Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡയാനയുടെ കമ്മലുകളും രാജ്ഞിയുടെ ബ്രേസ്ലെറ്റും ശരീരം തിളങ്ങി തെളിയുന്ന സുന്ദരമായ വസ്ത്രവും ധരിച്ച് കേയ്റ്റ് എത്തിയപ്പോൾ നിലയ്ക്കാത്ത കൈയടി; സൂപ്പർസ്റ്റാറുകളെയെല്ലാം നിഷ്പ്രഭരാക്കി ബാഫ്റ്റയിൽ ഗ്രീക്ക് ദേവതയെ പോലെ കേയ്റ്റ് രാജകുമാരി

ഡയാനയുടെ കമ്മലുകളും രാജ്ഞിയുടെ ബ്രേസ്ലെറ്റും ശരീരം തിളങ്ങി തെളിയുന്ന സുന്ദരമായ വസ്ത്രവും ധരിച്ച് കേയ്റ്റ് എത്തിയപ്പോൾ നിലയ്ക്കാത്ത കൈയടി; സൂപ്പർസ്റ്റാറുകളെയെല്ലാം നിഷ്പ്രഭരാക്കി ബാഫ്റ്റയിൽ ഗ്രീക്ക് ദേവതയെ പോലെ കേയ്റ്റ് രാജകുമാരി

ണ്ടനിൽ വച്ച് നടന്ന 72ാമത് ആന്വൽ ഇഇ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്റ്റ) ദാന ചടങ്ങിൽ കേയ്റ്റ് രാജകുമാരി തിളങ്ങുന്ന താരമായി മാറിയെന്ന് റിപ്പോർട്ട്. റോയൽ ആൽബർട്ട് ഹാളിൽ ഇന്നലെ നടന്ന പ്രൗഢഗംഭീരവും താരപ്പകിട്ടുമാർന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഡയാന രാജകുമാരിയുടെ കമ്മലുകളും രാജ്ഞിയുടെ ബ്രേസ്ലെറ്റും ശരീരം തിളങ്ങി തെളിയുന്ന സുന്ദരമായ വസ്ത്രവും ധരിച്ചായിരുന്നു കേയ്റ്റ് എത്തിയിരുന്നത്. ആ കാഴ്ച കണ്ട് ഹാളിലെങ്ങും നിലയ്ക്കാത്ത കൈയടിയും മുഴങ്ങിയിരുന്നു. ഇത്തരത്തിൽ സൂപ്പർസ്റ്റാറുകളെയെല്ലാം തീർത്തും നിഷ്പ്രഭരാക്കിക്കൊണ്ടാണ് ബാഫ്റ്റയിൽ ഗ്രീക്ക് ദേവതയെ പോലെ കേയ്റ്റ് തിളങ്ങിയിരിക്കുന്നത്.

അലക്സാണ്ടർ മാക് ക്യൂൻ തയ്യാറാക്കിയ അസിമെട്രിക് വൈറ്റ്ഗൗണായിരുന്നു കേയ്റ്റിന്റെ വേഷം. ഇതിന്റെ ഇടത്തെ ചുമലിൽ പുഷ്പാലംകൃതമായ ഡിസൈൻ കാണാം. ഇതിന് പുറമെ 525 പൗണ്ട് വില വരുന്ന തിളങ്ങുന്ന പാദുകങ്ങളും കേയ്റ്റ് ധരിച്ചിരുന്നു. ഡയാന രാജകുമാരിയുടെ കമ്മലുകൾ കേയ്റ്റിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. സൗത്ത് സീ പേൾ കൊണ്ടുള്ള ഈ ആഭരണം ഡയാന 1991ൽ ഇതേ റോയൽ ആൽബർട്ട് ഹാളിൽ വച്ച് നടന്ന ഒരു കൺസേർട്ടിന് എത്തിയപ്പോൾ ധരിച്ചിരുന്നു. രാജ്ഞിക്ക് തന്റെ അമ്മയിൽ നിന്നും ലഭിച്ച ക്വാട്രെഫോയിൽ ബ്രേസ്ലെറ്റും കേയ്റ്റിന് നന്നായി ഇണങ്ങിയിരുന്നു.

മൂന്ന് കുട്ടികളുടെ അമ്മയാണ് കേയ്റ്റ് എന്ന് വിശ്വസിക്കാൻ പ്രയാസമായ വിധത്തിൽ സ്ലിം ബ്യൂട്ടിയായിട്ടാണ് കേയ്റ്റ് ഇന്നലത്തെ ചടങ്ങിനെത്തിയിരുന്നത്. അവരുടെ സ്ലിം ബ്യൂട്ടി എടുത്ത് കാണിക്കുന്ന വിധത്തിലുള്ള വസ്ത്രമായിരുന്നു ഇന്നലെ കേയ്റ്റിന്റെ സൗന്ദര്യം ഇരട്ടിയാക്കിയിരിക്കുന്നത്. വസ്ത്രത്തിന് യോജിക്കുന്ന വിധത്തിലുള്ള ലളിതമായ മെയ്‌ക്കപ്പ് മാത്രമേ രാജകുമാരി ഇന്നലെ ഇട്ടിരുന്നുള്ളൂ. അതായത് പിങ്ക് ലിപ്സ്റ്റിക്കും ഡാർക്ക് സ്മോക്കി ഐ ഷേഡുമായിരുന്നു കേയ്റ്റ് ഇന്നലെ ഉപയോഗിച്ചിരുന്നത്.

ബാഫ്റ്റയുടെ പ്രസിഡന്റായ വില്യം രാജകുമാരൻ ചടങ്ങിനെത്തിയത് ബ്ലാക്ക് ഡിന്നർ സ്യൂട്ട് ധരിച്ചായിരുന്നു. രാജകീയ ദമ്പതികൾ ഹാളിലേക്ക് എത്തിയപ്പോൾ കവാടത്തിൽ വച്ച് തന്നെ ഹാളിന്റെ ചീഫ് എക്സിക്യൂട്ടീവായ ക്രെയ്ഗ് ഹസാൽ ഊഷ്മളമായ സ്വീകരണം നൽകിയാണ് ഇവരെ വരവേറ്റത്. തുടർന്ന് ഇരുവരെയും സീറ്റുകളിലേക്ക് ആനയിക്കുകയും ചെയ്തു. രാജകീയ ദമ്പതികളെ സ്വീകരിക്കുന്നതിനായി ഏവരും എഴുന്നേറ്റ് നിൽക്കുകയും ചെയ്തിരുന്നു.

മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ് നേടിയ ഒലിവിയ കോൾമാനുമായി കേയ്റ്റ് കുശലാന്വേഷണം നടത്തുന്ന ഫോട്ടോകൾ പുറത്ത് വന്നിരുന്നു റാമില മലെക്ക് മികച്ച നടനുള്ള പുരസ്‌കാരവും നെറ്റ്ഫ്ലിക്സ് ഹിറ്റായ റോമൻ എന്ന ചിത്രം മികച്ച സിനിമയ്ക്കുള്ള ഇപ്രാവശ്യത്തെ ബാഫ്റ്റ പുരസ്‌കാരം സ്വന്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP