Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്ത് മ്യൂസിക്247; പി ജയചന്ദ്രൻ പാടി ഇന്ദ്രൻസ് അഭിനയിച്ച മുന്തിരിച്ചാറും എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ ഹിറ്റ്

കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്ത് മ്യൂസിക്247; പി ജയചന്ദ്രൻ പാടി ഇന്ദ്രൻസ് അഭിനയിച്ച മുന്തിരിച്ചാറും എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ ഹിറ്റ്

കൊച്ചി: കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ഗാനം മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 റിലീസ് ചെയ്തു. ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഗാനമാണ് മ്യൂസിക്247 റിലീസ് ചെയ്തത്. 'മുന്തിരിച്ചാറും 'എന്ന് തുടങ്ങുന്ന ഈ ഗാനത്തി രമേശ് കാവിൽ ആണ് വരികൾ എഴുതിയത്. സച്ചിൻ ബാലുവാണ് സംഗീതം നിർവ്വഹിച്ചത്. ഇന്ദ്രൻസ് അഭിനയിച്ചിരിക്കുന്ന ഈ ഗാനത്തിൽ സച്ചിൻ ബാലുവും എത്തുന്നുണ്ട്.

പ്രദീപ് ചൊക്ലി സംവിധാനം നിർവഹിച്ച 'ചിപ്പി'യിൽ ജോയ് മാത്യു, ശ്രിന്ദ, ശ്രുതി മേനോൻ, സലിം കുമാർ, മണികണ്ഠൻ ആർ ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ അഭിനയിക്കുന്നു. കൂടാതെ ബാലതാരങ്ങളായി അജ്മൽ, അജിൻഷാജി, അദ്വൈത്, അമൽദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തൻഹതബസും എന്നിവരുമുണ്ട്. വിനീഷ് പാലയാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു.

പ്രധാനമായി തീരപ്രദേശങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീൽ ബാദുഷയും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതരായ സച്ചിൻ ബാലുവും, റോഷൻ ഹാരിഷുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഫിലിംഫിനിറ്റി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി എസ് ബാബു നിർമ്മിച്ച 'ചിപ്പി' നവംബർ 10ന് തീയേറ്ററുകളിൽ എത്തും

കഴിഞ്ഞ നാല് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കൻ അപാരത, ജോമോന്റെ സുവിശേഷങ്ങൾ, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂർ ഡെയ്സ്, ചാർലി, കമ്മട്ടിപ്പാടം, ഹൗ ഓൾഡ് ആർ യു, കിസ്മത്ത്,വിക്രമാദിത്യൻ, മഹേഷിന്റെ പ്രതികാരം, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP