Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധകർക്കുള്ള വെടിക്കെട്ട് സമ്മാനവുമായി വിജയ് ആറ്റ് ലി കൂട്ടുകെട്ട്; കെട്ടിലും മട്ടിലും വേറിട്ട കാഴ്ചയുമായി 'ഇളയ ദളപതി' ഇരട്ടവേഷം പകർന്നാടുന്ന 'ബിഗിൾ'; പ്രേക്ഷകന്റെ മനസറിഞ്ഞ് വിളമ്പി ആറ്റ് ലിയുടെ മാജിക്ക്; കാൽപ്പന്തുകളിയുടെ ചാരുതയിൽ ചാലിച്ച പശ്ചാത്തലത്തിൽ ചർച്ചയാവുന്നത് സ്ത്രീശാക്തീകരണം അടക്കമുള്ള വിഷയങ്ങളും; തിയേറ്ററുകൾ പൂരപ്പറമ്പാക്കി വിജയുടെ ദീപാവലി സമ്മാനം ബിഗിൾ

ആരാധകർക്കുള്ള വെടിക്കെട്ട് സമ്മാനവുമായി വിജയ് ആറ്റ് ലി കൂട്ടുകെട്ട്; കെട്ടിലും മട്ടിലും വേറിട്ട കാഴ്ചയുമായി 'ഇളയ ദളപതി' ഇരട്ടവേഷം പകർന്നാടുന്ന 'ബിഗിൾ'; പ്രേക്ഷകന്റെ മനസറിഞ്ഞ് വിളമ്പി ആറ്റ് ലിയുടെ മാജിക്ക്; കാൽപ്പന്തുകളിയുടെ ചാരുതയിൽ ചാലിച്ച പശ്ചാത്തലത്തിൽ ചർച്ചയാവുന്നത് സ്ത്രീശാക്തീകരണം അടക്കമുള്ള വിഷയങ്ങളും; തിയേറ്ററുകൾ പൂരപ്പറമ്പാക്കി വിജയുടെ ദീപാവലി സമ്മാനം ബിഗിൾ

എം എസ് ശംഭു

 പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമമിട്ടുകൊണ്ട് വിജയ് ആറ്റ്ലി കൂട്ടുകെട്ടിലെത്തിയ ബിഗിൾ പ്രതീക്ഷ കാത്തു. ചിത്രം വേൾഡ് വൈഡ് റിലീസായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ദളപതി 63 എന്ന പേരിട്ടിരുന്ന ചിത്രം പിന്നീട് ബിഗിൾ എന്ന് പേരുമാറ്റി എത്തുകയായിരുന്നു. തെരി, മെർസൽ തുടങ്ങിയ വിജയങ്ങൾക്കൊടുവിൽ ആറ്റ്ലി-വിജയ് കൂട്ട്‌കെട്ട് വീണ്ടുമെത്തുമ്പോൾ പതിവ് പോലെ ഫാൻസിനെ നിരാശപ്പെടുത്താത്ത ഇളയദളപതി ട്രീറ്റ് തന്നെയാണ് ബിഗിൾ.

കെട്ടിലും മട്ടിലും ഫൈറ്റിലും എല്ലാം തന്നെ ഇതൊരു കംപ്ലീറ്റ് ഫാൻ മേഡ് ചിത്രം എന്ന് പറഞ്ഞാലും തെറ്റില്ല. വിജയ് എന്ന നടനെ ഇഷ്ടപ്പെടുന്നവർക്ക് രണ്ടരമണിക്കൂർ കൺകുളിർക്കെ കണ്ടിരിക്കാവുന്നതാണ് ചിത്രം. വിമർശകർക്ക് വിജയ് രക്ഷകനായി എത്തുന്ന മറ്റൊരു ചിത്രം. ആറ്റ്ലിക്കൊപ്പം എസ് രമണ, ഗിരിവാസൻ എന്നിവരും തിരക്കഥാരചനയിൽ പങ്കാളികളാണ്. കേരളത്തിൽ ഒരു മലയാളം സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ വരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു അന്യഭാഷ ചിത്രം ആഴ്ചകൾ മുൻപേ ഓൺലൈൻ ബുക്കിങ്ങിലൂടെ തന്നെ തീയറ്ററുകൾ ഫിൽ ചെയ്തെങ്കിൽ ആറ്റ്ലി-വിജയ് കൂട്ടുകെട്ടിനെ നമിക്കാതെ വയ്യ. രാവിലെ നാലു മണി മുതൽ കേരളത്തിലെ എല്ലാ തീയറ്റുകളും പൂരപ്പറമ്പാക്കിയാണ് ചിത്രം റിലീസിനെത്തിയത്. അടി, ഇടി, വെടിക്കെട്ട്, എന്നൊക്കെ പറയില്ലെ... ശരാശരിക്ക് മുകളിലുള്ള എല്ലാ ആരാധകരും ആദ്യ ഇൻട്രൊഡക്ഷൻ സീനിൽ തന്നെ ഒന്നിറങ്ങി തുള്ളിപോകും. എ.ആർ.റഹ്മാൻ എന്ന ലെജൻഡിന്റെ പശ്ചാത്തല സംഗീതത്തിന്റെ വൈദഗ്ധ്യവും വിജയ് യുടെ സ്‌ക്രീൻ പ്രസൻസും ചിത്രത്തിന്റെ തുടക്കം ഉഷാറാക്കി.

വിജയ് -ആറ്റ്ലി കൂട്ടുകെട്ട്

വിമർശകരുടെ പതിവ് ആരോപണങ്ങളിൽ നിന്ന് അൽപം മാറി നിൽക്കുന്ന സ്‌ക്രിപ്റ്റിങ് തന്നെയാണ് ആറ്റ്ലി വിജയ്ക്കായി ഒരുക്കിയിരിക്കുന്നതത്. ദളപതി 63 എന്ന പേരിൽ ഈ ചിത്രം പുറത്തിറങ്ങുമ്പോൾ തന്നെ ചിന്തിക്കാമല്ലോ ഇതൊരു വിജയ് ആരാധകർക്കുള്ള ദീപവലി സമ്മാനമായിരിക്കുമെന്ന്. എന്നിരുന്നാലും പതിവ് തെറ്റിക്കാതെ സ്ഥിരം മുദ്രകളായ കൈയാട്ടിയുള്ള ഇൻട്രോ, സിഗററ്റിന് പകരം കൈവിരലുകളിൽ നൃത്തം ചെയ്യിക്കുന്ന ഓലപ്പടക്കം, ചൂയിങ്കം ഇഫക്ട് ചിത്രത്തിൽ പതിവ് ക്ലീഷേയായി തോന്നാം. ആക്ഷനും സ്പോർട്സ് ഡ്രാമയും ഇഴകലർന്ന കഥാവഴിയാണ് ചിത്രം എന്നതാണ് ബിഗിളിന്റെ പ്രത്യേകത.

മറ്റു ദളപതി ചിത്രങ്ങളെ അപേക്ഷിച്ച് കെട്ടിലും മട്ടിലും പുതുമയാർന്ന കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം തന്നെ ഡബിൾ റോളിൽ നായകനെത്തുമ്പോൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഇരട്ടി സസ്പെൻസും ഈ ചിത്രത്തിന്റെ സവിശേഷതയായി കരുതാം. വിജയ്, നയൻതാര, ജാക്കി ഷെറോഫ് തുടങ്ങി താരനിര ചിത്രത്തിലെത്തുമ്പോൾ വില്ലൻ റോളിൽ നടനും ഫുട്ബോൾ താരവുമായി മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയനും ചിത്രത്തിൽ കടന്നെത്തുന്നുണ്ട്. കാൽപന്ത് കളിയെ അതിതീവ്രമായി ചിത്രത്തിന്റെ തിരക്കഥയിൽ കടത്തിക്കൊണ്ടുവരുന്നുണ്ട്. ഒപ്പം തന്നെ അച്ഛൻ -മകൻ ബന്ധത്തിന്റെ വൈകാരികതയെ ചിത്രത്തിൽ കാട്ടിത്തരുന്നു. മൈക്കിൾ എന്ന റൗഡിയായി വിജയ്യുടെ ഇരട്ടകഥാപാത്രങ്ങൾ കടന്നെത്തുന്നു. ആദ്യ പകുതി വിജയ്യുടെ മാസ് പ്രകടനവും പതിവ് സ്‌റ്റൈലുമൊക്കെ കാണിച്ചുകൊണ്ടുള്ള പ്രകടനം തന്നെയാണ്. ഡാൻസും ഫൈറ്റും പുതുമയൊന്നും തോന്നുന്നില്ലെങ്കിലും തീയറ്റർ ഇളകിമറിയാൻ വിജയ് ആരാധകർക്ക് ഇത് ധാരാളമാകും.

വിമർശകരെ ഇത് നിങ്ങൾ ഉദ്ദേശിച്ച കഥയല്ല! ഇത് വേറെ

മലയാളത്തിൽ മോഹൻലാൽ ഡബിൾറോളിലെത്തി അരങ്ങുതകർത്ത രാവണപ്രഭു പോലെ ഡബിൾറോളിലെത്തുന്ന വിജയ്. മംഗലശ്ശേരി നീലകണ്ഠനെ പോലെ ചട്ടമ്പിയായ രാജപ്പൻ എന്ന റൗഡിയായ അച്ഛൻവേഷം. കാർത്തികേയനേ പോലെ സ്പോർട്സ്മാൻ സ്പിരിറ്റുള്ള മകൻ. മംഗലശ്ശേരി നീലകണ്ഠന്റെ മകൻ കാർത്തികേയൻ ഫുട്ബോൾ പ്ലയറായാൽ ചിത്രം ബിഗിളായി എന്നൊന്നും വിമർശകർ തള്ളണ്ട, ഇത് കഥ വേറെയാണ് ഭായി! പിന്നെ ഒറ്റക്കാര്യം, രക്ഷകൻ ഇമേജ് ഈ സൂപ്പർതാരനായകന് വിമർശകർ നേടികൊടുത്തതിനാൽ തന്നെ തമിഴ്‌നാട് ഫുഡ്ബോള്ൾ ടീമിനെ രക്ഷിക്കാനായി എത്തുന്ന വിജയ് എന്നൊന്നും പറഞ്ഞ് മിനക്കെടരുത്. ഇന്നുവരെ വിജയ് ചെയ്ത ഇരട്ടകഥാപാത്രങ്ങളിൽ രാജപ്പനെന്ന റൗഡിയായ അച്ഛൻ വേഷം തന്നെയാകും ആരാധകരുടെ നെഞ്ചിൽ തറയ്ക്കുക എന്നതിൽ യാതൊരു തർക്കവും വേണ്ട.

മൈക്കിൾ എന്ന കഥാപാത്രം തന്നെയാണ് സിനിമയിൽ നിറഞ്ഞുനിൽക്കുന്നതെങ്കിലും, 20 മിനിട്ടിൽ മാത്രം കടന്നെത്തുന്ന അച്ഛൻ വേഷമാണ് മാസ്. ഒന്നാംപകുതി ആക്ഷനും ഡാൻസുമൊക്കെയായി മാറുമ്പോൾ രണ്ടാം പകുതി ചിത്രത്തിന്റെ ട്രാക്ക് തന്നെ മാറും.

ഫുട്ബോൾ പ്ലെയറായ ബിഗിളിന്റെ ജീവിതവും ഇതുമായി ബന്ധപ്പെട്ടുനീളുന്ന കഥാവഴികളുമാണ് ചിത്രം. എയ്ഞ്ചൽ ആശിർവാദം എന്ന കഥാപാത്രമായി എത്തിയ നയൻതാര സ്‌ക്രീൻ പ്രസൻസിൽ നിറഞ്ഞു നിൽക്കുന്നു.

ഇരുവരും ഒന്നിച്ചുള്ള പ്രണയരംഗങ്ങളെല്ലാം മികച്ചതായി തോന്നി. ഒപ്പം തന്നെ ആനന്ദരാജ്, ജാക്കി ഷറോഫ്, മലയാളികൾക്ക് പ്രിയങ്കരിയായ റേബ മോണിക്ക ജോൺ എന്നിവർ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു, ആക്ഷനും പ്രണയവും പറയുമ്പോൾ തന്നെ കാൽപന്തുകളിയെന്ന കലയെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു.

ഒപ്പം തന്നെ സ്ത്രീശാക്തീകരണുൾപ്പെടുള്ള ചർച്ച ചെയ്യപ്പെടേണ്ട പലകാര്യങ്ങളും ആറ്റ്‌ലി പ്രേക്ഷകരോട് ചിത്രത്തിലൂടെ പറയുന്നുണ്ട്. ഇനി ചിത്രത്തിലെ ഗാനങ്ങളൊരുക്കിയ എ.ആർ റഹ്മാനും ഒരു ഗാനരംഗത്തിൽ വിജയ്ക്കും ആറ്റ്ലിക്കുമൊപ്പം കടന്നെത്തുന്നുണ്ട്. ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹകണം. ചിത്രസംയോജനം ഒരുക്കിയ. റൂബൻ എന്നിവർക്ക് കൈയടി നൽകണം. ചിത്രത്തിന്റെ വിതരണാവകാശം കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP