Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയൊരു ബാലികാ രൂപമായി ദർശനം.... തിരുസന്ധ്യാ നേരമാം ആറിൻ കുളിർമ്മയിൽ; ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി മനസിന് നൽകിയ അനുഭൂതികളായി പന്ത്രണ്ടു വരികൾ; സമർപ്പണമായി ഗാനാലാപനത്തിന് സുജാതയെത്തിയപ്പോൾ മോഹം നേർച്ചയ്ക്ക് വഴിയൊരുക്കി; ഫോർട്ട് സ്‌റ്റേഷൻ ചുമതല ഒഴിയുമ്പോൾ സ്വപ്‌നം സാക്ഷാത്കാരം; ആറ്റുകാൽ അമ്മയ്ക്ക് ഭക്തിഗാനമൊരുക്കി അസിസ്റ്റന്റെ കമ്മീഷണർ; കാക്കി കുപ്പായത്തിൽ ഭക്തിയുടെ കവി ഹൃദയവുമായി ദിനിൽ

അമ്മയൊരു ബാലികാ രൂപമായി ദർശനം.... തിരുസന്ധ്യാ നേരമാം ആറിൻ കുളിർമ്മയിൽ; ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി മനസിന് നൽകിയ അനുഭൂതികളായി പന്ത്രണ്ടു വരികൾ; സമർപ്പണമായി ഗാനാലാപനത്തിന് സുജാതയെത്തിയപ്പോൾ മോഹം നേർച്ചയ്ക്ക് വഴിയൊരുക്കി; ഫോർട്ട് സ്‌റ്റേഷൻ ചുമതല ഒഴിയുമ്പോൾ സ്വപ്‌നം സാക്ഷാത്കാരം; ആറ്റുകാൽ അമ്മയ്ക്ക് ഭക്തിഗാനമൊരുക്കി അസിസ്റ്റന്റെ കമ്മീഷണർ; കാക്കി കുപ്പായത്തിൽ ഭക്തിയുടെ കവി ഹൃദയവുമായി ദിനിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ ഭക്തനായ മുൻ ഫോർട്ട് എസി ദിനിൽ.ജെ.കെയ്ക്ക് ഈ പൊങ്കാലകാലം ആത്മനിർവൃതിയുടെ പൊങ്കാലകാലം കൂടിയായി. ആറ്റുകാൽ ക്ഷേത്രം ഉൾപ്പെടുന്ന ഫോർട്ട് സ്‌റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് ദിനിൽ ചുമതലയൊഴിഞ്ഞത്. അതിന് മുമ്പേ തന്നെ ആറ്റുകാലമ്മയ്ക്ക് തന്റെ നേർച്ച സമർപ്പിക്കുകയായിരുന്നു ദിനിൽ.

ഒരു പതിറ്റാണ്ട് കാലത്തെ ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി മനസിൽ ഏൽപ്പിച്ച നിർവൃതികൾക്ക് കവിതാ രൂപം നൽകിയപ്പോൾ ഗാനാലാപനത്തിനു എത്തിയത് പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ. സുജാത ആലപിച്ച ഗാനം ഈ ഉത്സവ കാലത്ത് തന്നെ ആറ്റുകാൽ അമ്മയ്ക്കായി ക്ഷേത്രത്തിൽ സമർപ്പിക്കുകയും ഈ ഭക്തിഗാനം ഹിറ്റാകുകയും ചെയ്തു. ഗാനം ആറ്റുകാൽ ഭക്തർ ഏറ്റെടുത്തതോടെ വലിയ പ്രചാരം ഗാനത്തിന് ലഭിക്കുകയും ചെയ്തു. .ആറ്റുകാൽ അമ്മയെക്കുറിച്ച് ഗാനരചന നടത്തിയപ്പോൾ ഗാനം ആലപിക്കാൻ സുജാത തന്നെ എത്തിയത് ദിനിലിനെ സംബന്ധിച്ച് അത് അപ്രതീക്ഷിത അനുഭവമാകുകയും ചെയ്തു.

അമ്മയൊരു ബാലികാ രൂപമായി ദർശനം, തിരുസന്ധ്യാ നേരമാം ആറിൻ കുളിർമ്മയിൽ ' എന്ന് തുടങ്ങുന്ന ആറ്റുകാൽ അമ്മയെക്കുറിച്ചുള്ള രൂപസൗകുമാര്യമുള്ള വരികൾ തന്നെയാണ് പ്രസിദ്ധ പിന്നണി ഗായിക സുജാതാ മോഹനെ ഈ ഗാനവുമായി അടുപ്പിച്ചത്. ഇപ്പോഴത്തെ ആറ്റുകാൽ ഉത്സവ സമയത്ത് തന്നെ താനിത് ഗാന സമർപ്പണമായി അമ്മയ്ക്ക് സമർപ്പിക്കും എന്ന് ഗാനരചന നടത്തിയ മുൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ.ജെ.കെ.യോട് സുജാത ഉറപ്പിച്ച് പറയുക കൂടി ചെയ്തതോടെ ഈ ഉത്സവസമയത്ത് തന്നെ ഗാനസമർപ്പണത്തിനു വഴിയൊരുങ്ങി. ഒരു പതിറ്റാണ്ട് കാലത്തെ ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി മനസിന് നൽകിയ അനുഭൂതികളാണ് പന്ത്രണ്ടു വരികളായി ദിനിൽ മനസ്സിൽ എഴുതി പൂർത്തിയാക്കിയത്. അത് കടലാസിലേക്ക് പകർത്തിയിപ്പോൾ ഗാനരൂപം ആയാൽ നന്നായിരിക്കും എന്ന് ദിനിലിന് തോന്നി.

കാക്കിക്കുള്ളിലെ കാവ്യമനസ് പലപ്പോഴും ഈ യത്‌നത്തിന്നിടെ ദിനിലിനെ പിന്നോട്ടടിച്ചു. പക്ഷെ വരികൾ എഴുതി പൂർത്തിയാക്കിയപ്പോൾ ഗാനരൂപമാക്കാൻ ശ്രമം തുടങ്ങണമെന്ന് തോന്നി. അതിനായി ആറ്റുകാൽ അമ്മയെ തന്നെ മനമുരുകി പ്രാർത്ഥിക്കുകയും ചെയ്തു. ഇത്തരം പ്രാർത്ഥനയ്ക്ക് ഒടുവിലാണ് പിന്നണി ഗായിക സുജാതയെ ഫോണിൽ ബന്ധപ്പെട്ടത്. വരികൾ അയക്കൂ. അത് വായിച്ച ശേഷം പറയാം എന്നായിരുന്നു മറുപടി. ആറ്റുകാൽ അമ്മയെ തന്നെ മനസിൽ ഓർത്ത് ഈ വരികൾ അയച്ചു കൊടുക്കുകയും ചെയ്തു. വളരെ അനുകൂലമായ, പ്രസന്നമായ പ്രതികരണമാണ് വരികൾ വായിച്ചപ്പോൾ സുജാതയിൽ നിന്നും വന്നത്. ഈ ഗാനം താൻ തന്നെ ആലപിക്കാം എന്ന് സുജാത ദിനിലിന് ഉറപ്പ് നൽകുകയായിരുന്നു. അതോടെ ഗാനാലാപനത്തിനു അരങ്ങൊരുങ്ങി. മോനി കൃഷ്ണ സംഗീത സംവിധാനത്തിന് എത്തിയതോടെ ആറ്റുകാൽ അമ്മയെക്കുറിച്ചുള്ള ഭക്തിഗാനം യാഥാർഥ്യമാവുകയും ചെയ്തു. ഗാനം ഇപ്പോൾ ഹിറ്റായി മാറുകയും ചെയ്തു.

ആറ്റുകാൽ അമ്മയുടെ ചരിത്രം സൂചിപ്പിക്കുന്ന മൂന്ന് ഭാഗങ്ങൾ ആണ് ഗാനചനയിലെ 12 വരികളിൽ ഉൾപ്പെടുത്തിയത്. ആറ്റുകാൽ പരിസരത്ത് തന്നെയാണ് എന്റെ വീടും. അതുകൊണ്ട് ആറ്റുകാൽ 'അമ്മ ഒരു സങ്കല്പമായി മനസിലുണ്ട്. അപ്പോഴാണ് ആറ്റുകാൽ പൊങ്കാല സമയത്തുള്ള ഡ്യൂട്ടിയും. വല്ലാത്ത അനുഭൂതികൾ ആണ് പൊങ്കാല മനസ്സിൽ ഉയർത്തുന്നത്-ദിനിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. സുജാത ഈ ഗാനം ആലപിക്കും എന്നൊന്നും കരുതിയില്ല. വരികൾ വായിച്ചപ്പോൾ ഗാനം ഇഷ്ടമായി എന്നും ഗാനാലാപനത്തിനു തയ്യറാണ് എന്നും അറിയിക്കുകയായിരുന്നു. ഈ ഗാനം ഞാൻ ആലപിക്കാം, ഇത് എന്റെ ഒരു സമർപ്പണം കൂടിയാണ് എന്ന് സുജാത പറഞ്ഞപ്പോൾ അത് അവിശ്വസനീയമായി തോന്നി. പക്ഷെ അവരുടെ ആലാപന ഭംഗി വന്നപ്പോൾ ആറ്റുകാൽ അമ്മയ്ക്കുള്ള വലിയ സമർപ്പണം കൂടിയായി-ദിനിൽ പറഞ്ഞു.

ഗാനം ആയപ്പോൾ അത് ഒരു സിഡിയാക്കി ഉത്സവ സമയത്ത് തന്നെ ആറ്റുകാൽ ക്ഷേത്രം ഭാരവാഹികൾക്ക് നൽകുകയും അവർ അത് സ്വീകരിക്കുകയും ചെയ്തു-ദിനിൽ പറയുന്നു. ഫോർട്ട് എസിയായിരിക്കെ ഇപ്പോൾ സ്ഥലം മാറ്റം വന്ന ദിനിൽ ഇപ്പോൾ കോഴിക്കോട് റൂറൽ ഡിസിആർബിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്. നിറമൺകര എൻഎസ്എസ് കോളേജ് പ്രൊഫസർ ആയ അമൃതയാണ് ഭാര്യ. ക്രൈസ്റ്റ് നഗർ സ്‌കൂൾ വിദ്യാർത്ഥികളായ ഗൗതം, സിദ്ധാർഥ് എന്നിവരാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP