയാണ് ഒരു ഗാനം. 'ഈണത്തിൽ പാടിയ പാട്ടി'നു ശേഷം ഗ്രീൻ ട്യൂൺസ് ഒരുക്കുന്ന ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. മലയാളത്തിനു നിരവധി മധുരഗീതങ്ങൾ സമ്മാനിച്ച ഗായകൻ വിധു പ്രതാപാണു ഗാനം ആലപിക്കുന്നത്.

അനിൽ രവീന്ദ്രൻ രചിച്ച് നവാഗത സംഗീതസംവിധായകൻ ഹരിമഹേഷ് ഈണം പകർന്ന ഗാനം ഓണക്കാലത്തു ശ്രോതാക്കൾക്കരികിലെത്തും. കാതിനിമ്പമാർന്ന ഗാനങ്ങൾ ആസ്വാദകർക്കായി ഒരുക്കുന്ന ഗ്രീൻ ട്യൂൺസിന്റെ യൂട്യൂബ് ചാനലിലൂടെ 'മഴയിലും ചേലായ്' റിലീസ് ചെയ്യും. ഗാനത്തിന്റെ വീഡിയോ തയ്യാറാക്കിയത് ശാലു മങ്ങാട്ടാണ്. ഛായാഗ്രഹണം ബ്രിജേഷ് പെരിഞ്ചേരിയും രാജേഷ് മല്ലശേരിയും. എഡിറ്റിങ് അരുൺ ദാസ്. നിശ്ചലദൃശ്യങ്ങൾ ഒരുക്കിയത് സുധീഷ് കരിയം. ഗ്രാഫിക് ഡിസൈൻ വരുൺ മോഹൻ.

നല്ല പാട്ടിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു ശ്രോതാക്കൾ നെഞ്ചോടുചേർത്ത 'ഈണത്തിൽ' എന്ന ഗാനത്തിനുശേഷം ഗ്രീൻ ട്യൂൺസ് പുറത്തിറക്കുന്ന ഗാനമാണു 'മഴയിലും ചേലായ്'. 'ഈണത്തിൽ പാടിയ പാട്ടി'നു ലഭിച്ച സ്വീകാര്യത മഴയുടെ ചേലുള്ള പുതിയ ഗാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP