Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളക്കരയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ പെല്ലിശ്ശരി; കാട്ടുപോത്ത് മുതൽ നാട്ടുകാർ വരെ അഭിനയിച്ച് തകർക്കുന്ന റിയലിസ്റ്റിക് ട്രീറ്റ്; ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന സംവിധാന മികവും ഛായാഗ്രാഹണവും; വന്യമായ ക്യാമറയും വേറിട്ട ഫ്രെയിമും കണ്ട് കണ്ണ് തള്ളി പോകും; ഈ മ യൗ അമ്പരപ്പിച്ചെങ്കിൽ ജെല്ലിക്കെട്ട് പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള ചിത്രം; ഇന്ത്യൻ സിനിമയെ ഉന്നതങ്ങളിലെത്തിക്കാൻ ഈ ജെല്ലിക്കെട്ട് ധാരാളം

മലയാളക്കരയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ പെല്ലിശ്ശരി; കാട്ടുപോത്ത് മുതൽ നാട്ടുകാർ വരെ അഭിനയിച്ച് തകർക്കുന്ന റിയലിസ്റ്റിക് ട്രീറ്റ്; ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന സംവിധാന മികവും ഛായാഗ്രാഹണവും; വന്യമായ ക്യാമറയും വേറിട്ട ഫ്രെയിമും കണ്ട് കണ്ണ് തള്ളി പോകും; ഈ മ യൗ അമ്പരപ്പിച്ചെങ്കിൽ ജെല്ലിക്കെട്ട് പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള ചിത്രം; ഇന്ത്യൻ സിനിമയെ ഉന്നതങ്ങളിലെത്തിക്കാൻ ഈ ജെല്ലിക്കെട്ട് ധാരാളം

എം എസ് ശംഭു

നായകൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രതിഭയാണ്് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചാലക്കുടിക്കാരൻ. 2010ൽ ഇന്ദ്രജിത്തിനെ നായകനാക്കി സംവിധാന രംഗത്തേക്ക് ആദ്യ പരീക്ഷണം. പിന്നീട് ആമേനിലൂടെ വേറിട്ട സംവിധാന മികവും. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത് സംവിധാനത്തിലെ സൂഷ്മതയും വേറിട്ട ഫ്രെയിമുകളുടെ പരീക്ഷണങ്ങളും തന്നെയായിരുന്നു. അങ്കമാലീ ഡയറീസ്, ഈ മ യൗ ഉൾപ്പടെ ഓരോ ചിത്രങ്ങളിലും വേറിട്ട സംവിധാന പരീക്ഷണങ്ങളുടെ ഉദാഹരണമാണ്.

ഒന്നിന് മുകളിൽ ഒന്നായി വെല്ലുന്ന പരീക്ഷണമാണ് ഓരോ ചിത്രവും കൈവരിച്ചിട്ടുള്ളത്. 2019ൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമുൾപ്പടെ ഈ മ യൗ എന്ന ചിത്രം നേടിയെടുക്കുകയും ചെയ്തു. ഐ.എഫ്.എഫ്.കെ വേദിയിലെ മികച്ച സംവധായകനുള്ള സുവർണ ചകോരം പുരസ്‌കാരമുൾപ്പടെ ഈ മ യൗവ്വിന്റെ സംവിധാനത്തിന് അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. ചെറിയ കഥാഗതിയെ അതിവൈകരികമായും സൂഷ്മത നിറഞ്ഞ കഥാവഴിയിലും അവതരിപ്പിച്ച പ്രകടനമാണ് ഈ മ യൗ എന്ന ചിത്രത്തിലൂടെ മലാളികൾ കണ്ടത്. സംവിധാനവും നിർമ്മാണവുമൊരുക്കി ജെല്ലിക്കെട്ടുമായി ലിജോ ജോസ് വീണ്ടുമെത്തുമ്പോൾ കഥയൊരുക്കിയിരിക്കുന്നത് എസ്. ഹരീഷും, ആർ ജയകുമാറും ചേർന്നാണ്. എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജെല്ലിക്കെട്ടുമായി വീണ്ടും പെല്ലിശ്ശേരി എത്തുന്നത്.

ഫ്രെയിമുകളിൽ മിന്നി മറിയുന്ന ഇന്ദ്രജാലങ്ങൾ

ചെമ്പൻ വിനോദ്, ആന്റണി വർഗീസ്, സാബുമോൻ എന്നിവർ ചിത്രത്തിൽ പ്രധാനറോളുകളിലെത്തുന്നു. മലയോര ഗ്രാമത്തിലെ സ്വാഭാവികമായി ഒരുകഥാവഴിയെ അതിസൂഷ്മവും വൈകാരികവും നാടകീയതയും ഇഴകലർന്ന കഥാവഴിയിലൂടെയാണ് കൂട്ടികൊണ്ട് പോകുന്നത്. ചിത്രത്തിന്റെ പേരും പോസ്റ്ററും സൂചിപ്പിക്കുന്ന പോലെ തന്നെ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം പോത്താണ്. റിയലിസ്റ്റിക്് മൂട് സമ്മാനിക്കുന്നതിനൊപ്പം തന്നെ ഫ്രെയിമുകളുടെ മനോഹാരിത കൊണ്ടുംപശ്ചാലത്തല സംഗീതവും ക്യാമറകളുടെ മാന്ത്രികത കൊണ്ടും ഈ ചിത്രം ലോകോത്തര സിനിമകളോട് കിടപിടിക്കും എന്നതിൽ സംശയമില്ല.

ടൊറന്റോ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരത്തിന്റെ നിറവിൽ എത്തണമെങ്കിൽ ഈ സിനിമ ഒന്നൊന്നര പടം എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ. മലയോര ഗ്രാമത്തിനെ അടയാളപ്പെടുത്തുന്ന ഫ്രെയിമുകളിൽ ചിത്രത്തിന്റെ തുടക്കം. നിഗൂഡതകൾ നിറഞ്ഞതും അത്ഭുതം സമ്മാനിക്കുന്നതുമായ നിരന്തരമായ ഷോട്ടുകൾ, മിനിട്ടുകളിൽ എത്രയധികം ഷോട്ടുകൾ മിന്നിമായുമെന്ന് പ്രേക്ഷക് പോലും സംശയം തോന്നിപ്പോയേക്കാം. അത്രയേറെ റിയലിസ്റ്റിക്ക് പാറ്റേണിൽ നിൽക്കുന്ന ക്യാമറയും പശ്ചാത്തല സംഗീതവും. മലയാള സിനിമയുടെ വേറിട്ട് ചുവടുമാറ്റത്തിന് ഒരു പക്ഷേ ഈ സിനിമ ഒരു അടയാളപ്പെടുത്തലായിരിക്കും.

ബീഫിന്റെ രാഷ്ട്രീയം ജെല്ലിക്കെട്ടിൽ

ഇന്ത്യ മുഴുവൻ ബീഫ് കോളിളക്കം സൃഷ്ടിച്ച വാർത്തയായി മാറിയപ്പോൾ ബീഫിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോഴാണ് പോത്തിനെ പ്രധാനറോളിലെത്തിച്ച് ലിജോ സിനിമയുമായി എത്തുന്നത്. നായകന്മാർ ഈ സിനിമയിൽ അപ്രസക്തമായിരിക്കും. കാരണം ഈ ചിത്രം പറയുന്നത് നായാട്ടിന്റെ കഥയാണ്. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന അറവ് കാരനായ പോത്ത് വർക്കി എന്ന കഥാപാത്രത്തിന്റെ അറവ് ശാല കാണിച്ച് കഥാവഴി തുടക്കം. തുടക്കത്തിൽ തന്നെ ആന്റണി വർഗീസ് കഥയിലേക്ക് കടന്നെത്തുന്നു. വെട്ടാനെത്തിയ പോത്ത് വിരണ്ടോടുന്നതോടെ പിന്നീട് കഥാവഴി വേറിട്ട തലത്തിൽ.

കുട്ടച്ചനെന്ന് റോളിൽ സാബുമോൻ, ജാഫർ ഇടുക്കിയുടെ തനി അച്ചായൻ കഥാപാത്രം തുടങ്ങി കണ്ടുപരിചിതമായ മുഖങ്ങൾ ചുരുക്കം. ഇവരിലേക്കാളേറെ പുതുമുഖങ്ങൾ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കിഴക്കൻ മലയോര ജനതയുടെ ഭക്ഷണരീതിയില് ബീഫ് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ടോ അത്രയേറെ പ്രാധാന്യത്തോടെ പോത്തിനേയും പോത്തിറച്ചിയേയും ഈ കഥയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇടയ്ക്ക് വിരണ്ടോടിയ പോത്ത് കൃഷി നശിപ്പിക്കുന്ന രംഗവും പോത്തിനെ പിടികൂടി ഇറച്ചി പങ്കിടാനുള്ള നാട്ടുകാരുടെ അടിപിടിയും മത്സരവുമെല്ലാം സിമ്പോളിക്കാണ്. നായാടി നടന്ന മനുഷ്യൻ ഇന്നും നായാട്ടം തുടരുന്നു എന്ന വ്യാഖ്യാനത്തിലേക്ക് ചിത്രത്തിന്റെ ആശയം സംവേദിക്കപ്പെടുന്നു. ഒരു അറവ് പോത്തിലൂടെ കഥ പറഞ്ഞു പോകുമ്പോൾ പോലും പ്രണയത്തിന്റെ പ്രതികാരത്തിന്റെ വീണ്ടെടുക്കിലിന്റെ കഥകൂടി കടന്നെത്തുന്നു. കുട്ടിച്ചനും ആന്റണിയും നേർക്കുനേർ പോരാടുന്നിടത്തെല്ലാം ഈ പ്രതികാരത്തിന്റെ നനവ് പ്രേക്ഷകന് ലഭിക്കും.

ക്യാമറയുടെ വന്യതയിലൊരുക്കിയ മനോഹാരിത

ബീഫ് എന്നത് എത്രമാത്രം പ്രാധാന്യമാണോ അത്രമാത്രം ചിരിയും ചിന്തയും നൽകി ഈ ചിത്രത്തിൽ പ്രധാനകഥാപാത്രമാകുന്നു. ഈ സൂഷ്മമായ കഥാവഴിയിലൂടെ സിമ്പോളിക്കായ രീതിയിൽ നാടകീയത സമ്മാനിക്കുന്ന ക്ലൈമാക്സും.കയറുപൊട്ടിയോടുന്ന പോത്തിന്റെ പിറകേയോടുന്ന നാട്ടുകാർ ഒന്നാം പകുതി. രണ്ടാം പകുതിയിൽ നായാട്ടിന്റേയും വേട്ടയാടലന്റേയും പ്രതികാരത്തിന്റേയും പ്രണയത്തിന്റേയും രൂപഭാവങ്ങൾ പകരുന്ന ഷെയിഡും. ഓരോ ഫ്രെയിമുകളും അത്ഭുതപ്പെടുത്തുമ്പോൾ അതിലേറെ ആശങ്കപ്പെടുത്തുന്ന ബി.ജി.എമ്മും. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.

നാടകീയത പലയിടത്തും സമ്മാനിക്കുമ്പോൾ ചിലയിടങ്ങളിൽ ആശങ്കപ്പെട്ടു പോകും, ചെറിയ സംഭവത്തിന്റെ സൂഷ്മാംശം തേടി ക്യാമറ പലപ്പോഴും കാട്ടുപോത്തിനും, വെട്ടുകാരനും ,നാട്ടുകാർക്കും പിന്നാലെ സ്വതന്ത്രമായി ഓടി പോകുകയാണോ എന്നൊക്കെ തോന്നാം. ഛായാഗ്രഹകണത്തിന്റെ മാന്ത്രികതയും എഡിറ്റിങ്ങിന്റെ മികവും തന്നെയാണ് ഈ ചിത്രത്തിന്റെ മികച്ചവശം. രാത്രിയും പകലും നിഴലും നിഴലനക്കങ്ങളും പോലും കൃത്യതയോടെ വന്യമായി ഈ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സംവിധായകൻ മുതൽ ക്യാമാറാമാൻ വരെ ഒന്നിനൊന്നായി നിൽക്കുമ്പോൾ അഭിനയത്തിൽ സാബുമോനും ആന്റണിയുമൊക്കെ കട്ടയ്ക്ക് കട്ടയക്ക്. തരികിട സാബു എന്ന താരത്തിനെ അടയാളപ്പെടുത്തിയ ഏറ്റവും നല്ലവേഷാമായിരിക്കും ഈ ചിത്രത്തിലെ കുട്ടച്ചൻ എന്ന കഥാപാത്രം എന്നതിൽ യാതൊരു തർക്കവും വേണ്ട. ഗിരീഷ് ഗംഗാധരനെന്ന ഛായാഗ്രകനെ ലോകം അറിയാൻ ഈ സിനിമ ധാരാളമാണ്, സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയ്ക്ക് തകർപ്പൻ കയ്യടി നൽകണം. കാതുകളിലേക്ക് ഇരച്ചുകയറുന്ന ശബ്ദകോലാഹലങ്ങളും നിഗൂഡമായ ബി.ജി.എമ്മുകളും ഓരോ ഷോർട്ടിലും പ്രകമ്പനം കൊള്ളിക്കും, ദീപു ജോസഫ് എന്ന എഡിറ്റർക്കും കുതിരപ്പവൻ നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP