Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ആടൈ'യിൽ നിറഞ്ഞാടിയത് അമല പോൾ തന്നെ; വിവാദ ചിത്രം ശരാശരി മാത്രം; ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത തിരക്കഥ ദുർബലം; ട്രെയിലർ നൽകിയ മാസും ഗെറ്റപ്പും സിനിമയിൽ കിട്ടിയില്ല; മാറുമറയ്ക്കൽ മുതൽ മാറുതുറക്കൽ വരെയുള്ള സ്ത്രീ വിപ്ലവങ്ങളുടെ കാറ്റഗറിയിൽ കഥയെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തുന്നില്ല; കണ്ടിരിക്കാം എന്നല്ലാതെ തള്ളി മറിക്കാൻ പാകത്തിന് ഈ ചിത്രത്തിൽ ഒന്നുമില്ല

'ആടൈ'യിൽ നിറഞ്ഞാടിയത് അമല പോൾ തന്നെ; വിവാദ ചിത്രം ശരാശരി മാത്രം;  ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത തിരക്കഥ ദുർബലം;  ട്രെയിലർ നൽകിയ മാസും ഗെറ്റപ്പും സിനിമയിൽ കിട്ടിയില്ല; മാറുമറയ്ക്കൽ മുതൽ മാറുതുറക്കൽ വരെയുള്ള സ്ത്രീ വിപ്ലവങ്ങളുടെ കാറ്റഗറിയിൽ കഥയെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തുന്നില്ല; കണ്ടിരിക്കാം എന്നല്ലാതെ തള്ളി മറിക്കാൻ പാകത്തിന് ഈ ചിത്രത്തിൽ ഒന്നുമില്ല

എം എസ് ശംഭു

ഗ്‌നതാ പ്രദർശനം എന്ന ഒറ്റപേരിൽ തമിഴകത്ത് വിവാദമായ അമല പോൾ ചിത്രമാണ് ആടൈ. തമിഴ് നൽകിയ വളക്കൂറ് തന്നെയാണ് അമല എന്ന മലയാളിയെ പിന്നീട് മുൻനിര നായികയായി നിറഞ്ഞു നിൽക്കാൻ സാഹായിച്ചത്. തമിഴിൽ ശക്തമായ കഥാപാത്രം എന്നെക്കെ പബ്ലിസിറ്റി നൽകി അമല എത്തുമ്പോൾ സിനിമ ട്രെയിലറുകളോട് മാത്രം നീതി പുലർത്തിയെന്നേ പറയാൻ സാധിക്കുന്നുള്ളു. പ്രെമോഷന്റെ തള്ള് ഒഴിച്ചാൽ ശരാശരിയിലൊതുങ്ങുകയാണ് ഈ വിവാദ ചിത്രം.

മേയാതമാനിന് ശേഷം രത്ന കുമാർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആടൈ ഒരുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കേരളത്തിലുൾപ്പടെ റിലീസിനെത്തിയത്. തമിഴകത്ത് റിലീസ് പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാൽ വൈകിട്ടോടെ റിലീസൊരുക്കാൻ സാധിച്ചിരുന്നു. തമിഴിലെ മുൻനിര നായികമാർ നിരസിച്ച റോൾ അമല അഭിനയിപ്പിച്ച് വിജയിപ്പിച്ചു എന്നത് മുഖ്യ ആകർഷണം തന്നെയാണ്. എങ്കിലും അമല തള്ളിയ പോലെ വലിയ ഹൈപ്പൊന്നും ഈ ചിത്രത്തിലില്ല! ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റാണ് നൽകിയത്. വയലൻസും നഗ്‌നതാ പ്രദർശനവും തന്നെയായിരുന്നു ഇതിന്റെ മുഖ്യ കാരണം. ടൈറ്റിൽ കാർഡ് തന്നെ കേരളത്തേയും ഇപ്പോൾ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരിയും ഇടയ്ക്ക് തിരുവതാംകൂറുമെക്കെ പറഞ്ഞുകൊണ്ടാണ്. മാറുമറയ്ക്കാൻ കരം ചോദിച്ചതിന് മുല അറുത്ത നങ്ങേലിയെ കാട്ടി തന്നാണ് സിനിമയുടെ ടൈറ്റിൽ അവതരണം. കഥ പറയുന്നതിന് തുടക്കം ഇത്തരത്തിൽ ചിത്രീകരിച്ചതിന് ലവലേശം കാര്യമുണ്ട്.

കഥയിലേക്ക് വന്നാൽ മുൻപ് പല അന്യഭാഷാ ചിത്രങ്ങളിലും കടന്നുവന്നിട്ടുള്ള അല്ലെങ്കിൽ അതേ തരത്തിലുള്ള ഒരു പ്രമേയം തന്നെയാണ് രത്നകുമാർ ആടൈയിലും തിരഞ്ഞെടുത്തിരിക്കുന്നത്. രാം കുമാർ അഭിനയിച്ച ട്രാപ്പിഡ് എന്ന ചിത്രം പറയുന്ന അതേ ഇതിവൃത്തമൊക്കെ ഈ സിനിമയിലേക്കും കടന്നെത്തുന്നുണ്ട്. തമിഴിലിലെ പ്രമുഖ ചാനലായ ടാഗ് ന്യൂസിന്റെ വിനോദവിഭാഗം അവതാരകയായ കാമിനിയായിട്ടാണ് അമല ചിത്രത്തിൽ പ്രത്യേക്ഷപ്പെടുന്നത്. വ്യവസ്ഥാപിത സ്ത്രീ സങ്കൽപങ്ങളെ പുച്ഛിച്ചു തള്ളുന്ന കാമിനി അൽപം ഫെമിനിസ്റ്റൊന്നോ, റിബൽ എന്നൊക്കെ പറഞ്ഞാലും തെറ്റില്ല. അടിച്ച് പൊളിച്ച് നടക്കുന്ന ബോൾഡായ കാമിനി ചാനലിലെ പ്രാങ്ക് വീഡിയോകളൊക്കെ ചെയ്ത് കൈയടി നേടുന്നു. ഒന്നാം പകുതി കാമിനിയുടെ അലമ്പും സൂത്രപണികളും ജോലിയുമൊക്കെ കാണിച്ച് പോരുന്നു.

ആദ്യ പകുതി ഒരു ചാനൽ ഡസ്‌കും പരിപാടികളും മാത്രമായി ഒതുങ്ങുന്നു. ഒന്നാംഭാഗം അമല നല്ല ഓളമായി കഥയെ കൊണ്ടുപോകുന്നുണ്ട്. അപ്പോഴും ജോക്കർ രൂപത്തിലൊക്കെ എത്തി പേടിപ്പിക്കുന്ന രംഗങ്ങളൊക്കെ ഒരേ സമയം ഭയവും സംശയവും നിറയ്ക്കും. ടാഗ് ടിവിയുടെ ഡസ്‌ക് ഒരു സുപ്രഭാതത്തിൽ ഒഴിയുന്നു. ഇവിടെ രാത്രി വൈകി കൂട്ടുകാരുമൊത്ത് കാമിനിയുടെ ബർത്ത് ഡേ ആഘോഷം നടക്കുന്നു. പിന്നീടുള്ള സംഭവബഹുലവും അൽപം നാടകീയതയും ഇഴകലർന്ന കഥാവഴിയാണ് സിനിമ. വിവസ്ത്രയായി ചാനലിന്റെ ഒറ്റപ്പെട്ട ബിൽഡിങ്ങിൽ ഒരു പെൺകുട്ടി കുടുങ്ങിയാൽ എങ്ങനെയാകും അവസ്ഥ. ഈ നിമിഷങ്ങളൊക്കെ രണ്ടാം പകുതി സമ്മാനിക്കും. അമല തന്റെ റോൾ കൃത്യതയോടെ പാകപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. ഭീതിജനകമായി കഥയെ കൊണ്ടുപോകുമ്പോൾ കാര്യമായ ഒരു വയലൻസ് ചിത്രത്തിലില്ല.

അമല എങ്ങനെ അത്തരത്തിലൊരു സാഹചര്യത്തിലേക്ക് എത്തി എന്നത് മനസിലാകുന്നിടത്താണ് സിനിമ നൽകുന്ന സസ്പെൻസും. ഭക്ഷണവും വസ്ത്രവും വെള്ളവും മൊബൈൽ ഫോണും ഒന്നുമില്ലാതെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. സഹായത്തിന് ആരെയെങ്കിലും വിളിക്കണമെങ്കിൽ പോലും നഗ്‌നത പ്രശ്നമായി മാറുന്നു. അത്തരത്തിൽ ഭീതി ജനിപ്പിക്കുന്നതും ഒരേ സമയം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതുമായ കഥാവഴി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. രണ്ടാം പകുതി പറഞ്ഞുപോകുന്നത് കാമിനി നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധിയും പിന്നീട് ഈ പ്രശ്നങ്ങളിലൂടെ തനിക്കുണ്ടാകുന്ന തിരിച്ചറിവുകളുമാണ്. മാറുമറയ്ക്കൽ മുതൽ മാറുതുറക്കൽ വരെ സ്ത്രീവിപ്ലവങ്ങളുടെ കാറ്റഗറിയിൽ കഥയെ അവതരിപ്പിക്കാനൊക്കെ സംവിധായകൻ ശ്രമിക്കുന്നുണ്ട്.

ആണധികാരത്തിൻ മേലുള്ള സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പരമാധികാരം എന്നൊന്നും തള്ളി മറിക്കാൻ പാകത്തിന് ഒന്നുമില്ല ചിത്രം. സുഹൃത്തിന്റെ വെറും ബാലിശമായ വാശിക്ക് മുന്നിൽ താൻ നഗ്നയായി ചാനൽ ഡെസ്‌കിൽ വാർത്ത വായിക്കുമെന്നൊക്കെ കുടിച്ചുബോധം കെട്ടു സംസാരിക്കുന്ന അമലയിലെ കാമിനിയിൽ നിന്ന് എന്ത് സാമൂഹിക വിപ്ലവമാണ് നേടിയെടുക്കാൻ കഴിയുന്നത് എന്ന് മനസിലാകുന്നില്ല. എങ്കിലും തന്നിലെ സ്ത്രീത്വത്തെ സംരക്ഷിക്കാൻ അമല നടത്തുന്ന ശ്രമങ്ങൾക്കും മുട്ടുമടക്കാതിരിക്കാൻ തയ്യാറാവാത്ത പെൺബോധത്തിനും നിറഞ്ഞ കൈയടി നൽകാം.

മുൻപ് കണ്ട് പല ഇംഗ്ലീഷ് ചിത്രങ്ങളുടേയും കഥ കടമെടുത്ത് ഒരു ചാനൽ ഡസ്‌കിൽ നടക്കുന്ന സംഭവമായി പൊളിച്ചെഴുതി എന്നത് മാത്രമാണ് തിരക്കഥയെന്ന് തോന്നിപ്പോയത്. വ്യക്തമായ കഥാപാത്ര സൃഷ്ടിയായി തോന്നിയത് കാമിനിയെ പോലെ തന്നെ അവസാനഭാഗത്തിലെത്തിയ നങ്ങേലി എന്ന പെൺകുട്ടിയുമാണ്. നായക കഥാപാത്രങ്ങൾ നിരവധി എത്തിയെങ്കിലും വിവേക് പ്രസന്ന രോഹിത്, ഗോപി എന്നിവർ കഥാപാത്രങ്ങളെ മനോഹരമാക്കി.

നായകകഥാപാത്രങ്ങൾ നിരവധിയുണ്ടെങ്കിലും അമലയുടെ വൺമാൻ ഷോ മാത്രമാണ് ഈ ചിത്രം. ശ്രീരഞ്ജിനി, രമ്യ എന്നിവരും എടുത്ത് പറയേണ്ട പ്രകടനം തന്നെ! വിജയ് കാർത്തിക്കിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിലെ ഏടുത്ത് പറയേണ്ട പ്രധാന ഘടകം. നിഴൽ വെളിച്ചത്തിൽ പോലും നഗ്‌നതയെ കാട്ടാതെ കാട്ടിത്തരുന്ന ക്യാമറ ചനലങ്ങൾ. സന്ദർഭത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതവും മികച്ചത് തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP